Image Credit :: Sayanthana
സുഹൃത്തുക്കളോടൊപ്പം ഒരു നീണ്ട യാത്ര പോണം
എന്നു കരുതിയിരുന്നപ്പോൾ
അവരിൽ രണ്ടുപേർ അപകടത്തിലും
ഒരാൾ രോഗം മൂലവും മരിച്ചു..
ഭാര്യയെ ഉള്ളു തുറന്നൊന്നു സ്നേഹിക്കണം
എന്ന് കരുതി യിരുന്നപ്പോഴാണ്
അവൾ ബംഗാളിയോടൊപ്പം ഒളിച്ചോടിയത്...
അമ്മയ്ക്ക് വിലകൂടിയ കോടി മുണ്ട് വാങ്ങിയെത്തി
അപ്പോൾതന്നെ ആ ഫോൺ കാൾ വന്നു...
ജീവിതം മടുത്തു എന്നു തീർത്തും കരുതിയിരുന്നപ്പോഴാണ്
പഴയ കാമുകിയുടെ ഒച്ച ഫോണിന്റെ
അങ്ങേതലക്കൽ നിന്നും ഒഴുകിയെത്തിയത്...
ജീവിതം ഒരിക്കൽക്കൂടി തളിരിട്ടു എന്ന്
ഉറപ്പിച്ചപ്പോഴാണ് ബയോപ്സി റിസൾട്ട്
പോസിറ്റീവ് ആയത് ...
Comments
Post a Comment