മരണംവരേക്കും

Views:


 മതിയിലുജ്ജ്വലാദര്‍ശമജ്ജീവിതം
 മതി, മരണംവരേക്കും നയിക്കുവാന്‍
   
 ചതിയിലെങ്ങളെത്തമ്മിലകറ്റിയോര്‍
 മതിലു ചുറ്റിലും കെട്ടിയടച്ചവര്‍
 അവരുറങ്ങിക്കിടക്കും ജനങ്ങളെ
 കവരുവാന്‍ കച്ചകെട്ടിയിറങ്ങിയോര്‍
 ജനമുണര്‍ന്നേറ്റവരോടെതിര്‍ക്കണം
 മനസ്സിലുല്‍ക്കടമോഹം വളര്‍ത്തി നീ
 മതിയിലുജ്ജ്വലാദര്‍ശമജ്ജീവിതം
 മതി, മരണംവരേക്കും നയിക്കുവാന്‍.

 അതിനുവേണ്ടി നിന്‍ ജീവിതമാകെയും
 കതിരുചിന്നിടും സൂര്യനെപ്പോലെ നീ
 സ്വയമെരിഞ്ഞും വെളിച്ചം വിതറിയും
 ഉണരുവാന്‍ നല്ല സ്‌നേഹവാക്കോതിയും
 ഇനിയുമാത്മസമര്‍പ്പണം ചെയ്യുവാന്‍
 തുനിയുമായിരം ദീപം കൊളുത്തി നീ
 മതിയിലുജ്ജ്വലാദര്‍ശമജ്ജീവിതം
 മതി, മരണംവരേക്കും നയിക്കുവാന്‍.