Views:
വിദ്യാരംഗം കലാസാഹിത്യ വേദി (2019- 2020): ഉദ്ഘാടനം.
കുട്ടികളിലെ കലാ സാഹിത്യ വാസനകൾക്ക് പ്രചോദനം നൽകുക, അവയെ പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെ, പൊതു വിദ്യാഭ്യാസ രംഗത്ത് പ്രവർത്തിക്കുന്ന ഒന്നാണ് വിദ്യാരംഗം കലാസാഹിത്യ വേദി.
കുട്ടിയുടെ സമഗ്രവികസനം ലക്ഷ്യമിടുന്ന ഒരു വിദ്യാഭ്യാസ സമ്പ്രദായത്തിന് ഏറെ അഭിലഷണീയമാണ് ഇത്തരമൊരു കൂട്ടായ്മ.
കുഴിവിള സ്കൂളിലെ ഈ അധ്യയന വർഷത്തെ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ സ്കൂൾതല ഉദ്ഘാടനം നടന്നു.
കവിയും എഴുത്തുകാരനും സർവ്വോപരി സ്കൂളിന്റെ പ്രധമാധ്യാപകനുമായ ശ്രീ. അനിൽ. ആർ. മധു ഭദ്രദീപം കൊളുത്തി നിർവ്വഹിച്ച ഉദ്ഘാടനച്ചടങ്ങിൽ അദ്ദേഹം തന്റെ സ്വന്തം കവിത ചൊല്ലി ഈ വർഷത്തെ വിദ്യാരംഗം പ്രവർത്തനങ്ങൾക്ക് നല്ലൊരു തുടക്കം കുറിച്ചു.
തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി... നാടൻപാട്ട്, കവിതാലാപനം, റോൾപ്പേ, തുടങ്ങിയ ഇനങ്ങൾ കുട്ടികൾ അവതരിപ്പിച്ചു.
റിപ്പോർട്ട്,
No comments:
Post a Comment