മൂങ്ങകള്‍ മൂന്നൊരു മാവിന്‍കൊമ്പില്‍
മൂളീക്കൂടിയിരിക്കുമ്പോള്‍
മാങ്ങ പറിക്കാനെത്തീ മൂങ്ങകള്‍
മൂന്നെണ്ണം വേറെങ്ങുന്നോ
മൂന്നും മൂന്നും ആറായ് മൂങ്ങകള്‍
മൂളിക്കൂടിയിരിക്കുമ്പോള്‍
മാങ്ങ പറിക്കാനെത്തീ മൂങ്ങകള്‍
മൂന്നെണ്ണം വേറെങ്ങുന്നോ
മൂന്നും മൂങ്ങകളാറും ചേര്‍ന്നാ
മൂങ്ങകളൊമ്പതിരിക്കുമ്പോള്‍
മാങ്ങ പറിക്കാനെത്തീ മൂങ്ങകള്‍
മൂന്നെണ്ണം വേറെങ്ങുന്നോ
മൂങ്ങകളൊമ്പതുമൊപ്പം മൂന്നും
മൂങ്ങകള്‍ പന്ത്രണ്ടായപ്പോള്‍
മാങ്ങ പറിക്കാനെത്തീ മൂങ്ങകള്‍
മൂന്നെണ്ണം വേറെങ്ങുന്നോ
മൂങ്ങകള്‍ പന്ത്രണ്ടൊപ്പം മൂന്നും
മൂങ്ങകള്‍ പതിനഞ്ചായപ്പോള്‍
മാങ്ങ പറിക്കാനെത്തീ മൂങ്ങകള്‍
മൂന്നെണ്ണം വേറെങ്ങുന്നോ
മൂങ്ങകള്‍ പതിനഞ്ചൊപ്പം മൂന്നും
മൂങ്ങകള്‍ പതിനെട്ടായപ്പോള്‍
മാങ്ങപറിക്കാന്‍ വന്നവരൊക്കെ
മാങ്ങയുമായിപ്പോകുന്നൂ...
കളിക്കുടുക്ക,
Comments
Post a Comment