Jagan :: വടക്കേ ഇൻഡ്യയിൽ കോൺഗ്രസ് 'ചരട് പൊട്ടിയ പട്ടം' പോലെ ആടി ഉലയുകയാണ്.

Views:

Image Credit :: https://www.ndtv.com/india-news/sonia-gandhi-non-committal-on-stepping-in-as-interim-congress-chief-2067943
മഹാരാഷ്ട്ര, ഹരിയാന, ജാർഘണ്ഡ് എന്നീ സംസ്ഥാനങ്ങളിൽ നിയമസഭാ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കുന്ന ഈ വേളയിൽ വടക്കേ ഇൻഡ്യയിൽ കോൺഗ്രസ്സിനുള്ളിൽ ഗുരുതരമായ സംഘടനാ പ്രതിസന്ധിയാണ് രൂപം കൊണ്ടിരിക്കുന്നത്........!

കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പിലെ ദയനീയ പരാജയം തന്നെ പാർട്ടിക്ക് കിട്ടിയ വലിയ പ്രഹരമാണ്.
  • "ഇടി വെട്ടിയവന്റെ തലയിൽ പാമ്പു കൊത്തി'' എന്ന് പറഞ്ഞ പോലെ ആയി ആ പരാജയത്തിനു പിന്നാലെ ദേശീയ പ്രസിഡന്റ് പദവിയിൽ നിന്നും  രാഹുൽ ഗാന്ധിയുടെ പിൻമാറ്റം........!! അത് ചെറിയ തിരിച്ചടിയല്ല പാർട്ടിക്ക് നൽകിയത്.
  • ദേശീയ പ്രസിഡന്റ് പദവിയിലേക്ക് ബദൽ സംവിധാനം കൊണ്ടുവരാൻ മാസങ്ങൾ കാത്തിരിക്കേണ്ടി വന്നതും, 
  • ആ ഇടവേളയിൽ നടമാടിയ ആശങ്കകളും ആശയക്കുഴപ്പവും പാർട്ടിക്കുള്ളിലെ പ്രതിസന്ധി പരസ്യമാക്കി.
  • പാർട്ടി നേതൃത്വത്തിലേക്ക് യുവനിരയിൽ പ്രമുഖരായിട്ടുള്ള പുതുമുഖങ്ങളിൽ നിന്നും ആരെങ്കിലും വരും എന്ന പ്രതീക്ഷകൾക്കൊടുവിൽ, ആരോഗ്യ പ്രശ്നങ്ങൾ മൂലം തിരക്കുകളിൽ നിന്നും മാറി നിന്ന, വന്ദ്യവയോധികയായ സോണിയ തന്നെ വരേണ്ടി വന്നത് മറ്റൊരു പ്രതിസന്ധി ആയി. 
  • അതും, സോണിയ സ്ഥിരം പ്രസിഡൻറല്ല, താൽക്കാലിക പ്രസിഡന്റ് ആണ് എന്ന പരസ്യ പ്രഖ്യാപനം, സ്ഥിരം പ്രസിഡന്റിനെ കണ്ടെത്താനുള്ള ബുദ്ധിമുട്ട് ഇനിയും തുടരും എന്ന വിളിച്ചോതുന്നു. ഇതും പാർട്ടി നേരിടുന്ന പ്രതിസന്ധി ഗുരുതരമാക്കി.
  • ഇതിനൊക്കെ പിന്നാലെ വന്ന കശ്മീർ പ്രശ്നം അക്ഷരാർത്ഥത്തിൽ കോൺഗ്രസ് നേരിടുന്ന പ്രതിസന്ധി അതിലും രൂക്ഷമാക്കി, ഗൗരവതരമാക്കി. 
  • ദേശീയ ബോധമുള്ള പല പ്രമുഖ കോൺഗ്രസ് നേതാക്കളും, കശ്മീരിനെ ഇൻഡ്യൻ യൂണിയനിൽ ലയിപ്പിച്ച കേന്ദ്ര സർക്കാർ നടപടിയെ രാഷ്ട്രീയത്തിനതീതമായി പരസ്യമായി അനുകൂലിച്ചു രംഗത്തുവന്നു. എന്നാൽ,
  • അന്ധവും, സങ്കുചിതവുമായ രാഷ്ട്രീയക്കളി മാത്രം പയറ്റുന്നവർ, 'രാജ്യദ്രോഹികൾ' എന്ന വിശേഷണം ചാർത്തിക്കിട്ടിയാലും സാരമില്ല, പാക്കിസ്ഥാന്റെ ഇൻഡ്യാ വിരുദ്ധ നിലപാടുകൾക്ക് ശക്തി പകരുന്ന തരത്തിൽ, കേന്ദ്ര സർക്കാരിന്റെ കശ്മീർ നയത്തെ എതിർത്തും രംഗത്തു വരാനുള്ള ധൈര്യം (?) കാണിച്ചു ........!!
  • പക്ഷെ, ലോക രാഷ്ട്രങ്ങളും, കശ്മീർ ജനതയും അടക്കം കേന്ദ്ര സർക്കാരിന്റെ കശ്മീർ നയത്തെ പിന്തുണയ്ക്കുമ്പോൾ, അതിനെ എതിർക്കുന്നത് പാക്കിസ്ഥാനും ഭാരതത്തിലെ 'ചില '  കോൺഗ്രസ് നേതാക്കളും മാത്രം എന്ന വിരോധാഭാസം വളരെ വേഗം പരസ്യമായി. ഇത് കോൺഗ്രസിനുള്ളിലെ പ്രതിസന്ധി അതീവ ഗുരുതരം ആക്കി ......!
(കേരളത്തിലെ കോൺഗ്രസ് നേതാക്കൾക്ക് ഇപ്പോൾ, കശ്മീർ വിഷയത്തിൽ തങ്ങളുടെ നിഷ്പക്ഷമായ അഭിപ്രായം പരസ്യമായി പറയാൻ വയ്യാത്ത സ്ഥിതിയായി.
കേന്ദ്ര സർക്കാരിന്റെ കശ്മീർ നയത്തെ പിന്തുണച്ചാൽ 'പാർട്ടി വിരുദ്ധൻ ' എന്ന മുദ്രകുത്തപ്പെടും.........!
നയത്തെ എതിർത്താൽ 'രാജ്യദ്രോഹി' എന്ന വിശേഷണം ചാർത്തിക്കിട്ടും ....! 
"കയ്ച്ചിട്ട് ഇറക്കാനും വയ്യ, മധുരിച്ചിട്ട് തുപ്പാനും വയ്യ.'' എന്താ ചെയ്ക ....!? ) 

വടക്കേ ഇൻഡ്യയിൽ മുൻ മുഖ്യമന്ത്രിമാർ ഉൾപ്പെടെ ഉള്ള പല പ്രമുഖ കോൺഗ്രസ് നേതാക്കളും അണികളും കശ്മീർ വിഷയത്തിന്റെ പേരിൽ പാർട്ടി വിട്ട്, ബി.ജെ.പി യിൽ ചേക്കേറുന്നു.
പാർലമെന്റ് തെരഞ്ഞെടുപ്പിലെ പരാജയത്തിന് ശേഷം കോൺഗ്രസിൽ നിന്നും ബി.ജെ.പി യിലേക്ക് ആരംഭിച്ച കുത്തൊഴുക്കിന് കശ്മീർ വിഷയം ശക്തി പകർന്നു...........!!

ചുരുക്കത്തിൽ, വടക്കേ ഇൻഡ്യയിൽ കോൺഗ്രസ് 'ചരട് പൊട്ടിയ പട്ടം'
പോലെ ആടി ഉലയുകയാണ്.
പുതിയ ദേശീയ പ്രസിഡന്റ് ആയി ചുമതല ഏറ്റ ശേഷം സോണിയ നിർവ്വഹിക്കേണ്ട ആദ്യ ദൗത്യം ഇത്തരം സംഘടനാ പ്രതിസന്ധികൾക്ക് ശാശ്വത പരിഹാരം കണ്ട് മൂന്നു വടക്കേ ഇൻഡ്യൻ സംസ്ഥാനങ്ങളിലെ ആസന്നമായ നിയമസഭാ തെരഞ്ഞെടുപ്പിനെ വിജയകരമായി നേരിടാൻ പാർട്ടിയെ സജ്ജമാക്കുക എന്നതാണ്............!
തകർപ്പൻ വിജയം ഉറപ്പാക്കുക എന്നതാണ്............ !!
അത് അത്ര എളുപ്പം അല്ല താനും.......!!!




No comments: