കവിത :: മേഘശകലം :: Geethu Francis

Views:

Photo by František G. on Unsplash
ഹൃദയഭിത്തികൾ ക്ഷയിപ്പിക്കുമൊ-
രഗ്നിസ്ഫോടനത്താൽ,
എന്നന്തരാത്മാവിൽ ലാവ
തിളച്ച് മറിഞ്ഞാർത്തലയ്ക്കുമ്പോൾ,

എന്നെ ഉരുക്കിക്കെടുത്തുവാൻ പോന്നൊരാ
ജ്വാലാവലയത്തിനുള്ളിൽ
നീറിയെരിഞ്ഞമർന്നിടുമ്പോ-
ളെൻ മനം കൊതിക്കുന്നു,
വീണ്ടുമാ മേഘശകലത്തിലെൻ
ചുണ്ടു ചേർക്കാൻ

മഴ മേഘമേ നീ വന്നു  തലോടുകിലെനിക്ക്
പ്രാപ്യമാം മറവി തൻ സുന്ദരാനുഭൂതി.

നിന്നിലലിഞ്ഞങ്ങൊലിച്ചു പോയീടണം
എന്റെ നൊമ്പര തണ്ണീർകുടം...




2 comments:

Anonymous said...

Nice poem...sistah��...keep going��

Raji Chandrasekhar said...

കാമ്പുള്ള വരികൾ