Skip to main content

ചെങ്ങന്നൂർ ദേവിയുടെ തൃപ്പൂത്ത്.

രാജേഷ്, ദൈവദശകം ഗ്രൂപ്പിൽ

ചെങ്ങന്നൂർ ദേവി രജസ്വലയാകുന്ന ചടങ്ങാണ് തൃപ്പൂത്ത്... ആ ദിവ്യശക്തിയില് അവിശ്വാസം ജനിച്ച ബ്രിട്ടീഷ് റസിഡന്റെ കെണല് മണ്ട്രോയ്ക്ക് അത്ഭുതകരമാംവണ്ണം അനുഭവമായ ഒരു സംഭവം വിവരിച്ചുകൊള്ളുന്നു...
കൊല്ലവര്ഷം 987 മീനമാസത്തിലാണ് (1812 AD), ചെങ്ങന്നൂര് മഹാദേവ ക്ഷേത്രം , ക്ഷേത്ര യോഗക്കാരുടെ ഭരണത്തില് നിന്നും സര്ക്കാര് കൈയേറ്റത്. അതിനുശേഷം കെണല് മണ്ട്രോയും കുടുംബവും രണ്ടു മാസക്കാലം ചെങ്ങന്നൂരില് താമസിച്ചു ക്ഷേത്രത്തിലെ പടിത്തരം നിശ്ചയിച്ചു ,ഏതാനും ജോലിക്കാരെയും ഏര്പ്പെടുത്തി പതിവ്ചെലവ് ക്രമപ്പെടുത്തുന്ന കൂട്ടത്തില് തിരുപ്പൂപ്പടിയന
്തിരത്തിന്റെ ചെലവ് കൂടി കണക്കില് കാണുകയും,
തിരുപ്പൂപ്പിനെ സംബന്ധിച്ച് അവിശ്വാസം നിമിത്തം അതിനുള്ള ചെലവ് പടിത്തരത്തില് നിന്നും കുറവ് ചെയ്യുന്നതിന് സായിപ്പ് ആജ്ഞാപിക്കുകയും ചെയ്യ്തു...
ഇപ്പ്രകാരം കുറവ് ചെയ്ത പടിത്തരത്തില് ക്ഷേത്രയോഗക്കാരെ കൊണ്ട് ഒപ്പിടുവിച്ചു വാങ്ങുവാന് സായിപ്പ് ശ്രമിച്ചതില്,
സായിപ്പിന്റെ ആജ്ഞയെ പ്രതിഷേധിക്കുന്നതിലുള്ള ഭയവും അപ്രാപ്തിയും നിമിത്തം മൂത്തേടത്ത് പണ്ടാരത്തിലെ ഒരംഗം മാത്രം ഒപ്പ് വച്ച് കൊടുക്കുകയും ശേഷം അംഗങ്ങള് പടിതരം കുറവ് ചെയ്യുന്നതിനെ ദോഷമാണെന്ന് വാദിക്കുകയും ഒപ്പ് വയ്യ്ക്കാതെ പിന്മാറുകയും ചെയ്യ്തു...
അനന്തരം ആ കര്ക്കിടമാസത്തില് ദേവിക്ക് തൃപ്പൂത്ത് ആകുകയും അതെ സമയം തന്നെ കെണല് മണ്ട്രോയുടെ ഭാര്യയ്ക്ക് രക്താതിസാരവും കുട്ടികള്ക്ക് മറ്റു അസുഖങ്ങളും ആരംഭിക്കുകയും ചെയ്യ്തുവത്രേ !!!...
പലവിധ ചികിത്സകൊണ്ടും ഭേദമാകാത്തതിനെ തുടര്ന്ന് , ഇതെല്ലാം ദേവീ കൊപമാണെന്ന് വിശ്വസ്ത ഭൃത്യന് സായിപ്പിനെ അറിയിച്ചു..സായിപ്പിനെ അനുഗമിച്ചിരുന്ന ഹൈന്ദവ ഉദ്യോഗസ്ഥരില് ഒരാളിന്റെ ഉപദേശപ്രകാരം ഒരു ജ്യോത്സ്യനെ വരുത്തി പ്രശ്നം വച്ചതില് ഭഗവതിയുടെ തൃപൂപ്പിനെ അവിശ്വസിച്ചു പടിത്തരത്തില് കുറവ് ചെയ്യ്തതിലുണ്ടായ ദേവീകോപമാണ് രോഗഹേതുവെന്നു വെളിപ്പെടുകയും ചെയ്തു ...
ഇതു കേട്ടിട്ട് സായ്പ് "എന്നാൽ മദാമ്മയുടെ സുഖക്കേട് ഉടനെ ഭേദമാകട്ടെ, ആ ദേവസ്വത്തിലെ പതിവു കണക്കു പൂർവസ്ഥിതിയിൽ ആക്കിയേക്കാം. എന്നു മാത്രമല്ല ആണ്ടു തോറും ദേവി ആദ്യം ഋതുവാകുമ്പോള് അത് സംബന്ധിച്ചുള്ള ചെലവുകൾ പലിശകൊണ്ടു കഴിയാൻ തക്കവണ്ണമുള്ള സംഖ്യ ഞാൻ എന്റെ കൈയിൽ നിന്നു ആ ദേവസ്വത്തിൽ ഏല്പിക്കുകയും ചെയ്തേക്കാം എന്നു പറയുകയും ഉടനെ ഒരു സംഖ്യ എടുത്തു പ്രത്യേകം കെട്ടിവയ്ക്കുകയ
ും ചെയ്തു.
അടുത്ത തൃപ്പൂത്ത് കൊല്ലവര്ഷം 988 ചിങ്ങമാസത്തിലോ അതിനോടടുത്ത മാസത്തിലോ ആണ് സാധാരണ ക്രമത്തിനുണ്ടാകേണ്ടിയിരുന്നത് .അതിന്റെ ചിലവിലേക്ക് വിശേഷാല് എഴുനൂറു പണം കൂടി പടിത്തരത്തില് കൂടുതല് ചേര്ക്കുന്നതിനും ആ സംഖ്യ കൊണ്ട് കളഭമാട്ടവും, ബ്രാഹ്മണര്ക്ക് വിശേഷാല് സദ്യയും നടത്തുന്നതിനും ആ ക്രമത്തിനു ആണ്ടില് ആദ്യമുണ്ടാകുന്ന എല്ലാ തൃപ്പൂത്തും വിശേഷാല് അടിയന്തിരമായി ഗണിച്ചു കൊണ്ടാടുന്നതിനു
ം നിശ്ചയിച്ച് മണ്ട്രോ ,ദേവിയെ പ്രാര്ത്ഥിച്ചു...
മണ്ട്രോയുടെ പ്രാര്ത്ഥനാനുസരണം മദാമ്മയ്ക്ക് അസുഖം ശമനമുണ്ടായി. ആ അസുഖ വിവരം അന്ന് നാട് വാണിരുന്ന "റാണി ലക്ഷ്മി ഭായി തമ്പുരാട്ടിയെ , സായിപ്പ് എഴുത്ത്മൂലം അറിയിച്ചിരുന്നു..
ആ ആണ്ടുപിറപ്പിലെ ആദ്യ തൃപ്പൂത്ത് , വിശേഷാല് പൂജയും ,പതിവനുസരിച്ച് കര്മ്മാദികള് നടത്തിക്കുകയും ,ചെങ്ങന്നൂര് ദേവിക്ക് ചാര്ത്തുന്നതിനായി കെണല് മണ്ട്രോയുടെ പേര് കൊത്തിയ ഒരു സ്വര്ണ്ണ വള കൂടി ആ ദിവസം നടയ്ക്കു വയ്ക്കുകയും ചെയ്യ്തു...ആ വള ഇന്നും എല്ലാ ആണ്ടു പിറപ്പിലെ ആദ്യ തൃപ്പൂതിനു ദേവിയുടെ കൈയ്യില് ചാര്ത്തി വരുന്നു...ആ പുതുക്കിയ പടിതര വിവരം ദേവസ്വം പതിവ് കണക്കില് ഇന്നും അന്നത്തെ പ്രകാരം കാണുന്നു . ഈ കണക്കു കൊല്ലവര്ഷം 987 (1812 AD) ല് നിശ്ചയിച്ചു പതിവ് കണക്കിനെ ആവര്ത്തിച്ചു കൊല്ലവര്ഷം 994 ല് എഴുതിയതാണ് (AD 1819) ...
കൊല്ലവര്ഷം 988 ചിങ്ങം 11നാണ് (AD 1813) സായിപ്പ് തിരുവാഭരണം നടക്ക് വെച്ചത്. 78 ഗ്രാമും, 400 മില്ലി ഗ്രാമും, 800 മില്ലിഗ്രാമും വീതമുള്ള രണ്ട് കാപ്പുകള്, 81 ഗ്രാം വരുന്ന അരപ്പട്ടയും ഉള്പ്പെട്ടതാണ് തിരുവാഭരണം... വിദേശി വിശ്വാസവുമായി ബന്ധപ്പെട്ട് ഈ തിരുവാഭരണം ഇന്നും എല്ലാ ആണ്ട് പിറന്ന ആദ്യ തൃപ്പൂത്തിനും ചാര്ത്തി വരുന്നു ...
അമ്മേ ദേവീ ശരണം ...

ഓം നമ:ശിവായ
References: ക്ഷേത്ര ഗ്രന്ഥവരികൾ, ചെങ്ങന്നൂർ മാഹാത്മ്യം(1936)

Comments

Popular posts from this blog

Sidheek Subair :: പൂട്ടിരിപ്പിൽ

പൂട്ടിരിപ്പിൽ   സിദ്ദീഖ് സുബൈർ തേങ്ങൽപ്പുതപ്പിന്നകത്തളത്തിൽ താങ്ങും നരകക്കുട്ടിലാണുകാലം നാട്ടിനെ വീട്ടിനകത്തുകെട്ടി- പൂട്ടിട്ട രോഗം തളച്ചതല്ല... ശബ്ദമായി മകളുടെ നോട്ടമെത്തി, അബ്‌ദങ്ങൾ ഓർമയിൽ തൊട്ടുണർത്തി, ജീവിത വേഗത്തിരക്കൊഴുപ്പിൽ താണുമുലഞ്ഞും വലഞ്ഞു ബന്ധം... സങ്കടം തിങ്ങിക്കുമിഞ്ഞ കണ്ണിൽ, പങ്കിടാനാവാതെ ചോർന്നു വിണ്ണും, അഹസ്സന്തിരാവുകൾ വീർപ്പുമുട്ടി, അഹംവെന്ത നോവിന്‍റെ വീണമീട്ടി... ചോന്ന തുടിപ്പും കവർന്നെടുത്തെൻ, സൂര്യൻ ഇരുണ്ടു വരണ്ടു പോകെ, ആണ്ടുകൾ എത്രയോ മുന്നേ ഞങ്ങൾ, ആണ്ടുപോയേകാന്ത പൂട്ടിരിപ്പിൽ... (പൂട്ടിരിപ്പ്_ലോക്ഡൗൺ) --- Sidheekh Subair

Aswathy P S :: ഒളിവറും വിജയനും പിന്നെ സുശീലയും

ഒളിവറും വിജയനും പിന്നെ സുശീലയും  1983 എന്ന നിവിൻപോളി  ചിത്രം എനിക്ക് വെറും ഒരു സിനിമയല്ല. സിനിമയിൽ വിഷയം ക്രിക്കറ്റ്‌ ആണെങ്കിൽ ഇവിടെ താരം, നായകൻ രമേശന്‍റെ പത്നി സുശീലയാണ്. ഇപ്പൊ ചിലർക്ക് പിടികിട്ടിയേക്കാം, അനിയന്‍റെ പേര് ഇച്ചിരി "ഫാഷൻ" പേരാ..... സുമേഷ്!!! എന്ന പുള്ളിക്കാരിയുടെ ഒറ്റ ഡയലോഗിൽ ഉയർന്നത്  ഇതേ പേരുകാരനുമായുള്ള എന്‍റെ വിവാഹ ദിവസത്തെ ട്രോളൻ ഫ്ലക്സ്കളായിരുന്നു.. വിത്ത്‌ ഇല്ലുസ്ട്രേഷൻസ്.. എന്നാൽ മാറ്റാരുമറിയാത്ത ഒന്നുകൂടിയുണ്ട്. രമേശന്‍റെ വിവാഹം കഴിഞ്ഞ് ആദ്യരാത്രിയിൽ ക്രിക്കറ്റ് പ്രേമിയായ രമേശൻ മുറിയിൽ ഒട്ടിച്ചിരിക്കുന്ന ടെണ്ടുൽകരുടെ പടം കണ്ടിട്ട് ഹിന്ദിസിനിമ നടന്മാരെ അറിയില്ല എന്നു പറയുന്ന പുതുപെണ്ണ് നമ്മളെ ഒത്തിരി ചിരിപ്പിച്ചതാണ്, എന്നെ ഒഴികെ. കാരണം  ഫുട്ബോൾ പ്രേമിയും പ്ലയേറും കോച്ചും ഒക്കെയായ എന്‍റെ ഭർത്താവിന്‍റെ ബെഡ്‌റൂം ചുമരിലെ കാല്പന്ത് താരങ്ങളുടെ അഭാവം ഒന്നുകൊണ്ടു മാത്രമായിരുന്നു, സുശീല പറഞ്ഞ പോലെ ഒന്ന് നമ്മുടെ പ്രഥമരാത്രിയിൽ പ്രതിധ്വനിക്കാതിരുന്നത്. പക്ഷെ സുശീലയുടേത് പോലെ ഏറെക്കുറെ സമാനമായ മറ്റൊരു ഡയലോഗ് എന്‍റെ കണ്ഠനാളത്തിൽ...

Arunkumar Vamadevan :: അച്ഛൻ

അരുണ്‍ വാമദേവന്‍ പത്ത് മാസം വയറ്റിൽ ചുമന്നില്ല പേറ്റ്നോവിൻ കഠിനതയേറ്റില്ല അമ്മ ഗർഭം ധരിച്ച ദിനം മുതൽ നെഞ്ചിനുള്ളിൽ ചുമന്നു കിടാവിനെ കുഞ്ഞുദേഹം പിറന്നിടാനായിട്ടു വെമ്പൽ കൊള്ളുന്നനേരം വിവശനായ്‌ ആശുപത്രി വരാന്തയിൽ പ്രാർഥിച്ചു രണ്ടുപേരും സുഖമായിരിക്കുവാൻ അച്ഛനെന്നും തണൽ വിരിച്ചങ്ങനെ വീട് മൂടിയൊരാൽമരം പോലവേ വേനലേൽക്കാതെ പേമാരിയും തഥാ കാത്തു സൂക്ഷിച്ചു നിന്നു കരുത്തനായ്‌ ഉള്ളു നീറുന്ന പ്രാരാബ്ധ ചിന്തയിൽ പുഞ്ചിരി തൂകും അച്ഛനൊരത്ഭുതം --- Arunkumar Vamadevan