Raji Chandrasekhar :: തരിക വരം, കരവാളും...
Download The audio...




അമ്മേ, വൈഷ്ണവ ദുര്‍ഗേ, ശിവശുഭ-
     ദുര്‍ഗേ, വനദുര്‍ഗേ
വിളിച്ചുണര്‍ത്തുക നിദ്രയിലമരും
     അമരസുതന്മാരെ - നിന്നുടെ
     വീരവ്രതന്മാരെ...


തരിക വരം, കരവാളും, പോരിതി-
    ലുയിരും നല്കി ജയിച്ചീടും
വരിക പരംപൊരുളേ, നിന്‍ ഭഗവ
    ഉയരും പാരിതിലെമ്പാടും...

 
അമ്മേ, ഭാരതമാനം കവരാ-
    നുയരും കൈകളരിഞ്ഞീടാൻ,
ആയിരമായിരമായുധമേന്തി-
    വരുമരി നിരയെ ഭേദിക്കാൻ,


ഘോരവിപത്തുകള്‍ ധീരം നേരി-
    ട്ടാസുരദര്‍പ്പമൊതുക്കീടാൻ,
നാടുമുടിക്കും കപടമതേതര-
    ധാര്‍ഷ്ട്ര്യക്കൊടുമയൊടുക്കീടാൻ,


ദുര്‍ഗ്ഗേ, നിന്‍തിരുമിഴി വഴിയും കൃപ-
    യെന്നും ചൊരിയുക വിജയിക്കാൻ,
താമരമലരുകള്‍ വിരിയും ജനഹിത-
    മാലകളെങ്ങുമൊരുക്കീടാൻ....

14 - 04 - 2016
Download The Audio    തരിക വരം 

No comments: