--- ലീല എം ചന്ദ്രൻ ഞെട്ടലോടെയാണ് ഞാൻ കേട്ടതാ വാർത്ത, എന്റെ കൊച്ചുഗ്രാമവും കെട്ട വഴിയിൽ ചരിക്കുന്നു. മദ്യവിമുക്തമൊരു നാടിനായ് സ്വപ്നം കണ്ട് ധീരമാം പരിശ്രമം രാപകൽ തുടരുമ്പോൾ, മറ്റൊരു വൻ വിപത്ത് വായ്പിളർന്നടുക്കുന്നു സത്യമാവരുതെന്ന് മോഹമുണ്ടെങ്കിൽ പോലും. മയക്കു മരുന്നിന്റെ ദുരിതം പേറി എന്റെ മക്കളും ? നെഞ്ചിടിപ്പിൻ വേഗമതേറീടുന്നു. ഒട്ടു നാളായി ശങ്ക തോന്നിയ വിഷയമാ- ണെങ്കിലും വിശ്വസിക്കാൻ കഴിഞ്ഞില്ലിന്നേ വരെ. അനഘയാണ് സത്യം വിശദമായിച്ചൊന്ന - തെന്നത് തന്നെ വിശ്വാസത്തിനു മാറ്റേറ്റുന്നു അന്യയല്ലനഘ,യെൻ മകളാണവൾ, എന്റെ മാതൃസങ്കല്പ്പത്തിനു പൂർണ്ണത നല്കിയവൾ പ്രാണനായിരുന്ന തൻ ഭാവി വരനെപ്പോലും നീതിപീഠത്തിൻ മുന്നിൽ നിർത്തി, ധീരയായവൾ കണ്ണുമൂടിയ നീതിദേവത നിസ്സഹായ, ദുർബലം വ്യവസ്ഥകൾ കുറ്റവാളിതൻ പക്ഷം... . ദുർവഴികളിലൂടെ നേടിയ കോടികളാൽ രക്ഷപ്പെട്ടീടുമവർ പ്രതികാരേച്ഛയുമായ് കൂട്ടമായ് ചെന്ന് ക്രൂരം കൊന്നൊടുക്കീടാം, കെണി വെച്ചിടാം, ചതിച്ചിടാം മാർഗ്ഗമൊട്ടേറെ മുന്നിൽ തൊട്ടു മുന്നിൽ ചോ...