Anil Thekkedath

Views:

മലയാളത്തിലെ ഓൺലൈൻ പ്രസിദ്ധീകരണങ്ങളിൽ മുൻപന്തിയിലുള്ള 
ഒരു പ്രസിദ്ധീകരണമാണ് മലയാളമാസിക.

"എഴുത്തിന്‍റെ വേറിട്ട വഴികളിലൂടെ യാത്ര ചെയ്യുമ്പോൾ പുസ്തകവായനയിൽ നിന്ന് വായനക്കാർ അകലുന്ന കാഴ്ച കാണുന്നു. എന്നാൽ നല്ല വായനകൾ നടക്കുന്നുമുണ്ട്. എഴുത്തു വഴികളിൽ പുതിയ ശീലങ്ങളും ശീലുകളും രഥമുരുട്ടി എത്തുമ്പോൾ വായനയുടെ ചൂടും ചൂരും അന്യമാകുന്ന പോലെയായി.

ശാസ്ത്രം മനുഷ്യവളർച്ചയെ സഹായിക്കുന്ന നവകാലത്ത്, അവനെയും കാലത്തെയും കീഴ്പ്പെടുത്തി ശാസ്ത്രം മേൽക്കൈ നേടി. അതിന്‍റെ പ്രസരണം എഴുത്തിനെയും വായനയേയും കൈയടക്കി. അങ്ങനെ നമ്മുടെ വായനയും എഴുത്തും നവമാധ്യമങ്ങളിൽ മാത്രമായി. 

ആ വായന ഗൗരവമുള്ളതും നമ്മുടേതും ആക്കാൻ എന്ത് ചെയ്യണം എന്ന ചിന്തയാണ് മലയാളമാസിക ഓൺലൈൻ.

തനതെഴുത്തിനെ നിലനിർത്തണം, തനതു വായന പ്രോത്സാഹിപ്പിക്കണം. തനതു വായനയെന്നാൽ പുസ്തകത്തിന്‍റെ മണമോലുന്ന വായന. പുസ്തകച്ചട്ടയിൽ തൊട്ട്, പുസ്തകത്താളിൽ തലോടി, മനസ്സിനൊപ്പം കയ്യുകൾ വിരലുകൾ ഒക്കെ തന്നെ ആസ്വാദന തലങ്ങൾ നിയന്ത്രിക്കുന്ന വായന. നവമാധ്യമ വായനയിലൂടെ അത്തരം വായനാസാഹചര്യം, എഴുത്ത് അവസരം സൃഷ്ടിച്ചെടുക്കൽ ആയിരുന്നു ലക്ഷ്യം. അത് ഏതാണ്ട് സാധ്യമാക്കാൻ മലയാളമാസികക്കായി എന്ന് കരുതുന്നു.

കാവ്യം  താളാത്മകവും ആശയബദ്ധവും ആകണമെന്നുറപ്പിച്ച് ചെറു കവിതകൾ എഴുതി, കാവ്യലോകത്ത് തനതുശൈലി രൂപീകരിച്ച ശ്രീ രജിചന്ദ്രശേഖർ, പുത്തൻ എഴുത്തുകാരെ പ്രോത്സാഹിപ്പിക്കാൻ അക്ഷീണം പ്രവർത്തിക്കുകയും ചെയ്യുന്നു. ആ പ്രയത്നസാഫല്യമാണ് മലയാളമാസിക,  ഞങ്ങൾ പരിചയപ്പെടുത്തുന്ന എഴുത്തുകാരും...."

(ചെമ്പട്ടിൻ ചിലമ്പൊലികൾ - എന്ന പുസ്തകത്തിന്‍റെ അവതാരികയിൽ നിന്ന്)

ലേഖകർക്കു വേണ്ടി പ്രത്യേകം പ്രൊഫൈൽ പേജുകൾ തയ്യാറാക്കിയിട്ടുണ്ട്. അവയിൽ അതതു ലേഖകരുടെ രചനകൾ ക്രോഡീകരിക്കപ്പെടുന്നു. 
Link കൾ click ചെയ്ത് ഓരോന്നും വായിക്കാം.

കൂടുതൽ വിവരങ്ങൾക്കു് ബന്ധപ്പെടുക ..
9995361657



അനിൽകുമാർ.ടി
തെക്കേടത്ത് 
കൊടകര ,തൃശ്ശൂർ
680684


തൃശ്ശൂർ ജില്ലയിലെ ആനന്ദപുരം ശ്രീകൃഷ്ണ ഹയർസെക്കന്ററി സ്കൂളിൽ മലയാളം അദ്ധ്യാപകൻ (ഹൈസ്കൂൾ വിഭാഗം)


ആനുകാലികങ്ങളിലും സോഷ്യൽ മീഡിയകളിലും അനിൽതെക്കേടത്ത് എന്ന പേരിൽ കവിത എഴുതുന്നു. മൂന്ന് നാല് കവിതാ സമാഹാരങ്ങളിൽ കവിതകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Awards & Appreciations



Support a Writer

    കവിതകള്‍
    • Anil Thekkedath :: കവിത :: ഒറ്റമരക്കൊമ്പ്
      ഒറ്റമരക്കൊമ്പുള്ള മരത്തിലാണ് ഞാനെന്നെ തൂക്കിയിടുന്നത് ഇഴപിരിച്ചെടുത്ത നീളൻ തുണി മെടഞ്ഞിട്ട വാർകൂന്തലായി മോഹിപ്പിക്കുന്നുണ്ട്... ഒറ്റമരക്കൊമ്പുള്ള മരത്തിന്‍റെയടിയിൽ വേരുകളിലേയ്ക്കിറങ്ങിയ ഒരു...
    • Anil Thekkedath :: കവിത :: ഒടുവിലയാൾ പറഞ്ഞത്
      ഒടുവിലയാൾ പറഞ്ഞത് ഉറുമ്പുകളുടെ വരികൾക്കിടയിലൊരു വിള്ളൽ നീ കണ്ടില്ലേ.. കാണുകമാത്രമല്ല, തൊട്ടടുത്തുകാണുവാൻ വേണ്ടി കണ്ണിലേയ്ക്ക് വഴി തിരിച്ചുവിട്ടത് നിന്‍റെയൊരഹങ്കാരമായിരുന്നു... ചുവന്ന മണ്ണിൽ...
    • Anil Thekkedath :: കവിത :: ഒച്ചയില്ലാതെയും കഴിയാം എന്ന മഹത് വചനത്തിനൊടുവിൽ
      പരിഭവങ്ങൾക്കുപോലും ചുണ്ടനക്കമില്ലാത്ത കാലത്താണ് കവിത പിറന്നത്. അലസിപ്പോയ ഗർഭങ്ങളെ പോലെ കടൽ കാണുകയായിരുന്നു ഞാൻ. മഴ പെയ്യാൻ തുടങ്ങിയിട്ടുണ്ട് കടൽ...
    • Anil Thekkedath :: കവിത :: പണ്ടുപണ്ട് കിനാവുകൾക്കുമപ്പുറത്ത് ഒരു കാലമുണ്ടായിരുന്നു
      അവിടെ ഞാനും നീയും മഴയെ നോക്കി നിന്നിരുന്നു ഇവിടെയൊരു വീടുണ്ടായിരുന്നു ഉമ്മറത്ത് ചാരു കസാലയിരുന്ന് പതിവായി പത്രം വായിക്കുന്ന ശീലങ്ങളിൽ നിന്ന് അടുക്കളപാത്രങ്ങളിൽ ചിരിപ്പടർത്തിയിടയ്ക്കിട...
    • Anil Thekkedath :: കവിത :: ജാഗ്രതയോടെ നടന്നകന്നവർ
      ഇന്നലെ പതിവില്ലാതെ പക്ഷിയുടെ ചുണ്ടിൽ നിന്നടർന്നു വീണ അക്ഷരങ്ങൾ ഒരോന്നോരോന്നായി തിട്ടപ്പെടുത്തലിലായിരുന്നു ഞാൻ അക്ഷരങ്ങളെ കൂട്ടിയോജിപ്പിക്കാനുള്ള ശ്രമത്തെ കളിയാക്കിക്കൊണ്ട് പറന്നകലുമ്പോൾ ഒരു...
    • Anil Thekkedath :: കവിത :: അങ്ങനെയൊരിയ്ക്കൽ
       ബുദ്ധൻ അങ്ങനെയൊന്നാവാനാകാത്തതിൽ മനംനൊന്ത് സാഹിത്യഅക്കാദമിയിലെ ഒരു മരച്ചുവട്ടിൽ മാർബിൾ തറയിൽ ചമ്രം പടിഞ്ഞിരുന്ന് ഒരിറുക്ക് വെള്ളം കുടിച്ചു.  പുസ്തകം ഒറ്റപുസ്തകം...
    • Anil Thekkedath :: കവിത :: വാക്കുകൾ
      എത്ര അടയാളപ്പെടുത്തിയിട്ടും നിശ്ശബ്ദമായിരുന്നു വാക്കുകൾ. മൂർച്ച കൂട്ടിയും മുനവെപ്പിച്ചും പലതായി കൊത്തിനുറുക്കിയിട്ടും നിശ്ശബ്ദമായിരുന്നു വാക്കുകൾ. വർത്തമാനത്തിന്റെ ആകാശക്കോണിൽ ഞാൻ...




    No comments: