Views:
ജഗജീവൻ പെട്ടെന്നൊരു ദിവസം അപകടത്തിൽ മരിച്ചു.!!!
നാട്ടാർക്ക് പ്രിയപ്പെട്ടവൻ , എല്ലാവർക്കും ഉപകാരിയായ ചെറുപ്പക്കാരൻ...
ദൈവനിശ്ചയം പോലെ !!--
'ഞാൻ മരിച്ചാൽ എന്റെ അവയവങ്ങൾ ദാനം ചെയ്യുന്നതിന് എനിക്ക് പരിപൂർണ സമ്മതമാണ്' എന്ന സമ്മതപത്രം എഴുതിക്കൊടുത്തിട്ട് ഒരു മാസമേ ആയുള്ളു....
'മസ്തിഷ് മരണം' --- ഡോക്ടമാർ സ്ഥിരീകരിച്ചു.
വിതുമ്പുന്ന അച്ഛനും തേങ്ങിക്കരയുന്ന അമ്മയും -- അവരുടെ സമ്മതത്തോടെ വിദഗ്ദ്ധ ഡോക്ടർമാർ അവയവങ്ങൾ ശേഖരിച്ചു..
കണ്ണുകൾ ,
ഹൃദയം ,
ശ്വാസകോശങ്ങൾ ,
കരൾ,
വൃക്കകൾ,
പാൻക്രിയാസ് ,
മജ്ജ , .........
അവന്റെ ആത്മാവ് മുകളിൽ നിന്ന് ഇതെല്ലാം കാണുന്നുണ്ടാവും...
ആശുപത്രി അധികൃതർ അവന്റെ കണ്ണുകൾ , ജൻമനാ അന്ധയായ , ഒരു പാവം പെൺകുട്ടിക്ക് നൽകി.
അവളുടെ പേര് 'നയന'...
നയനക്ക് കാഴ്ച കിട്ടി, അവന്റെ 'കാഴ്ച!!
ശബ്ദവും സ്പർശവും കൊണ്ടു മാത്രം തിരിച്ചറിഞ്ഞിരുന്ന അമ്മയേയും അച്ഛനേയും കണ്ട് അവൾ കെട്ടിപിടിച്ചു.
അവളുടെ കണ്ണിൽ നിന്ന് സന്തോഷാശ്രുക്കൾ പൊഴിഞ്ഞു...
കുറച്ചു ദിവസം കഴിഞ്ഞ് അവൾ വീട്ടിൽ നിന്ന് പുറത്തേക്കിറങ്ങി.
വീടും പരിസരവും പ്രകൃതിയും കണ്ട് അവൾ
അത്ഭുതപ്പെട്ടു.!!
മണം കൊണ്ടവൾ തിരിച്ചറിഞ്ഞിരുന്ന പൂക്കളുടെ ഭംഗി കണ്ടവൾ ആശ്ചര്യപ്പെട്ടു.!!
സ്കൂളിൽ കൂട്ടുകാരെ കണ്ടവൾ ആഹ്ലാദിച്ചു --- അതൊക്കെ കണ്ട് അവന്റെ ആത്മാവ് സംതൃപ്തി അടയുന്നുണ്ടാവും...
തനിക്ക് കണ്ണുകൾ സമ്മാനിച്ച 'ദൈവത്തെ' കാണാൻ നയനക്ക് എന്തെന്നില്ലാത്ത ആഗ്രഹം തോന്നി.
ദൈവം, അവനെ കാണാൻ അവൾക്കൊരു 'ഉൾക്കണ്ണ് 'കൊടുക്കട്ടേ....
അവന്റെ അവയവങ്ങൾ എട്ടു പേർക്ക് പുതുജീവൻ നൽകി.
അവർ അവനെ എന്നും ഓർമ്മിക്കും. ..
അവന്റെ ആത്മാവ് സ്വർഗ്ഗത്തിലിരുന്ന് അതു കണ്ട് സായുജ്യമടയട്ടേ...
അവന്റെ ജന്മം 'സുകൃതം ' ചെയ്ത ജൻമം. !!
No comments:
Post a Comment