തിങ്ങും കാന്തികലര്‍ന്നുഷസ്സിലൊരു പൂ-
വെന്നോണമെന്നോമലാള്
തങ്ങും കാനനവും കടല്ക്കരകളും
പൂവാടിയാണെന്നൊരാള്‍.
എങ്ങും കാമമയൂഖമാല തിരളും
വൃന്ദാവനം പോലെ, ഞാന്‍
മുങ്ങും കാവ്യസരിത്തിലായ് വിരിയുമെന്‍-
തങ്കക്കിനാവെന്നു ഞാന്‍.
Blog ൽ നിന്നു Vlog ലേക്ക്, ഒരു സാഹിത്യവ്ലോഗ് - https://youtube.com/@sahithyavlog
Comments
Post a Comment