Views:
പാവനമാമിപ്പൊന്പതാകതന്
കാവലിന്നായി ജീവിതം
ആകെയര്പ്പിതം നിന്‍വഴി ഞാനും
പൂകിടാം രാഷ്ട്രനായകാ......
കര്‍മ്മജാലം നിന് നിത്യനിസ്വാര്ത്ഥ-
നിര്‍മ്മല ജ്യോതിജ്ജ്വാലകള്
പാറിവന്നതിലെണ്ണയായ് ഞാനും
മാറിടാം രാഷ്ട്രനായകാ......
ആകെയല്പമിജ്ജീവിതം മുന്നി-
ലാകെ,യുല്ക്കടസാഗരം
നീ തരും ശക്തിയോടിവനെന്നും
നീന്തിടും രാഷ്ട്രനായകാ......
അന്ധകാരത്തിലാസുര ശക്തി
പത്തി നീര്‍ത്തി നിന്നാടവേ
താവകപദമൊന്നുതാനെന്നു-
മാശ്രയം രാഷ്ട്രനായകാ......
--- രജി ചന്ദ്രശേഖർ
1 comment:
Very nice. Keep writing
Post a Comment