Views:
അമ്മയോടെന്‍ കടമനേകം
ഞാന്‍ വെറുമൊരു പാമരന്
എങ്കിലുമുണ്ടുള്ളിലിന്നെ-
ന്നമ്മയോടൊരു പ്രാര്‍ത്ഥന.
കൊഴിയുമിലകള്‍ പോലെയുള്ളിന്
രാഗമോഹമതൊക്കെയും
ഒഴുകിയാഴിയിലലകളായ് നിന്
കാലുകള്‍ കഴുകീടണം.
വേഗമാകണമെന്റെ ചോടുകള്‍
വൈകിടാതെയൊരല്പവും
താളമോടണിചേര്ന്നു താവക-
ഭാവലീലകളാടുവാന്.
താലമതിലെന്‍ ശിരസ്സൊരുക്കി
കാഴ്ചയായങ്ങേകവെ
സ്വീകരിക്കുക സദയമിവനുടെ
ആത്മബലിതന്നര്‍ച്ചന.
--- രജി ചന്ദ്രശേഖർ