Jagan :: "ഇന്ത്യയ്ക്കുള്ളിലെ പ്രത്യേക രാഷ്ട്രം" എന്ന മണ്ടൻ ആശയം ഇല്ലാതായി.

Views:


കേന്ദ്ര സർക്കാർ ഇന്ത്യൻ ഭരണഘടനയിലെ ആർട്ടിക്കിൾ 370 നീക്കം ചെയ്തതോടു കൂടി ജമ്മു കശ്മീരിന് ലഭിച്ചിരുന്ന പ്രത്യേക പദവി ഇല്ലാതായി. ചുരുക്കത്തിൽ "ഇന്ത്യയ്ക്കുള്ളിലെ പ്രത്യേക രാഷ്ട്രം" എന്ന മണ്ടൻ ആശയം ഇല്ലാതായി.

ഇതൊരു നല്ല തുടക്കമായി കണ്ടു കൊണ്ട് ഇത്തരം ധീരമായ നടപടി സ്വീകരിക്കാൻ ആർജ്ജവം കാണിച്ച പ്രധാനമന്ത്രി ശ്രീ.നരേന്ദ്ര മോഡിയേയും കേന്ദ്ര സർക്കാരിനേയും നമുക്ക് അഭിനന്ദിക്കാം.

  • ഭാരതത്തിലെ മറ്റു സംസ്ഥാനങ്ങളിലെ പോലെ, ഇൻഡ്യൻ ദേശീയ പതാക ഇനി ജമ്മു കശ്മീരിലും പാറി പറക്കും.
  • ഇൻഡ്യൻ ഭരണ ഘടന അവിടെയും നിലവിൽ വരും. അവിടെ നിലവിലിരുന്ന പ്രത്യേക ഭരണഘടന അസാധു ആകും.
  • ഇൻഡ്യൻ പീനൽ കോഡ് അവിടെ നിലവിൽ വരും.
  • ഇന്നലത്തേതിൽ നിന്നും വ്യത്യസ്തമായി ഇന്ത്യൻ സുപ്രീം കോടതിയുടെ ഉത്തരവുകൾ ഇനി അവിടെയും ബാധകമാകും.

അതിശയിക്കേണ്ട. ഇതൊന്നും അവിടെ ബാധകമായിരുന്നില്ല. അക്ഷരാർത്ഥത്തിൽ 'ഇൻഡ്യയ്ക്കുള്ളിൽ ഇൻഡ്യയിലെ എല്ലാ ആനുകൂല്യങ്ങളും അനുഭവിക്കുന്ന വിദേശ രാഷ്ട്രം പോലെ ആയിരുന്നു ഇന്നലെ വരെ ജമ്മു കശ്മീർ.

കേന്ദ്ര സർക്കാരിന്റെ ഈ നടപടികൾക്കെതിരേ ഇന്ത്യൻ നാഷണൽ കോൺസ്സും യു.പി.എ മുന്നണിയിലെ മറ്റു ഘടകകക്ഷികളും മറ്റും രംഗത്തു വന്നിട്ടുണ്ട് എന്ന കാര്യവും മറക്കുന്നില്ല. അത് പാക്കിസ്ഥാന്റെ ഇന്ത്യാ വിരുദ്ധ നിലപാടുകൾക്ക് കരുത്ത് പകരും എന്നല്ലാതെ മറ്റ് ഗുണമൊന്നും ലഭിക്കാൻ പോകുന്നില്ല.

ഈയുള്ളവൻ ഒരു ഭരണഘടനാ വിദഗ്ദ്ധനോ,  ആ വിഷയത്തിൽ അവഗാഹമുള്ള വ്യക്തിയോ അല്ല.
എങ്കിലും ജമ്മു കശ്മീർ മേഖലയിലും ഭാരതത്തിലാകെയും ശാശ്വതമായ ശാന്തിയും സമാധാനവും ഉണ്ടാകണമെന്ന് രാഷ്ട്രീയ നിലപാടുകൾക്ക് അതീതമായി ആഗ്രഹിക്കുന്ന ഒരു സാധാരണ ഭാരതീയൻ എന്ന നിലയിൽ ഉള്ള ചിന്തകൾ മാത്രമാണ് ഇവിടെ പങ്ക് വയ്ക്കുന്നത്.

ജവഹർലാൽ നെഹ്റു പ്രധാനമന്ത്രി ആയിരുന്നപ്പോൾ ആർട്ടിക്കിൾ 370 വഴി ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകിയ നടപടിയിലെ ശരിതെറ്റുകൾ, ന്യായാന്യായങ്ങൾ ഇനി ചർച്ച ചെയ്തിട്ടു കാര്യമില്ല.
അത് നിലവിൽ വന്ന നിമിഷം മുതൽ ജമ്മു കശ്മീരിൽ എന്നു മാത്രമല്ല ഇന്ത്യയിലാകെത്തന്നെ ശാന്തിയും സമാധാനവും നഷ്ടപ്പെട്ടു എന്നത് വാസ്തവം. അത് ഒരു അഗ്നിപർവ്വതം പോലെ ഇന്നും പുകഞ്ഞു കൊണ്ടിരിക്കുന്നു. മുൻ കാലങ്ങളിൽ ഇൻഡ്യൻ ഭരണം കയ്യാളിയ സർക്കാരുകൾ 'തലമുറ തലമുറ കൈമാറി കെടാതെ' സൂക്ഷിച്ചു ........!

പാക്കിസ്ഥാന് അതിർത്തി കടന്നുള്ള തീവ്രവാദ പ്രവർത്തനങ്ങൾക്കും, ഇൻഡ്യാ വിരുദ്ധ പ്രവർത്തനങ്ങൾക്കും ഇത് കരുത്തു പകർന്നു.
ഭാരതത്തിനുള്ളിൽ ഉള്ള ഒരു സംസ്ഥാനത്തിനു മാത്രം പ്രത്യേക ഭരണ ഘടന, പതാക, നിയമ സംഹിത, എന്ന സ്ഥിതി ഭാരതത്തിന് ഗുണം ചെയ്യില്ല, എന്ന മാത്രമല്ല ദോഷമാണുതാനും.
അവിടെ ഈ സ്ഥിതി സ്ഥിരമായി തുടരേണ്ടത് "ചിലരുടെ " ആവശ്യമായിരുന്നു എന്ന വസ്തുതയും നാം മറക്കാൻ പാടില്ല........!

ഇന്ത്യൻ സംസ്ഥാനമായ ജമ്മു കശ്മീരിലെ ജനങ്ങളിൽ നിന്ന് ഇൻസ്യൻ പട്ടാളക്കാർ ആക്രമണം നേരിടേണ്ടി വരുന്നത് കണ്ടു നിൽക്കാൻ ദേശസ്നേഹിയായ ഒരു ഭാരതീയനും കഴിയില്ല.

ഇതിന് ഒരു മാറ്റം വന്നേ മതിയാകുകയുള്ളൂ.

അനേകം ദശാബ്ദങ്ങളോളം ഇന്ത്യ ഭരിച്ച ഇൻഡ്യൻ നാഷണൽ കോൺഗ്ര സ്സ് ഏഴു പതിറ്റാണ്ടോളം ശ്രമിച്ചിട്ടും ജമ്മു കശ്മീർ മേഖലയിൽ സമാധാനം പുന:സ്ഥാപിക്കാനായില്ല.

ഇപ്പോൾ അധികാരത്തിലുള്ള ബി.ജെ.പി സർക്കാരും പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോഡിയും ഈ ദുരവസ്ഥയ്ക്ക് ഒരു മാറ്റം കൊണ്ടുവരാൻ ശ്രമിക്കുന്നു. ഒറ്റയ്ക്ക് ഭരിക്കാനുള്ള  ഭൂരിപക്ഷം ലഭിച്ചപ്പോൾ കശ്മീരിൽ സമാധാനം പുന:സ്ഥാപിക്കാനുള്ള ശ്രമങ്ങൾക്ക് അദ്ദേഹം ആക്കം വർദ്ധിപ്പിച്ചു.
സങ്കുചിതമായ രാഷ്ട്രീയം പറഞ്ഞ്, രാജ്യതാൽപര്യങ്ങൾ നശിപ്പിക്കേണ്ട സമയമല്ല ഇത്. ജമ്മു കശ്മീരിൽ ശാശ്വതമായ സമാധാനം പുന:സ്ഥാപിക്കുക എന്നതാണ് കക്ഷിരാഷ്ട്രീയ ഭേദമെന്യേ നാം ലക്ഷ്യമി ടേണ്ടത്. അതിന് തുടക്കം കുറിച്ച പ്രധാന മന്ത്രിക്കും കേന്ദ്ര സർക്കാരിനും കക്ഷിരാഷ്ട്രീയ ഭേദമെന്യേ ധാർമ്മിക പിന്തുണ നൽകേണ്ടതാണ് ദേശീയ കാഴ്ചപ്പാടുള്ള ഏതൊരു രാഷ്ട്രീയ കക്ഷിയുടേയും പ്രാഥമിക കടമ. ആം ആദ്മി പാർട്ടി അടക്കമുള്ള ചില പാർട്ടികൾ ചെയ്തതും അതാണ്.
കേന്ദ്ര സർക്കാരിന്റെ നടപടികൾ ശരിയാകാം, തെറ്റാകാം. നമുക്ക് കാത്തിരുന്നു കാണാം.

ജമ്മു കശ്മീർ പ്രശ്നങ്ങളിൽ ഇത്രയും കാലം അധികാരത്തിൽ ഇരുന്നിട്ടും, അവസരങ്ങൾ ധാരാളം ലഭിച്ചിട്ടും ഒന്നും ചെയ്യാൻ കഴിയാതിരുന്ന കോൺഗ്രസ്സും കൂട്ടാളികളും, എന്തെങ്കിലും ഒക്കെ ചെയ്യാൻ ആർജ്ജവം കാണിയ്ക്കുന്ന നരേന്ദ്ര മോഡിയെ വിമർശിക്കുന്നതിലും, അത്തരം നടപടികളെ എതിർക്കുന്നതിലും എന്ന് ന്യായം ആണ് ഉള്ളതെന്ന് അവർ ചിന്തിക്കണം.

പൂർണ്ണമായും കാഴ്ച നഷ്ടപ്പെട്ട കണ്ണുപൊട്ടന്റെ കണ്ണ് ഏത് വൈദ്യനും ചികിൽസിക്കാം..............!
ചികിൽസ പിഴച്ചാൽ ഉണ്ടായിരുന്ന കാഴ്ച നഷ്ടപ്പെടും എന്ന ഭയം വേണ്ടല്ലോ................!!
വൈദ്യന്റെ ചികിൽസ ഫലിച്ച് കാഴ്ച തിരിച്ചു കിട്ടിയാൽ ഭാഗ്യമായി എന്നും കരുതാം...................!!!

ഇന്ന് ജമ്മു കശ്മീരിലെ സ്ഥിതി മേൽ വിവരിച്ച പൊട്ടക്കണ്ണന്റെ കണ്ണുപോലെ ആണ്. വർഷങ്ങളായി തുടർന്ന തെറ്റായ ചികിൽസ മൂലം പൂർണ്ണമായും കാഴ്ച നശിച്ച കണ്ണിന്റെ സ്ഥിതി.

ശാന്തിയും സമാധാനവും പൂർണ്ണമായും നശിച്ച സംസ്ഥാനം. കോൺഗ്രസ്സിന്റെ നേതൃത്വത്തിൽ വന്ന പല പ്രധാനമന്ത്രിമാർ ചികിൽസിച്ച് കാഴ്ച പുർണ്ണമായി നഷ്ടമായ "പൊട്ടക്കണ്ണ് ".

ഇനി നരേന്ദ്ര മോഡി എന്ന "വൈദ്യൻ" ചികിൽസിച്ചു നോക്കട്ടെ......!
നാം എന്തിന് എതിർക്കണം?
നഷ്ടപ്പെടാൻ ഒന്നം ഇല്ലല്ലോ......?  പൊട്ടക്കണ്ണല്ലേ, ഉണ്ടായിരുന്ന കാഴ്ച നശിച്ചു പോയി എന്നാരും പറയില്ലല്ലോ..........?
അവിടെ ഇനി നശിക്കാൻ ഒന്നും ഇല്ലല്ലോ.........?
ഈ 'ചികിൽസ'യിലൂടെ 'കാഴ്ച' തിരിച്ചുകിട്ടിയാൽ ഭാഗ്യമല്ലേ?
ചികിത്സയ്ക്ക് ധാർമ്മിക പിന്തുണ നൽകുന്ന എല്ലാവർക്കും അഭിമാനമല്ലേ...............? ആശ്വാസമല്ലേ.............?
ചിന്തിക്കുക...............!



No comments: