ഒന്നുമൊന്നും രണ്ട്
പൂവിലുണ്ടു വണ്ട്
രണ്ടും രണ്ടും നാല്
അച്ഛനിട്ടൊരൂഞ്ഞാല്‍
മൂന്നും മൂന്നും ആറ്
അമ്മ വച്ച സാമ്പാർ
നാലും നാലും എട്ട്
തൂശനില വെട്ട്
അഞ്ചും അഞ്ചും പത്ത്
പന്തുരുട്ടാമൊത്ത്
കളിക്കുടുക്ക, 23 ഒക്ടോബര്‍1998
Blog ൽ നിന്നു Vlog ലേക്ക്, ഒരു സാഹിത്യവ്ലോഗ് - https://youtube.com/@sahithyavlog
Comments
Post a Comment