Aswathy P S :: ഗ്രീൻ സിഗ്നൽ പ്രതീക്ഷയോടെ, ഒരു മുഖവുര

Views:


ബി.എഡ് പഠന കാലത്ത് കഥാരചനയ്ക്കു  ഒന്നാം സമ്മാനം നേടിയ കഥയാണ്  'തീവണ്ടി'. 'സ്പൊൺഡേനിയസ്' ആയി എഴുതിയത് കൊണ്ടാവാം കഥയുടെ മികവിൽ ഒന്നാം സമ്മാനം നൽകിയ വിധികർത്താവിന് ഉണ്ടായ സംതൃപ്തി, കഥാകാരിയ്ക്ക് ലവലേശം തോന്നാത്തത്.....

ഫോണിലേക്ക് പകർത്താൻ മടിപിടിപ്പിച്ചതും ഇതേ ചിന്ത തന്നെയെന്ന് പ്രത്യേകം പറയുന്നില്ല.....

പലതവണ തിരുത്തലിനായി ഉള്ളിലെ അധ്യാപികയുടെ ചുവന്ന തൂലിക തലപ്പാവ് പൊക്കിയെങ്കിലും ഉള്ളിന്റയുള്ളിലെ ബി.എഡ് കാരിയുടെ മുഖം വാടുന്നുണ്ടോ എന്ന സംശയം പേനയെ വീണ്ടും പെൻസ്റ്റാന്റിന്റെ തടവിലാക്കി.

പുതുമയില്ല എന്നതു തന്നെ പ്രഥമമായ ആത്മനിരൂപണം... എങ്കിലും നിലവാരം നേടി എടുക്കാനാകും എന്ന ആത്മവിശ്വാസത്തോടെ....  അദ്ധ്യാപകനു മുമ്പിൽ  ഗൃഹപാഠം നീട്ടി പകച്ചു മാറി നിൽകുന്ന ഒരു ഒന്നാം ക്ലാസുകാരിയായി, ഞാൻ എന്റെ നോട്ടുബുക്കിലെ ഏറെക്കുറേ ആദ്യ പേജ് തിരുത്തിന് അർഹത കൊതിച്ച് കൊണ്ട് മുന്നോട്ടുവയ്ക്കുന്നു....

 മലയാളമാസികയിലേക്ക് എന്റെ ആദ്യ റിപോർട്ടിതര  എഴുത്താകട്ടെ 'തീവണ്ടി' എന്നു പ്രതീക്ഷിച്ചു കൊണ്ട് ....



No comments: