ഉള്ളം വറ്റിവരണ്ടതല്ല.... :: രജി ചന്രശേഖര്‍

Views:

ഉള്ളം വറ്റിവരണ്ടതല്ല, കിണറി-
      ന്നാഴത്തിലുണ്ടെപ്പൊഴും
വെള്ളം, കോരിയെടുക്കുവാനണയുവോര്‍-
      ക്കെന്നും മൃദുസ്സാന്ത്വനം
പൊള്ളും ഹൃത്തിനുമാത്മശാന്തി പകരും
      ജീവാമൃതം, നിത്യവും
നുള്ളും കൈകളിലുമ്മവയ്ക്കു,മലരാം
      പൂപ്പുഞ്ചിരിത്തേന്‍കുടം.