സദ്ഗതി
കണ്‍തുറന്നൊന്നു നോക്കവെയുള്ളിലും
കണ്ടു തുമ്പിയുയര്‍ത്തുന്നൊരുണ്ണിയെ.
കുഞ്ഞുകണ്ണകള്‍ ചിമ്മിച്ചിരിക്കുന്നു
കുഞ്ഞിളം കാതിളക്കിച്ചിണുങ്ങുന്നു.
ഉണ്ടശ്ശർക്കര, തേന്‍ കരിമ്പപ്പവും
ഉണ്ടു മോദകം പായസം തേങ്ങയും
തുമ്പ തോല്ക്കും മലര്‍പ്പൊരി കല്ക്കണ്ടം
തുമ്പി തൊട്ടൊക്കെയേല്‍ക്കുകെന്‍ ജന്മവും.
കൂടെയുണ്ടെന്നൊരാത്മവിശ്വാസവും
കൂടെ നീ തന്ന പ്രത്യക്ഷ ബോദ്ധ്യവും
പോരുമിജ്ജീവരഥ്യയിലപ്പുറം
പോരുവാനുണ്ണി, നീ തന്നെ സദ്ഗതി.
![]() |
Read in Amazone Kindle |
Comments
Post a Comment