Jagan :: Madhav Gadgil Report റിപ്പോർട്ട് വെളിച്ചം കാണാതെ പോയത് എന്തുകൊണ്ടാണ് ?

Views:


കൃത്യം ഒരു വർഷത്തെ ഇടവേളയ്ക്ക ശേഷം ഇത്തവണയും, ആഗസ്റ്റ് 8 നു തന്നെ ആരംഭിച്ച പേമാരിയെ തുടർന്നണ്ടായ രണ്ടാം പ്രളയവും ഉരുൾപൊട്ടലുകളും കേരളത്തെയാകെ അക്ഷരാർത്ഥത്തിൽ ഉഴുതുമറിച്ച് ചെളിച്ചതുപ്പാക്കി മാറ്റിയിരിക്കുന്നു........!
പ്രകൃതിയോടാകെയും, പശ്ചിമഘട്ടത്തോട് പ്രത്യേകിച്ചും മനുഷ്യർ കാട്ടി ക്കൂട്ടിയ ക്രൂരതയിൽ കലിയടങ്ങാത്ത പ്രകൃതി, അതിന്റെ രൗദ്രതയുടെ മൂർത്തിമത്ഭാവം ഉൾക്കൊണ്ട്, സംഹാരരുദ്രയായി നടത്തിയ താണ്ഡവം.......! പരമവും അനിവാര്യവുമായ ശുദ്ധീകരണ പ്രക്രിയ എന്നു വേണം ഇതിനെ വിശേഷിപ്പിക്കാൻ .......!!
പലപ്പോഴും നാം വെറുതേ പറഞ്ഞു പോകുന്ന മാധവ് ഗാഡ്ഗിൽ റിപ്പോർട്ടിനെ കുറിച്ച് ചിന്തിക്കേണ്ട, വൈകിയെങ്കിലും ചർച്ച ചെയ്യേണ്ട, നിർബന്ധമായും നടപ്പാക്കേണ്ട അവസരമാണിപ്പോൾ.

3000 മുതൽ 4000 വരെ അടിയുയരത്തിൽ നിരനിരയായി കാണുന്ന മലകളും വൃക്ഷനിബിഡമായ വനങ്ങളും ഉൾക്കൊള്ളുന്ന യാഥാർഥ്യമാണ് പശ്ചിമഘട്ടം .അതിനെ മറന്നുകൊണ്ട് ഇവിടെ ഒരു ജീവിതം സാധ്യമാകുന്നില്ല. ഗാഡ്ഗിൽ റിപ്പോർട്ടിന്റെ ആമുഖത്തിൽ മാധവ് ഗാഡ്ഗിൽ ഇങ്ങനെ പറയുന്നു..
"അഗസ്ത്യമല  ശിരസ്സായും അതിനു താഴെ അണ്ണാമലയും നീലഗിരിയും ഉയർന്ന മാർവിടങ്ങളായും .പരന്നുരുണ്ട കാനറ ,ഗോവ മലകൾ മനോഹരമായ നിതംബങ്ങളായും ഉത്തര സഹ്യാദ്രി നീട്ടി പിളർത്തിയ കാലുകളായും കാളിദാസൻ വർണ്ണിച്ചി ട്ടുണ്ട് .നിർഭാഗ്യവശാൽ ഹരിതമേലാപ്പിന്റെ കട്ടിയായ പച്ചപ്പട്ട് പുതച്ച് പ്രൗഢയായി വിരാജിച്ച അവളിന്ന് അതിന്റെ കീറിപ്പറിഞ്ഞ അവശിഷ്ടങ്ങൾ ചുറ്റി നാണം മറക്കാനാവാതെ കേഴുന്ന സ്ഥിതിയിലാണ്.അതിനെ അങ്ങനെ പിച്ചി ചീന്തിയതിന് പിന്നിൽ ദരിദ്രരുടെ വിശപ്പടക്കാനുള്ള പരാക്രമത്തേക്കാൾ ഉപരി അതിസമ്പന്നരുടെ അടക്കി നിർത്താനാവാത്ത ആർത്തിയുടെ ക്രൂര നഖങ്ങളാണ്‌ എന്നത് ചരിത്ര സത്യം മാത്രമാണ്.."
പശ്ചിമഘട്ടം ആകെ തകർക്കപ്പെട്ടിരിക്കുന്നു .ഇനിയും നടപടിയെടുത്തില്ലെങ്കിൽ കേരളത്തെ കാത്തിരിക്കുന്നത് വൻ ദുരന്തമാണ്. അതിനു നിങ്ങൾ വിചാരിക്കും പോലെ യുഗങ്ങൾ ഒന്നും വേണ്ട .നാലോ അഞ്ചോ വർഷം മതി അന്ന് ഞാനും നിങ്ങളും ജീവിച്ചിരുപ്പുണ്ടാകും .ആരാണ് കള്ളം പറയുന്നത്, ഭയപ്പെടുന്നത് എന്ന് നിങ്ങൾക്കു തന്നെ മനസ്സിലാകും.. (മാധവ് ഗാഡ്ഗിൽ 2013)
കേരളത്തിൽ ജീവിക്കുന്ന ഓരോ മനുഷ്യനും വായിക്കേണ്ട റിപ്പോർട്ടാണ് ഇത്. ഒരു പക്ഷെ കേരളത്തിന്റെ പാരിസ്ഥിതിക പ്രശ്നങ്ങളുടെ ഒരേയൊരു പോംവഴി ഇതു മാത്രമാകും.......!

എന്തുകൊണ്ടാണ് മാധവ് ഗാഡ്ഗിൽ റിപ്പോർട്ട് വെളിച്ചം കാണാതെ പോയത്? ആരാണ് ഇതിന് ഉത്തരവാദി?

ഇടതു - വലതു മുന്നണികൾ നടത്തി വരുന്ന വോട്ട് ബാങ്ക് രാഷ്ട്രീയക്കളിയുടെ രക്തസാക്ഷി ആണ് മാധവ് ഗാഡ്ഗിൽ റിപ്പോർട്ട് എന്ന് ഒറ്റ വാചകത്തിൽ ഉത്തരം പറയാം.
  • പശ്ചിമഘട്ടത്തിന്റെ സംരക്ഷണമാണ് ഈ റിപ്പോർട്ടിന്റെ കാതൽ ആയ ഭാഗം. പരമ്പരാഗത വനമേഖല സംരക്ഷിക്കപ്പെടണമെന്നും, 
  • കാടുകയറിയുള്ള കയ്യേറ്റങ്ങൾ, അനധികൃത നിർമ്മാണ പ്രവർത്തനങ്ങൾ മുതലായവ ഒഴിവാക്കണമെന്നും റിപ്പോർട്ടിൽ ഊന്നിപ്പറയുന്നു.
  • പശ്ചിമഘട്ട സംരക്ഷണം എങ്ങനെ ഫലപ്രദമായി നടപ്പാക്കാം എന്നും ഇതിൽ വിശദീകരിക്കുന്നു.
എന്നാൽ, ഈ റിപ്പോർട്ട് നടപ്പാക്കിയാൽ 
  • പശ്ചിമഘട്ട പ്രദേശത്ത്  വർഷങ്ങളായി ഏക്കർ കണക്കിന് വനഭൂമി കയ്യേറി, വ്യാജ പട്ടയം തരപ്പെടുത്തിയും അല്ലാതെയും കൈവശം വച്ച് അനുഭവിച്ചു വരുന്ന  ' കർഷകരുടെ ' "കൃഷി " നടക്കാതെ വരും..........!
  • അനധികൃത കയ്യേറ്റത്തിലൂടെ, അനധികൃത നിർമ്മാണ പ്രവർത്തനങ്ങളിലുടെ, പ്രവർത്തിച്ചു വരുന്ന അനേകം എസ്റ്റേറ്റുകൾക്കും, റിസോർട്ടുകൾക്കും, ഹോട്ടലുകൾക്കും, ടൂറിസ്റ്റു ഹോമുകൾക്കും മറ്റും പൂട്ടുവീഴും.........!
  • ഇതിൽ ഏറിയ പങ്കും കയ്യാളുന്നത് ക്രിസ്ത്യൻ ലോബി ആണ്. അതിനാൽ ഇത്തരം "കൃഷി " നടത്തുന്ന കർഷകരുടെ സംരക്ഷകരായ ചില രാഷ്ട്രീയ പാർട്ടികൾ ഈ റിപ്പോർട്ട് വെളിച്ചം കാണാതിരിക്കാൻ സ്വാഭാവികമായും ശ്രമിച്ചു.
ഇടുക്കി, മൂന്നാർ അടക്കമുള്ള പശ്ചിമഘട്ടത്തിൽ, മലയോര മേഖലയിൽ രാഷ്ട്രീയ നേതാക്കളുടെ ഭാവി നിർണ്ണയിക്കുന്നത്, തെരഞ്ഞെടുപ്പിൽ ആരെ തള്ളണം, ആരെ കൊള്ളണം എന്ന് തീരുമാനിക്കുന്നത് അവിടുത്തെ ക്രിസ്ത്യൻ മതമേലദ്ധ്യക്ഷൻമാരാണ്.
ഭുരിപക്ഷം വരുന്ന ക്രിസ്ത്യൻ കർഷകരുടെ താൽപ്പര്യസംരക്ഷണത്തിന് ഈ മതമേലദ്ധ്യക്ഷൻമാരും ഇടവകപ്പള്ളിയിലെ പുരോഹിതന്മാരും ആത്മാർത്ഥമായി പ്രവർത്തിച്ചു എന്നുള്ളതാണ് സത്യം  ഞായറാഴ്ചകളിൽ ളോഹയണിഞ്ഞ അച്ചൻമാർ പരിശുദ്ധ കുർബാനയ്ക്കു ശേഷം അൾത്താരയിൽ നിന്നു നടത്തുന്ന തിരുവചനങ്ങളിൽ, മാധവ് ഗാഡ്ഗിൽറിപ്പോർട്ട് നടപ്പാക്കിയാലുണ്ടാകുന്ന "നഷ്ടങ്ങൾ " എണ്ണിയെണ്ണിപ്പറഞ്ഞ്, അത് നടപ്പാക്കാൻ അനുവദിക്കരുതെന്ന്, അരുളിച്ചെയ്താൽ, സത്യക്രിസ്ത്യാനികൾ അത് വിശ്വസിച്ചു പ്രവർത്തിക്കുന്നതിൽ എന്താണ് തെറ്റ്?

ഇത് ഈയുള്ളവന്റെ വാക്കുകളല്ല. ക്രിസ്ത്യൻ മതവിഭാഗക്കാരൻ തന്നെ ആയ, മുൻ ഇടുക്കി എം.എൽ.എ ശ്രീ. പി.ടി.തോമസ് നടത്തിയ ഒരു അഭിമുഖത്തിൽ അദ്ദേഹം തന്നെ ഇതെല്ലാം വിശദീകരിച്ചിട്ടുണ്ട്.

ഗാഡ്ഗിൽ റിപ്പോർട്ടിനെ കുറിച്ചും, അത് നടപ്പാക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ചും വിശദീകരിക്കാനും ചർച്ച ചെയ്യാനുമായി അദ്ദേഹത്തിന്റെ നേതൃത്വത്തിൽ കട്ടപ്പന ടൗൺ ഹാളിൽ വിളിച്ചു കൂട്ടിയ പൊതുയോഗം പോലും ളോഹയണിഞ്ഞ ഇടവക വികാരിയച്ചൻമാരുടെ നേതൃത്വത്തിൽ അലങ്കോലപ്പെടുത്തിയതും കയ്യാങ്കളിയിൽ കലാശിച്ചതും അദ്ദേഹം ഈ അഭിമുഖത്തിൽ തുറന്നടിക്കുന്നു. ഇടുക്കിയിൽ അഞ്ച് സ്ഥലങ്ങളിൽ അദ്ദേഹത്തിന്റെ "ശവഘോഷയാത്ര'' നടത്തി. പൂർണ്ണ ആരോഗ്യത്തോടെ ജീവിച്ചിരുന്ന അദ്ദേഹത്തിന്റെ "ശവസംസ്കാരം" പോലും അവർ നടത്തി. ഇത്തരം 'പ്രകടനങ്ങളിൽ ' സാധാരണ നടക്കുന്ന "വേഷം കെട്ടലിന്''  വിരുദ്ധമായി ഈ ചടങ്ങുകൾക്കെല്ലാം "കാർമ്മികത്വം'' വഹിച്ചത് ളോഹയിട്ട
"ഒറിജിനൽ " പള്ളീലച്ചൻമാർ തന്നെ ആയിരുന്നു എന്ന് ശ്രീ. പി.ടി.തോമസ് സാക്ഷ്യപ്പെടുത്തുന്നു.
  • അദ്ദേഹത്തെ ഇടുക്കിയിൽ നിന്നും കുടിയിറക്കി. 
  • മാധവ് ഗാഡ്ഗിൽ റിപ്പോർട്ട് നിർബന്ധമായും നടപ്പാക്കണമെന്ന് വാദിച്ചതിന്റെ പേരിൽ ഇടുക്കി അസംബ്ലി സീറ്റ് തന്നെ ആ സിറ്റിംഗ് എം.എൽ.എ യ്ക്ക് അടുത്ത തെരഞ്ഞെടുപ്പിൽ നഷ്ടമായി.
  • അങ്ങനെ മാധവ് ഗാഡ്ഗിൽ റിപ്പോർട്ടിന്റെ പേരിൽ രക്തസാക്ഷി ആയ യു.ഡി.എഫ് നേതാവായി മാറി ശ്രീ.പി.ടി.തോമസ്.
  • എല്ലാറ്റിനും നേതൃത്വം നൽകിയത് ക്രിസ്ത്യൻ മതമേലദ്ധ്യക്ഷൻമാരും, ഇടവക വികാരികളും, ക്രിസ്ത്യൻ ലോബിയും.
മാധവ് ഗാഡ്ഗിൽ റിപ്പോർട്ടിൽ ഒരു ഭാഗത്ത്, വനത്തിന്റെ വിസ്തൃതി കുറയ്ക്കരുതെന്നും, കുറയ്ക്കുന്നതു കൊണ്ടാണ് കാട്ടാനകൾ നാട്ടിലിറങ്ങി ഭീതിപരത്തുന്നതെന്നും, കൃഷി നശിപ്പിക്കുന്നതെന്നും പറയുന്നു. തുടർന്ന്, വനമേഖലയിൽ പരമ്പരാഗതമായി കാട്ടാനകൾ സ്ഥിരമായി സഞ്ചരിക്കുന്ന  'ആനത്താരകൾ ' സംരക്ഷിക്കപ്പെടണമെന്നും, അവിടെ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തരുത് എന്നും പറയുന്നു.
ഈ പരാമർശത്തെ ക്രിസ്ത്യൻ പുരോഹിതൻമാർ മൊഴി മാറ്റി ചിത്രീകരിച്ചത് താഴെ പറയും വിധം ആണ്.

"തമിഴ്നാടിന്റേയും കേരളത്തിന്റേയും അതിർത്തി ആയ കുമളി - മൂന്നാർ റോഡിന്റെ വലതുവശം ജനവാസം പൂർണ്ണമായും ഒഴിവാക്കിക്കൊണ്ട് ആ റോഡ് കാട്ടാനകൾക്ക് 'ആനത്താര' ആയി നിലനിർത്തണം" .

ഇത് തെറ്റായ പ്രചരണത്തിന് ഒരു ഉദാഹരണം മാത്രം...........!
ഇടവകപ്പള്ളികളിൽ വിശുദ്ധ കുർബാനയ്ക്ക ശേഷം പാതിരിമാർ സംഘടിതമായി നടത്തിയ ഇത്തരം വ്യാജ പ്രചരണങ്ങൾ മൂലം ആണ് ഈ റിപ്പോർട്ട് തമസ്കരിക്കപ്പെട്ടത്.
വോട്ട് ബാങ്കിന്റെ സംരക്ഷകരായ ക്രിസ്ത്യൻ മതമേലദ്ധ്യക്ഷന്മാരെ തൃപ്തിപ്പെടുത്തി ഭരണം നിലനിർത്താൻ ശ്രമിക്കുന്ന ഇടതു വലതു മുന്നണികൾക്ക് പശ്ചിമഘട്ട സംരക്ഷണവും, അതുവഴി കേരള ജനതയുടെ സുരക്ഷയും അല്ല പ്രധാനം, ഭരണ സംരക്ഷണം മാത്രമാണ്............! 
അതിനാൽ പശ്ചിമ ഘട്ടത്തിലെ കയ്യേറ്റത്തിനും, അനധികൃത നിർമ്മാണത്തിനും, കുരിശുകൃഷി അടക്കമുള്ള വിവിധങ്ങളായ അനധികൃത കൃഷിക്കും ഒക്കെ കൂട്ടു നിൽക്കാനും, കുഴലൂതാനും എല്ലാ രാഷ്ട്രീയ കക്ഷികളും, മാറി മാറി വരുന്ന സർക്കാരുകളും പരസ്പരം മൽസരിക്കുന്നു......! അത് ഇപ്പോഴും തുടരുന്നു.........!!

ഇതിന് അന്ത്യമുണ്ടാകണമെങ്കിൽ സ്വകാര്യതാൽപര്യങ്ങൾക്കും, ജാതി മത ചിന്തകൾക്കും, സങ്കുചിത രാഷ്ട്രീയ ചിന്തകൾക്കും അതീതമായി പ്രവർത്തിക്കാൻ ദിശാബോധവും, ആർജ്ജവവും ഉള്ള ഒരു രാഷ്ട്രീയ നേതൃത്വം അധികാരത്തിൽ വരണം. കേരളത്തിൽ ഇല്ലാത്തതും അതാണ് ........!

ഇത്തവണത്തെ പ്രളയം ആരംഭിക്കുന്നതിന് മൂന്നു ദിവസങ്ങൾക്ക് മുൻപ് കേരള സർക്കാർ അടിയന്തിര മന്ത്രിസഭാ യോഗം ചേർന്ന് എടുത്ത താഴെ പറയുന്ന തീരുമാനങ്ങൾ വർഷങ്ങളായി തുടർന്നു വരുന്ന, മേൽവിവരിച്ച അഴിമതികളുടെ ഉത്തമ ഉദാഹരണങ്ങൾ ആണ്.
  • ഇടുക്കി, മൂന്നാർ ഭാഗങ്ങളിൽ 15 സെന്റ് വരെയുള്ള അനധികൃത കയ്യേറ്റങ്ങളും അവിടെ നടത്തിയിട്ടുള്ള നിർമ്മാണ പ്രവർത്തനങ്ങളും അംഗീകരിച്ച്, ക്രമീകരിച്ചു നൽകും.
  • പതിനഞ്ച് സെന്റ് വരെ ഉള്ള കയ്യേറ്റഭൂമിയിലെ വ്യാപാര വ്യവസായ സ്ഥാപനങ്ങൾ, അവയുടെ ഉടമയ്ക്ക് സ്വന്തം പേരിൽ മറ്റ് ഭൂമി ഒന്നും തന്നെ നിലവിൽ ഇല്ല എന്ന ഒരു സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ അംഗീകരിച്ച് ക്രമീകരിച്ച് നൽകും. 
(15 സെന്റ് വീതം പല പേരുകളിൽ കയ്യേറിയാൽ എല്ലാം ശുഭം. ഇന്നത്തെ കാലാവസ്ഥയിൽ മേൽ വിവരിച്ച രീതിയിലുള്ള ഒരു സർട്ടിഫിക്കറ്റ് ഒപ്പിക്കാൻ വലിയ ബുദ്ധിമുട്ടൊന്നും ഇല്ലല്ലോ. പി. എസ്. സി. റാങ്ക് വരെ ഒപ്പിക്കുമ്പോഴാ ഒരു തുണ്ടു കടലാസിന്റെ കാര്യം...............!)
  • വർഷങ്ങൾക്കു മുൻപ് മൂന്നാറിൽ ഒരു ഡെപ്യുട്ടി തഹസീൽദാർ അനധികൃതമായി നൽകിയ, "രവീന്ദ്രൻ പട്ടയം'' എന്ന ഓമനപ്പേരിൽ അറിയപ്പെട്ടിരുന്ന വ്യാജപട്ടയങ്ങൾക്ക് ഇപ്പോൾ അംഗീകാരം നൽകി, ക്രമീകരിച്ച് ഉടമകൾക്ക് നൽകും.
(വ്യാജ പട്ടയം എന്ന് തെളിഞ്ഞതിനാൽ ഉടമസ്ഥാവകാശം അസ്ഥിരപ്പെടുത്തിയിരുന്ന ഭൂമി ആണ് ഇപ്പോൾ അനധികൃത കയ്യേറ്റക്കാർക്കു തന്നെ മടക്കി നൽകുന്നത്..............! )
ഇനി പറയുക, വർഷം തോറും ഉണ്ടാകുന്ന മഹാപ്രളയത്തിനും ഉരുൾപൊട്ടലുകൾക്കും ആരാണ് ഉത്തരവാദി..........?
ആരാണ് പരിഹാരം കാണേണ്ടത്...............?

പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന പിരിക്കാൻ പൊതു ജനങ്ങളുടേയും, ഉദ്യോഗസ്ഥരുടേയും, പെൻഷൻകാരുടേയും, വ്യാപാരികളുടേയും, കേന്ദ്ര സർക്കാരിന്റെയും, വിദേശ രാജ്യങ്ങളുടേയും,
പ്രവാസികളുടേയും മുന്നിൽ കൈ നീട്ടാനിറങ്ങുന്നതിനു മുൻപ് ചിന്തിക്കുക.

മേൽ വിവരിച്ച കാരണങ്ങളാൽ മാധവ് ഗാഡ്ഗിൽ റിപ്പോർട്ട് 'കേരളത്തിൽ നടപ്പാക്കുക എന്നത് ഇന്നത്തെ അവസ്ഥയിൽ വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. മാറി മാറി വന്ന സർക്കാരുകൾ അത് പലവട്ടം തെളിയിച്ചു കഴിഞ്ഞു.
അതിനാൽ നമുക്ക് 2020 ആഗസ്റ്റ് 8 - ന് വേണ്ടി ഭീതിയോടെ കാത്തിരിക്കാം .......!

ഒടുവിലാൻ:
പി.വി.അൻവർ എം.എൽ എ യുടെ വാട്ടർ തീം പാർക്ക് പൊളിച്ചോ.........?
പൊളിഞ്ഞോ..............?
അതോ മണ്ണിനടിയിൽ ആയോ..............?

15 സെന്റ് വീതം പല പേരുകളിൽ ആക്കിയാൽ പിടിച്ചു നിൽക്കാൻ വകുപ്പുണ്ട്............!!





No comments: