പറയുവാനില്ലാ പരാതിയൊന്നും
പരമേശ്വരീ നിന്റെ മുന്നില്‍ നില്‍ക്കെ
വഴിപിഴച്ചെങ്ങോവലഞ്ഞൊരെന്നെ
വഴിതെളിച്ചമ്മ വിളിച്ചുണര്‍ത്തി
കഴിവുകള്‍ കോരിച്ചൊരിഞ്ഞു, കാലം
കഴിയുവാന്‍ കേമമാം തൊഴിലുതന്നു.
പറയുവാനില്ലാ പരാതിയൊന്നും
പരമേശ്വരീ നിന്റെ മുന്നില്‍ നില്‍ക്കെ.
കൂടുകൂട്ടാനിടം കാത്തുവച്ചൂ
കൂടിന്നിണക്കിളിക്കൂട്ടുമേകി
സന്താനഭാഗ്യം പകര്‍ന്നു, നിത്യം
സമ്മോദസാഗരത്തിരകളേറ്റി.
പറയുവാനില്ലാ പരാതിയൊന്നും
പരമേശ്വരീ നിന്റെ മുന്നില്‍ നില്‍ക്കെ.
Comments
Post a Comment