Views:
അലയും മുകിലോലും കാരുണ്യ വര്‍ഷം നീ-
യുലയാത്ത സാന്ത്വന സ്വപ്നേന്ദു കിരണം നീ...
യുലയാത്ത സാന്ത്വന സ്വപ്നേന്ദു കിരണം നീ...
പൊലിയാ നിലാവിന്‍റെ കുളിര്‍ ചിന്തു മധുരം നീ,
കലികയായ്, അജ്ഞാത സമസ്യാദ്രി കണിക നീ....
ഇടറുമ്പോള്‍ തണുവേകുും തണലിന്‍റെ ചിമിഴു നീ,
തൊടിയിലെ തുമ്പ തന്‍ നൈര്‍മല്യ തൂമ നീ,
തൊടിയിലെ തുമ്പ തന്‍ നൈര്‍മല്യ തൂമ നീ,
മടുമലര്‍ മകരന്ദം, നിറയന്തി നാളം നീ,
തൊടുകുറിക്കുളിരു നീ,യൊരു നിശാഗന്ധി നീ,
തരളം, തഴുകുന്ന തെന്നലിന്‍ ശീതം നീ,
ഹരിതമാവനികയില്‍ കുയില്‍ തേടുമീണം നീ,
ഹരിതമാവനികയില്‍ കുയില്‍ തേടുമീണം നീ,
ഒരു ശരത് സന്ധ്യ നീ, പുലരിത്തുടുപ്പു നീ,
യരിയ മാഗന്ധ മൃദുസൂനസ്പര്‍ശം നീ....
മുറ തേടും നിദ്രയെ, വരവേല്പു നിന്നിലെ,
മറയില്ലാ പ്രണയത്തിന്‍ പൊരുള്‍ തേടി നിസ്വനാ-
യുറക്കുപാട്ടിന്നീരടികളുമായി ഞാന്‍......
(കേരള ഭൂഷണം വാരാന്തം)
ശ്രീകുമാർ ചേർത്തല