Views:
Image Credit :: Sayanthana
മരണമേ മാപ്പ്,
നീ തിരികെ പൊയ്ക്കൊള്ളുക,
വിശ്വം നിറഞ്ഞ നിന്‍ കൈകളില്‍ നിന്നൊരു
ശാശ്വത മോചനം ഉണ്ടോ?
എങ്ങോ മറഞ്ഞു നിന്ന്
എപ്പോഴും എന്നെയും നോക്കുന്ന
നിന്നെ ഞാനറിയുന്നു നിത്യവും.
ഇല്ല ഞാൻ ഇല്ല, നീ തിരികെ പൊയ്ക്കൊള്ളുക,
ഇനിയുമുണ്ടേറെയെന്‍ ദൗത്യങ്ങൾ ബാക്കി...
1 comment:
:)
Post a Comment