Bharatheeya Vichar Kendram :: മാറുന്ന കാശ്മീർ ഉണരുന്ന ഭാരതം

Views:


ഭാരതീയ വിചാരകേന്ദ്രത്തിന്റെ വിദ്യാർത്ഥി വിഭാഗമായ വിവേകാനന്ദ പഠന വേദിയുടെ ആഭിമുഖ്യത്തിൽ മാറുന്ന കാശ്മീർ ഉണരുന്ന ഭാരതം എന്ന വിഷയത്തിൽ സെമിനാർ നടത്തുകയുണ്ടായി.

സംസ്കൃതി ഭവനിൽ സംഘടിപ്പിച്ച സെമിനാറിൽ കൊച്ചിൻ യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസ് അസിസ്റ്റൻറ് പ്രൊഫസർ ഡോക്ടർ അനീഷ് പിള്ള അധ്യക്ഷത വഹിച്ചു, വിഷയാവതരണം നടത്തിയത് സെൻട്രൽ യൂണിവേഴ്സിറ്റി കാസർഗോഡ് വൈസ് ചാൻസിലർ ഡോക്ടർ കെ ജയപ്രസാദ് അവർകളായിരുന്നു

ആർട്ടിക്കിൾ 370 വരുത്തിയ മാറ്റവും കശ്മീരിനെ രണ്ടാക്കി വിഭജിച്ചുകൊണ്ട് പാർലമെൻറ് പാസാക്കിയ നിയമവും വിശകലനം ചെയ്തു. ആർട്ടിക്കിൾ 370 ഭരണഘടനയിൽ കൊണ്ടുവരാൻ ഉണ്ടായ കാരണവും ജമ്മു ആൻഡ് കാശ്മീർ പ്രത്യേകമായി അനുഭവിച്ച വന്നിരുന്ന പ്രത്യേക ആനുകൂല്യങ്ങളെക്കുറിച്ചും പറയുകയുണ്ടായി.

വളരെ വളരെ പ്രധാനമായി ചൂണ്ടിക്കാണിച്ചത്
  • ശ്മീരിലെ വിദ്യാഭ്യാസ മേഖലയിൽ ഉണ്ടായ പിന്നോക്കാവസ്ഥയാണ് 
  • ഇന്നും കാശ്മീരിലെ വിദ്യാഭ്യാസ മേഖലയിൽ സ്കൂളുകളും കോളേജുകളും തുലോം പരിമിതമാണ്. മാത്രവുമല്ല അവിടെ അധ്യയനവും നടക്കാറില്ല.
  • കാശ്മീലെ പൗരന്മാർക്ക് തൊഴിലവസരവും കുറവാണ്.
  • കേന്ദ്ര പാർലമെൻറ് പാസാക്കിയ സുപ്രധാന നിയമങ്ങളൊന്നും തന്നെ കാശ്മീരിൽ ഇന്നേവരെ നടപ്പാക്കിയിട്ടില്ല ,
  • വിദ്യാഭ്യാസ അവകാശ നിയമം വിവരാവകാശ നിയമം തുടങ്ങിയവ അതിൽ ചിലത്. 
  • ഭാരതം ഒട്ടുക്കുള്ള സംവരണം ഇന്നേവരെ ജമ്മുകാശ്മീരിൽ നടപ്പാക്കിയിട്ടില്ല.
  • ഏഴ് പതിറ്റാണ്ട് കാലമായി ജമ്മുകാശ്മീർ ഭാരതത്തോട് ചേർന്ന് കിടന്നിട്ടും ഇന്നേവരെ ഭാരത ഭരണഘടനയിലെ മൗലികാവകാശങ്ങൾ മൗലികകർത്തവ്യങ്ങൾ ഒന്നും തന്നെ കശ്മീരിൽ ബാധകമല്ല. 
  • ഭാരതത്തിലെ പതാകയെ ഭാരതത്തിൻറെ ചിഹ്നങ്ങളെ അവഹേളിക്കുന്നത് യാതൊരുവിധത്തിലും കശ്മീരിൽ കുറ്റകരമല്ല. 
  • ജമ്മു കാശ്മീരിന് അവരുടേതായ സ്വന്തം പതാകയും ഭരണഘടനയും നിലവിലുണ്ടായിരുന്നു. 
  • ഭാരതത്തിലെ പാർലമെൻറ് ഏതു നിയമം പാസാക്കിയാലും ജമ്മുകാശ്മീർ നിയമസഭ അംഗീകരിച്ചാൽ മാത്രമേ അവിടെ ബാധകമാവുക യുള്ളൂ. 
കശ്മീരിന്റെ രാഷ്ട്രീയവും സാമ്പത്തികവും സാംസ്കാരികവും വംശീയവും ഭൂമിശാസ്ത്രപരവുമായ ചരിത്രവും ചർച്ച ചെയ്യുകയുണ്ടായി.
ജമ്മുകാശ്മീരിൽ കൊണ്ടുവന്ന മാറ്റം ഭാരതത്തിന്റെ അഖണ്ഡതയ്ക്കും ദേശീയോദ്ഗ്രഥനത്തിനും ഒരു മുതൽക്കൂട്ടാണ്. 
വിവേകാനന്ദ പഠന വേദി കൺവീനർ നന്ദു വിശ്വം സ്വാഗതം ആശംസിച്ചു. ജോയിൻ കൺവീനർ വിഷ്ണു സുരേഷ് നന്ദി അറിയിച്ചു.



--- റിപ്പോര്‍ട്ട്
നന്ദു വിശ്വം



No comments: