Views:
Image Credit :: Sayanthana
ഞാനൊരു ഗായകനായി..
ഞാവൽപ്പൂവുകൾ ഞൊറിഞ്ഞു നിൽക്കും,
നീയാം വാടിയെ നോക്കി.
ഞാനൊരു ഗായകനായി ..
വാർമഴവില്ലൊളി വന്നു വിളിച്ചു
വീണ്ടും ഗായകനായി
ഞാനൊരു ഗന്ധർവ്വ ഗായകനായി
രാഗതരംഗിണി മീട്ടി..
ആമ്പൽ പൂവുകൾ കൗമുദി കണ്ടു
ആരാധകനായി മാറി ഞാനൊരു
അരയന്നമാണെന്നു തോന്നി.
ഞാനൊരു ഗായകനായി.
ഉഷസ്സിന്റെ സ്വർണ്ണവർണ്ണത്തിനെന്തേ
ഊഷ്മള സുന്ദര ഭാവം,
നിന്നെ തഴുകിയ നേരം.
നിന്നുടെ മൗനവും പൂ പുഞ്ചിരിയും
എന്നെ കാമുകനാക്കി, പ്രേമ ഗായകനാക്കി...
1 comment:
ഈ വരികൾ പുതിയ ഒരു ഗായകൻ പാടി.
Post a Comment