Views:
പാലൂട്ടീ താരാട്ടി പൊന്നുമ്മ നൽകിയും
ഒക്കത്തു മെല്ലെ കൊണ്ടു നടന്നും
പാട്ടുകൾ പാടിയുറക്കുന്നയമ്മ
കുഞ്ഞിന്നു നൊന്താൽ സഹിക്കില്ലയമ്മ .
അതിരില്ലാ സ്നേഹം തന്നീടുമമ്മ
എതിരില്ല, കുഞ്ഞിന്റെ വാശിക്കു മുന്നിൽ .
മുട്ടിലിഴയാനും പിച്ച വക്കാനും
വിട്ടുപിരിയാതെ കൂട്ടിനുണ്ടമ്മ.
അണ്ണാറക്കണ്ണനേം അമ്പിളി മാമനേം
കാട്ടിത്തരുമമ്മ ചോറു തീറ്റാൻ.
അക്ഷരമുറ്റത്തെ ആദ്യ ഗുരുവമ്മ,
അക്ഷയപാത്രമാം സ്നേഹമമ്മ.
സ്കൂളിലേക്കാണെങ്കിൽ കൂട്ടിനുണ്ടമ്മ
സ്കൂളുവിടുമ്പോൾ വിളിക്കുവാനെത്തും
ഭൂമിയേക്കാളും ക്ഷമയുള്ളൊരമ്മ ,
അമ്മ താനല്ലയോ കൺകണ്ട ദൈവം.
No comments:
Post a Comment