Geethu Francis :: കവിത :: സ്വപ്നസഞ്ചാരി

Views:


ഇരുളാർന്ന നിദ്രയിൽ നി,ന്നെന്നെയാർദ്രമായ്
തഴുകിയുണർത്തുന്ന തെന്നലായ് നീ
അരികെ വന്നുള്ളിലെ മഴവില്ലി,നഴകുള്ള
തരികളാലെന്നെപ്പൊതിഞ്ഞു മെല്ലെ...

മനവും മയങ്ങിപ്പറക്കും ശലഭമായ്
മധുതേടി നിന്നിലലിഞ്ഞു നിൽക്കെ
മറയുന്നു ദുഃഖവും ഭീതിയും കനവിന്റെ
മണമുള്ള സഞ്ചാരിയാകുന്നു ഞാൻ...



No comments: