Litti Chokha

Views:


ലിറ്റി ഛോക്ക - ബീഹാറിലെ പ്രശസ്തമായ ഒരു വിഭവമാണ്.

കേരളീയർക്ക് ഇതിലെ പല ചേരുവകളും ഇഷ്ടപ്പെടില്ലാത്തതിനാൽ കേരളീയവൽക്കരിച്ച ലിറ്റി ഛോക്ക എങ്ങിനെ ഉണ്ടാക്കുന്നത് എന്ന് നോക്കാം.

പ്രധാനമായും 3 ഘട്ടങ്ങളാണ് ഇത് ഉണ്ടാക്കാൻ വേണ്ടത് .

  1. ലിറ്റി  
  2. ഫില്ലിങ്ങ്  
  3. ഛോക്ക

ലിറ്റി 
3 കപ്പ് ഗോതമ്പ് മാവ്,
1 ടീസ്പൂൺ ബേക്കിങ്ങ് സോഡ,
1/2 കപ്പ് നെയ്യ് പാകത്തിന് ഉപ്പും ചേർത്ത് നന്നായി യോജിപ്പിക്കുക
(1 സ്പൂൺ അയമോദകവും ക്രഷ് ചെയ്ത്  ചേർക്കാവുന്നതാണ്)

ഈ മിശ്രിതം കുറേശ്ശെ വെള്ളം ചേർത്ത് നന്നായി കുഴച്ച് അടച്ച് മാറ്റി വക്കുക .

ഫില്ലിങ്ങ് 
അര കപ്പ് സട്ടു (പൊട്ടുകടല വറുത്ത് പൊടിച്ചത്. ഞാൻ നോർത്തിൽ പോയപ്പോൾ വാങ്ങിയിരുന്നു)
1 സ്പൂൺ പൊടിയായി അരിഞ്ഞ ഇഞ്ചി,
പച്ചമുളക് പൊടിയായി അരിഞ്ഞത്,
പൊടിയായി അരിഞ്ഞ മല്ലി ഇല
പാകത്തിന് ഉപ്പ് (പകുതി ഇന്തുപ്പും പകുതി സാധാരണ ഉപ്പും ആണെങ്കിൽ വളരെ നല്ലത്)
പകുതി നാരങ്ങായുടെ നീര് ,
1 ടേബിൾ സ്പൂൺ മാങ്ങാ അച്ചാർ മസാല (കടുമാങ്ങയുടെ മസാലയാണ് ഞാൻ ഉപയോഗിച്ചത്)
2 സ്പൂൺ വെളിച്ചെണ്ണ (കടുകെണ്ണയാണ് അവർ ഉപയോഗിക്കുന്നത് )
എല്ലാം കൂടെ നന്നായി യോജിപ്പിക്കുക.

എതാണ്ട് പൂട്ട് പൊടിയുടെ പരുവം, ഇർപ്പം കുറവാണെങ്കിൽ സ്പൂൺ കൊണ്ട് വെള്ളം തളിച്ച്  ശരിയാക്കി എടുക്കുക.

ഛോക്ക 
പുഴുങ്ങിയ 1 ഉരുളക്കിഴങ്ങ് ഉടച്ച് വക്കുക.
ഇതിലേക്ക് എണ്ണ പുരട്ടി നന്നായി ചുട്ടെടുത്ത 3 തക്കാളി തോലുകളഞ്ഞ് ഉടച്ചു ചേർക്കുക.
ഇതിലേക്ക് രണ്ട് പച്ചമുളക് ചെറുതായി അരിഞ്ഞത് |
യെരിയ സവാള അരിഞ്ഞത്,
1 സ്പൂൺ ഇഞ്ചി അരിഞ്ഞത്,
അര കപ്പ് മല്ലി ഇല അരിഞ്ഞത്,
പകുതി നാരങ്ങയുടെ നീര്
പാകത്തിന്ന് ഉപ്പ്,
രണ്ട് ടേബിൾ സ്പൂൺ വെളിച്ചെണ്ണ
എന്നിവ ചേർത്ത് നന്നായി യോജിപ്പിച്ച് മാറ്റി വക്കുക.

ഇനി ലിറ്റി ഉണ്ടാക്കാം.
നേരത്തേ മാറ്റിവച്ച മാവിൽ നിന്ന്, നാരങ്ങാ വലുപ്പത്തിൽ ഉരുളയെടുത്ത് നടുകുഴിയായി രൂപപ്പെടുത്തുക.
ഇതിലേക്ക് ഫില്ലിങ്ങ് നിറച്ച് നന്നായി സീൽ ചെയ്ത് ഉരുട്ടി എടുക്കുക
ഇതുപോലെ എല്ലാം തയ്യാറാക്കുക.
തയ്യാറാക്കിയ ഉരുളകൾ കനലിൽ ചുട്ടെടുക്കാം. ഇല്ലെങ്കിൽ അടി കട്ടിയുള്ള പാത്രത്തിൽ നെയ്യ് തൂവി സാവകാശം തിരിച്ചു തിരിച്ചിട്ട് ഗോൾഡൻ ബ്രൗൺ ആവുന്നതു വരെ കുക്ക് ചെയ്യുക.

ഇത്തരത്തിൽ ബേക്ക് ചെയ്ത ലിറ്റികൾ ഉരുക്കിയ നെയ്യിൽ മുക്കി മാറ്റി വക്കുക.

ഈ ലിറ്റികൾ ഛോക്കയോടൊപ്പം സെർവ് ചെയ്യാവുന്നതാണ്.



No comments: