Views:
Image Credit :: https://indianexpress.com/article/trending/trending-in-india/heres-how-the-internet-reacted-to-shashi-tharoors-language-challenge-5951651/
ശശി തരൂരിന്റെ രാഷ്ട്രീയ ഭാവി വീണ്ടും അപകടത്തിലായി.............!
ഇനി അദ്ദേഹത്തെ "സംഘി '' എന്ന് ചാപ്പ കുത്തി, കോൺഗ്രസ്സിൽ നിന്നും പുറത്താക്കി, പടിയടച്ചു പിണ്ഡം വയ്ക്കാൻ കോൺഗ്രസ്സിന്റെ
'സ്ഥാപക നേതാക്കൾ' ആയ കെ.മുരളീധരനും, മുല്ലപ്പള്ളിയും, രമേശും ഒക്കെ വീണ്ടും രംഗത്തു വരാൻ സാദ്ധ്യത തെളിഞ്ഞു.
സംഗതി മറ്റൊന്നുമല്ല.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭാഷാചാലഞ്ച് ഏറ്റെടുത്ത് അദ്ദേഹത്തിന് പരസ്യ പിന്തുണ പ്രഖ്യാപിച്ച് ശശി തരൂർ ഇന്നലെ വീണ്ടും രംഗത്തുവന്നു.
എന്നു മാത്രമല്ല, ചാലഞ്ച് പ്രാവർത്തികമാക്കിയ ആദ്യ വ്യക്തി എന്ന ബഹുമതി സ്വന്തമാക്കിയും അദ്ദേഹം ശ്രദ്ധേയനായി.മഴവിൽ മനോരമ ഇന്നലെ കൊച്ചിയിൽ സംഘടിപ്പിച്ച മനോരമ ന്യൂസ് കോൺക്ലേവ് - 2019 ന്റെ ഉദ്ഘാടന വേദിയിൽ ആണ് "അനിഷ്ട സംഭവങ്ങൾ''
അരങ്ങേറിയത്...........!!
- ജനങ്ങളെ തമ്മിൽ തെറ്റിക്കാൻ ഭാഷയെ പലപ്പോഴും ഉപയോഗിച്ചിട്ടുണ്ടെന്നും, അതിനു പകരം ജനങ്ങളെ തമ്മിൽ അടുപ്പിക്കാൻ ഭാഷയെ ഉപയോഗിക്കണമെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.
- അതിൽ മാധ്യമങ്ങൾക്ക് വലിയ പങ്ക് വഹിക്കാൻ കഴിയും.
- പത്രങ്ങളിൽ ഓരോ ദിവസവും അന്യഭാഷയിലെ ഓരോ വാക്ക് എങ്കിലും അവയുടെ അർത്ഥം സഹിതം കൊടുക്കണമെന്ന നിർദ്ദേശം മോദി മുന്നോട്ടുവച്ചു.
- കന്നടക്കാർക്ക് ബംഗാളിയും, ഹരിയാനക്കാർക്ക് മലയാളവും അങ്ങനെ പരിചിതമാകും.
- മാതൃഭാഷ അല്ലാത്ത ഒരു ഭാഷയിലെ ഒരു വാക്ക് വീതം ഒരു ദിവസം വരുമ്പോൾ വർഷം 300 വാക്കുകൾ എങ്കിലും പഠിക്കാൻ കഴിയും.
- വിവിധ ഭാഷക്കാർ തമ്മിൽ ഉള്ള അകൽച്ച ഇല്ലാതാക്കാൻ അന്യഭാഷാപരിചയം ഉപകരിക്കുമെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
കോൺക്ലേവ് - 2019 ന്റെ ഉദ്ഘാടനം വീഡിയോ കോൺഫറൻസിലൂടെ നിർവ്വഹിച്ച് നടത്തിയ പ്രസംഗത്തിൽ പ്രധാനമന്ത്രി മുന്നോട്ടുവച്ച ഈ പുതുമയുള്ള നിർദ്ദേശം സ്വാഗതം ചെയ്ത ശശി തരൂർ എം.പി ഉടൻ തന്നെ ട്വീറ്റ് ചെയ്ത് രംഗത്തുവന്നു.
ഹിന്ദിയുടെ അധിനിവേശത്തിൽ നിന്നുള്ള മാറ്റമാണ് ഈ നിർദ്ദേശമെന്ന് തരൂർ ചൂണ്ടിക്കാട്ടി.
മോദിയുടെ ഭാഷാചാലഞ്ച് ഏറ്റെടുത്ത ശശി തരൂർ ആദ്യ വാക്ക് ട്വീറ്റ് ചെയ്തു.........!!
'പ്ലൂറലിസം' എന്ന വാക്കും, അതിന്റെ ഹിന്ദി പരിഭാഷ (ബഹുല വാദ്)യും, മലയാളം പരിഭാഷ (ബഹുസ്വരത) യും ആണ് അദ്ദേഹം ട്വീറ്റ് ചെയ്തത്.
"ഇങ്ങനെയൊക്കെ ചെയ്യാമോ.............?''
വടക്കേ ഇന്ത്യയിലെ ചില കോൺഗ്രസ് നേതാക്കൻമാർക്കും,
കേരളത്തിലെ ചില 'ഗ്രൂപ്പ് ' നേതാക്കൻമാർക്കും ശശി തരൂരിന്റെ ഈ നടപടി സുഖിക്കില്ല എന്നുറപ്പ്..............!
പ്രധാനമന്ത്രി എന്തു പറഞ്ഞാലും അതിനെ എതിർക്കുക, വിമർശിക്കുക എന്നതാണല്ലോ "യഥാർത്ഥകോൺഗ്രസ്സു"കാരുടെ ഒരു 'ലൈൻ'.......!
എങ്കിലേ കേൾക്കാൻ ഒരു "ഗുമ്മ " ഉള്ളൂ..........!!
മുരളീധരനും, മുല്ലപ്പള്ളിയും, രമേശും ഒക്കെ കൂടി തരൂരിന് അയയ്ക്കാനുള്ള അടുത്ത നോട്ടീസ് തയ്യാറാക്കുന്ന തിരക്കിലാണെന്നത്രേ
അനന്തപുരിയിൽ, ഇന്ദിരാഭവന്റെ പിന്നാമ്പുറത്തു നിന്നുള്ള വാർത്ത..........!
ശുഭം.............!!
No comments:
Post a Comment