Views:
പ്രതിദിനചിന്തകൾ
മുഖ്യമന്ത്രിയുടെ 'ഭരണഭാഷയിൽ' "ഡാഷ്" എന്നല്ലാതെ എന്ത് വിളിക്കാൻ ?
യൂണിവേഴ്സിറ്റി കോളേജിൽ നടന്ന അക്രമത്തിൽ ഒരു "പുതുമയും" ഇല്ലെന്നും ഇത് കാലാകാലങ്ങളായി അവിടെ നടക്കുന്നതാണെന്നും 'കൊച്ചേട്ടൻ '.
വളരെ ശരിയാണ്. കത്തി, കൊടുവാൾ മുതലായ കാലഹരണപ്പെട്ട ആയുധങ്ങൾ ഉപയോഗിച്ചുള്ള ഈ അക്രമത്തിന് എന്താണ് ഒരു പുതുമ ? തലസ്ഥാനനഗരിയിൽ, ഹജൂർ കച്ചേരിക്ക് സമീപം സ്ഥിതിചെയ്യുന്ന ഈ കലാലയത്തിൽ ഒരു കലാരൂപം അരങ്ങേറുമ്പോൾ കാലോചിതമായ പുതുമ വേണമെന്ന് ആരും ആഗ്രഹിച്ചുപോകും.......... !
ഇത്തരം പ്രാചീനമായ അക്രമരീതികൾ ഇപ്പോഴും കൊണ്ടുനടക്കുന്നവരെ, പൊതുജനങ്ങൾക്ക് മാതൃകയാക്കേണ്ട മുഖ്യമന്ത്രിയുടെ 'ഭരണഭാഷയിൽ' "ഡാഷ്" എന്നല്ലാതെ എന്ത് വിളിക്കാൻ ?
എന്തായാലും, AK 47, ബോംബ്, മിസൈൽ മുതലായ, കാലോചിതമായ "പുതുമ"യാർന്ന ഉപകരണങ്ങൾ ഉപയോഗിച്ച് 'കൊച്ചേട്ടന്റെ' വിദ്യാർത്ഥി സംഘടനയിലെ വിദ്യാർഥികൾ അവതരിപ്പിക്കുന്ന പരിപാടികൾ വരും ദിവസങ്ങളിൽ ന്യായമായും പ്രതീക്ഷിക്കാം....... !
********************
പ്രദേശത്ത് അക്രമങ്ങളും അപകടങ്ങളും ഒഴിവാക്കാൻ കോയമ്പത്തൂരിൽ പോലീസ് സ്റ്റേഷനിൽ ആടിനെ ബലി കഴിക്കുന്നു.
കേരളത്തിൽ നെടുങ്കണ്ടം പോലീസ് സ്റ്റേഷനിലും, യൂണിവേഴ്സിറ്റി കോളേജിലും ഒക്കെ ഈ മാർഗ്ഗം പരീക്ഷിച്ചുനോക്കാവുന്നതാണ്.
സെക്രട്ടറിയേറ്റിന് മുന്നിൽ തന്നെ ആടുബലി നടത്തിയാൽ കേരളം മുഴുവനും ഫലം കിട്ടും, ഉറപ്പ്.... !
No comments:
Post a Comment