Raju.Kanhirangad

Views:

മലയാളത്തിലെ ഓൺലൈൻ പ്രസിദ്ധീകരണങ്ങളിൽ മുൻപന്തിയിലുള്ള 
ഒരു പ്രസിദ്ധീകരണമാണ് മലയാളമാസിക.

"എഴുത്തിന്‍റെ വേറിട്ട വഴികളിലൂടെ യാത്ര ചെയ്യുമ്പോൾ പുസ്തകവായനയിൽ നിന്ന് വായനക്കാർ അകലുന്ന കാഴ്ച കാണുന്നു. എന്നാൽ നല്ല വായനകൾ നടക്കുന്നുമുണ്ട്. എഴുത്തു വഴികളിൽ പുതിയ ശീലങ്ങളും ശീലുകളും രഥമുരുട്ടി എത്തുമ്പോൾ വായനയുടെ ചൂടും ചൂരും അന്യമാകുന്ന പോലെയായി.

ശാസ്ത്രം മനുഷ്യവളർച്ചയെ സഹായിക്കുന്ന നവകാലത്ത്, അവനെയും കാലത്തെയും കീഴ്പ്പെടുത്തി ശാസ്ത്രം മേൽക്കൈ നേടി. അതിന്‍റെ പ്രസരണം എഴുത്തിനെയും വായനയേയും കൈയടക്കി. അങ്ങനെ നമ്മുടെ വായനയും എഴുത്തും നവമാധ്യമങ്ങളിൽ മാത്രമായി. 

ആ വായന ഗൗരവമുള്ളതും നമ്മുടേതും ആക്കാൻ എന്ത് ചെയ്യണം എന്ന ചിന്തയാണ് മലയാളമാസിക ഓൺലൈൻ.

തനതെഴുത്തിനെ നിലനിർത്തണം, തനതു വായന പ്രോത്സാഹിപ്പിക്കണം. തനതു വായനയെന്നാൽ പുസ്തകത്തിന്‍റെ മണമോലുന്ന വായന. പുസ്തകച്ചട്ടയിൽ തൊട്ട്, പുസ്തകത്താളിൽ തലോടി, മനസ്സിനൊപ്പം കയ്യുകൾ വിരലുകൾ ഒക്കെ തന്നെ ആസ്വാദന തലങ്ങൾ നിയന്ത്രിക്കുന്ന വായന. നവമാധ്യമ വായനയിലൂടെ അത്തരം വായനാസാഹചര്യം, എഴുത്ത് അവസരം സൃഷ്ടിച്ചെടുക്കൽ ആയിരുന്നു ലക്ഷ്യം. അത് ഏതാണ്ട് സാധ്യമാക്കാൻ മലയാളമാസികക്കായി എന്ന് കരുതുന്നു.

കാവ്യം  താളാത്മകവും ആശയബദ്ധവും ആകണമെന്നുറപ്പിച്ച് ചെറു കവിതകൾ എഴുതി, കാവ്യലോകത്ത് തനതുശൈലി രൂപീകരിച്ച ശ്രീ രജിചന്ദ്രശേഖർ, പുത്തൻ എഴുത്തുകാരെ പ്രോത്സാഹിപ്പിക്കാൻ അക്ഷീണം പ്രവർത്തിക്കുകയും ചെയ്യുന്നു. ആ പ്രയത്നസാഫല്യമാണ് മലയാളമാസിക,  ഞങ്ങൾ പരിചയപ്പെടുത്തുന്ന എഴുത്തുകാരും...."

(ചെമ്പട്ടിൻ ചിലമ്പൊലികൾ - എന്ന പുസ്തകത്തിന്‍റെ അവതാരികയിൽ നിന്ന്)

ലേഖകർക്കു വേണ്ടി പ്രത്യേകം പ്രൊഫൈൽ പേജുകൾ തയ്യാറാക്കിയിട്ടുണ്ട്. അവയിൽ അതതു ലേഖകരുടെ രചനകൾ ക്രോഡീകരിക്കപ്പെടുന്നു. 
Link കൾ click ചെയ്ത് ഓരോന്നും വായിക്കാം.

കൂടുതൽ വിവരങ്ങൾക്കു് ബന്ധപ്പെടുക ..
9995361657



രാജു.കാഞ്ഞിരങ്ങാട്

സ്ഥലം :- കണ്ണൂർ ജില്ലയിലെ തളിപ്പറമ്പിലുള്ള കാഞ്ഞിരങ്ങാട്
അച്ഛൻ :- കല്ല്യാടൻ വീട്ടിൽ കണ്ണൻ നായർ
അമ്മ :- കെല്ലറേത്ത് കാർത്ത്യായനിയമ്മ
ഭാര്യ :- അഴീക്കോടൻ ശോഭന
മക്കൾ:- രസ്ന ,രസിക, രജിഷ
ജോലി: - തളിപ്പറമ്പ ആർട്സ് & സയൻസ് കോളേജ് കാഞ്ഞിരങ്ങാട്
ആനുകാലികങ്ങളിൽ എഴുതാറുണ്ട്
ആകാശവാണിയിൽ കഥ, കവിത അവതരിപ്പിക്കാറുണ്ട്
പുരസ്കാരങ്ങൾ

  • തുളുനാട് മാസിക പുരസ്കാരം
  • ചിലങ്കം മാസിക ജനപ്രിയ പുരസ്കാരം
  • മലയാള രശ്മി മാസിക പുരസ്കാരം
  • കണ്ണൂർ നർമ്മവേദി പുരസ്കാരം
  • ചിലങ്ക സാംസ്കാരിക വേദി പുരസ്കാരം
  • യുവ ആർട്സ് ജില്ലാതല പുരസ്കാരം
  • പാലക്കാട് സൃഷ്ടികവിതാ പ്രത്യേക ജൂറി പുരസ്കാരം
  • KCEU കണ്ണൂർ ജില്ലാതല കവിതാ പുരസ്കാരം
  • വിരൽ മാസിക പുരസ്കാരങ്ങൾ
  • തിരുവനന്തപുരം കലാലയ കൂട്ടായ്മ പുരസ്കാരം 

എന്നിവ ലഭിച്ചിട്ടുണ്ട്
രാജു.കാഞ്ഞിരങ്ങാട്
ചെനയന്നൂർ
കാഞ്ഞിരങ്ങാട് പി.ഒ
കരിമ്പം. വഴി
തളിപ്പറമ്പ- 670 142
കണ്ണൂർ - ജില്ല
കേരള
ഫോൺ :- 9495458138
Email - rajukanhirangad@gmail.com




Support a Writer

    കവിതകള്‍
    • Raju.Kanhirangad :: കവിത :: അവൾ
       വെയിലിന്‍റെ കൊത്തേറ്റ്വർഷത്തിലേക്കു വീണുഅവൾ ഒഴുകിക്കൊണ്ടേയിരുന്നുഒരു പ്രള (ണ)യവും പ്രതീക്ഷിച്ച്ഒഴുക്കിന്‍റെ അവസാനം ശിശിരംഅവൾ ഇലകൊഴിഞ്ഞ ഒറ്റമരംഅവൾക്ക് മൂന്ന് ഋതുക്കൾ മാത്രംഅടുക്കളയിലെ...
    • Raju.Kanhirangad :: കവിത :: വാക്കുകൊണ്ട്
      വാക്കുകൊണ്ട് കാടേറുകയെന്നാൽ വീടേറുകയെന്നാണ് കാടുമുടിച്ചെന്നാൽ വിളക്കണച്ചെന്നാണ് നീർപ്പാമ്പിഴഞ്ഞിഴഞ്ഞ് ഫണംവിരിച്ചതു കണ്ടില്ലെ നീലമല ചോടോടെ കടപുഴകിയതു കണ്ടില്ലെ കൂരിരുളുകൾ കുടിവാഴാൻ കുടമുടച്ചോർ...
    • Raju.Kanhirangad :: കവിത :: എങ്ങനെ അളക്കും....!
      എങ്ങനെ അളക്കും....! നിന്നിലെ ഹിമ ദംശനമേറ്റ് ഞാൻ പൊള്ളിപ്പിടയുന്നു നീയെന്നിൽ ഭ്രാന്തു പിടിച്ച കൊടുങ്കാറ്റാകുന്നു നാം ഉയിരും ഉടലും ഒന്നായ...
    • Raju.Kanhirangad :: കവിത :: വിലാപവൃക്ഷം
      ഇരുട്ട് പെയ്തു കൊണ്ടേയിരുന്നു വിലാപവൃക്ഷം പോലെ അവളുടെ കണ്ണീരും വിഹ്വലമായ മുഖം, ഇരുളിന്‍റെ സമുദ്രം തീക്കാറ്റു ചുറ്റും ഇനി കിനാവിൽ മാത്രം യാത്ര ദു:ഖത്തിന് ചിറകുകളുണ്ടായിരുന്നെങ്കിൽ അവ...
    • Raju.Kanhirangad :: കവിത :: ജീവിത പുസ്തകം
      Photo by Ben White on Unsplash അലഞ്ഞതത്രയും അർത്ഥങ്ങൾ തേടി പൊലിഞ്ഞ ജീവിതം ഓർത്തില്ല അർത്ഥത്തിന്‍റെ അർത്ഥം വ്യർത്ഥമെന്നറിഞ്ഞപ്പോൾ കെട്ടിയതൊക്കെയും വിഡ്ഢിവേഷം. ഒലീവില ഒടിച്ച കഴുക...
    • Raju.Kanhirangad :: കവിത :: വിശപ്പ്
      വിശന്ന വികാരങ്ങൾ പങ്കുവെച്ചതിൽ പിറന്നു വീണതാണീക്കുരുന്നുകൾ പങ്കുവെയ്ക്കുവാനില്ല അന്നങ്ങൾ കരഞ്ഞു തളരുന്നു വിശപ്പിൻ നോക്കുകുത്തികൾ കൊറ്റിനായ് വകയേതുമില്ല കുറ്റമിതെന്‍റേതു തന്നെ കുട്ടികൾ;എന്‍റെ...
    • Raju.Kanhirangad :: കവിത :: ജീവിത പുസ്തകം
      Photo by Aaron Burden on Unsplash അലഞ്ഞതത്രയും അർത്ഥങ്ങൾ തേടി പൊലിഞ്ഞ ജീവിതം ഓർത്തില്ല അർത്ഥത്തിന്‍റെ അർത്ഥം വ്യർത്ഥമെന്നറിഞ്ഞപ്പോൾ കെട്ടിയതൊക്കെയും വിഡ്ഢിവേഷം ഒലീവില...
    • Raju.Kanhirangad :: കവിത :: അതിനാൽ
      കടത്തിണ്ണയിലാണ് കിടപ്പ് ഉറങ്ങാനല്ല ഉരുകി തീരാൻ കടിച്ചെടുത്തേക്കാം കിളുന്തു മക്കളെ കൂരിരുട്ട് കൃഷിയിൽ കായ്ച്ച് നിന്നതൊക്കെ കടമായിരുന്നു കടം...
    • Raju.Kanhirangad :: കവിത :: അന്വേഷണം
      Photo by Maddy Baker on Unsplash എവിടെ ഞാൻ നിത്യം ചവിട്ടിപ്പോകാറുള്ള ഒറ്റച്ചാലാം വഴി കുറ്റിക്കാടുകൾ പിന്നെ തൊട്ടാവാടിക്കൂട്ടങ്ങൾ തൊട്ടു തൊട്ടു നോക്കുമ്പോൾ നുള്ളിനുള്ളി - കിന്നാരം...
    • Raju.Kanhirangad :: കവിത :: ഓണസദ്യ
      Image Credit :: https://www.manoramaonline.com/health/healthy-food/2018/08/24/healthy-onam-sadya.html നാടൻ കൊണ്ടുണ്ണണം നല്ലോണം നൊട്ടിനുണയണം പൊന്നോണം കാളനു ,മോലനും ,എരിശേരി,...
    • Raju.Kanhirangad :: കവിത :: ഇങ്ങനെ.....!
      Photo by Alessio Lin on Unsplash ഒരായുസ്സിന്റെ ചിത്രം തുന്നിടുന്നു ജീവിതം കാറ്റ് ചില്ലയിൽ പകർത്തുന്നത് പോലെ. നാം ജീവിതത്തിലേക്ക് നടക്കുന്നുവെന്ന് തോന്നും ജീവിതം...
    • Raju.Kanhirangad :: കവിത :: വിശ്വാസം
      കണ്ണാ,നിന്നുടെ ലീലകൾ കണ്ടീ- ക്കാലം നിന്നെ നമിക്കുന്നു കണ്ണാ വിരുതൻമാരവരോർക്കുന്നതില്ല ചതുരൻ നീ തന്നെയെന്നുള്ള സത്യം തിണ്ണം നിലവിളിക്കുന്നൊരു ബാലേ ദണ്ണം യെന്തെന്നു ചൊല്ലുക നീയേ കുചേലൻ എന്ന...
    • Raju.Kanhirangad :: കവിത :: വാക്ക്
      പറഞ്ഞാലും പറഞ്ഞാലും തീരില്ലായിരുന്നല്ലോ പിന്നെയെന്നാണ് എല്ലാം പറഞ്ഞു തീർന്നെന്ന് മൗനം ഇടയിൽ കയറി നിന്നത് ചിഹ്നങ്ങളെ ചേർത്തു നിർത്താറേ - ഉണ്ടായിരുന്നില്ല നാം എന്നാലിപ്പോൾ കുത്തും, കോമയും...
    • Raju.Kanhirangad :: മൃതയാനം
      Image Credit :: Raji Chandrasekhar നുരമണികളുമായി വരുന്ന- ഓളങ്ങളിൽ കുരിശുപോലെ കൈകൾവിരിച്ച് കമിഴുകിടന്ന് ആടിയാടി വരുന്നു ഒരുശവം നിർവ്വികാരത വിളമ്പിവെച്ച് എത്തിനോക്കുന്നു ആളുകൾ ഒരില...

    കുട്ടിക്കവിതകള്‍
    • Raju.Kanhirangad :: കുട്ടികവിത :: കൂട്ടു നന്നായാൽ
      കുഞ്ഞുണ്ണിക്കൊരു കുഞ്ഞോമൽക്കിളി വീട്ടിൽ കൂട്ടിൽ കൂട്ടുണ്ട് പാലും, പഴവും പങ്കിട്ടെന്നും തളർച്ച മാറ്റും രണ്ടാളും മുറ്റത്തുള്ളൊരുമാവിൻചോട്ടിൽ മുട്ടായിക്കളി കളിക്കുമ്പോൾ കൂട്ടിൽ നിന്നും...
    • Raju.Kanhirangad :: കുട്ടികവിത :: കുട
      Image Credit:: Raji Chandrasekhar ചേലേറും ചെറുകുടവാങ്ങി ചാറും മഴയിൽ അവനേറി ചെത്തി നടന്നു ചിങ്ങം മഴയിൽ ചൂളമടിച്ച് കുട്ടപ്പൻ ശീലക്കുടയുടെ ശേലതുകാൺകേ കൂട്ടർക്കാകെ രസമായി കളിയാക്കുന്നു...






    1 comment: