Views:
മലയാള ഭാഷാ വാരാചരണവും
ചിന്താവിഷ്ടയായ സീത രചനാ ശതാബ്ദി ആഘോഷവും
കായംകുളം: ആഗോളീകരത്തിന്‍റെ ആക്രാമികതയില്‍ പ്രാദേശിക ഭാഷകള്‍ അകാലചരമം പ്രാപിക്കുകയാണെന്നും അത്തരം ഭീഷണികള്‍ക്കെതിരെയുളള സാംസ്കാരിക ജാഗ്രതയാണ് മലയാള ഭാഷാ വാരാചരണവും അനുബന്ധ പരിപാടികളെന്നും ഭാരതീയവിചാരകേന്ദ്രം സംസ്ഥാന സമിതിയംഗം ഹരികുമാര്‍ ഇളയിടത്ത് അഭിപ്രായപ്പെട്ടു.
ഭാരതീയവിചാരകേന്ദ്രത്തിന്‍റെ ആഭിമുഖ്യത്തില്‍ മലയാള ഭാഷാവാരാചരണത്തിന്‍റെ ഭാഗമായി കേരള സര്‍വ്വകലാശാല അദ്ധ്യാപന പഠന കലാലയത്തില്‍ (Teacher Educatin College) നടന്ന മലയാള കാവ്യഭാഷാ ചരിത്രവും ചിന്താവിഷ്ടയായ സീതയും സെമിനാര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
- 'അങ്കിള്‍' എന്ന വാക്ക് പ്രചുര പ്രചാരത്തിലായതോടെ, അമ്മാവനും ചിറ്റപ്പനും വല്യച്ഛനും അപ്പച്ചിയപ്പനുമെല്ലാം മലയാളിയുടെ നിത്യവ്യവഹാരത്തില്‍ നിന്നും കുടിയിറക്കപ്പെട്ടു.
- 'ഫുഡ്' എന്ന ആംഗലപദത്തിലൂടെ നമ്മുടെ വൈവിധ്യമാര്‍ന്ന ഭക്ഷണ പാനീയങ്ങളുടെ പേരുകള്‍ പുതു തലമുറയില്‍നിന്നു തുടച്ചു മാറ്റപ്പെട്ടു.
- തനിമയാര്‍ന്ന വ്യക്തിത്വം രൂപപ്പെടുത്തിയെടുക്കുന്നതില്‍ മാതൃഭാഷക്ക് മുഖ്യമായ പങ്കുണ്ട്.
- സാംസ്കാരികമായ അധിനിവേശം നമ്മുടെ സ്വത്വത്തെ അന്യവല്‍ക്കരിക്കും. ദ്രാവിഡത്തനിമയില്‍നിന്നു മാറാത്ത ശൈലീവല്ലഭത്വമാണ് ആശാന്‍റെ സീതാകാവ്യത്തിന് മലയാള കാവ്യഭാഷാ ചരിത്രത്തില്‍ അനന്യത നേടിക്കൊടുക്കുന്നത്
കോളജ് പ്രിന്‍സിപ്പാള്‍ ടി. ഹേമലത ആദ്ധ്യക്ഷം വഹിച്ചു. മാവേലിക്കര ബിഷപ്പ് മൂര്‍ കോളജ് മലയാള വിഭാഗം മുന്‍ മേധാവി പ്രൊഫ. ജോണ്‍സണ്‍ ചെമ്മനം വിഷയാവതാരണം നടത്തി. കോളജ് ലൈബ്രറിയിലേക്കുളള പുസ്തക സമര്‍പ്പണവും അദ്ദേഹം നിര്‍വ്വഹിച്ചു.
സ്റ്റാഫ് അഡ്വൈസര്‍ സബീന എസ്സ്, യൂണിയന്‍ ചെയര്‍മാന്‍ വിഷ്ണു. എസ്സ്, സ്ഥാനീയ സമിതി അദ്ധ്യക്ഷന്‍ പ്രൊഫ. വി. എസ്സ്. ഗോപാലകൃഷ്ണന്‍, പൂവണ്ണാല്‍ ബാബു, കോളജ് യൂണിയന്‍ ജനറല്‍ സെക്രട്ടറി ആര്‍ച്ചാ രാജു, പി. എസ്സ്. സുരേഷ്, സി. പ്രകാശ്, ബിന്ദു, ആര്‍ട്ടിസ്റ്റ് സുരേഷ് തുടങ്ങിയവര്‍ സംസാരിച്ചു.
No comments:
Post a Comment