മൗനം വജ്രകഠോരമായ് കരളിലേ-
ക്കാഴ്ത്തും മഹാമൗനമേ,
മൗനം കൊണ്ടുമൊഴുക്കു നീ നിനവിലും
സൗഹാര്‍ദ്ദതീര്‍ത്ഥങ്ങളെ.
മൗനം മാമക ദേഹിയില്‍ വ്യഥകളായ്
തീര്‍ക്കുന്നതെന്തിന്നു നീ,
മൗനം പൂണ്ടകലാന് വിരോധമിവനോ-
ടെന്തേയുണര്‍ന്നാളുവാന്‍...
Blog ൽ നിന്നു Vlog ലേക്ക്, ഒരു സാഹിത്യവ്ലോഗ് - https://youtube.com/@sahithyavlog
Comments
Post a Comment