Raju.Kanhirangad :: കുട്ടികവിത :: കൂട്ടു നന്നായാൽ

Views:

കുഞ്ഞുണ്ണിക്കൊരു
കുഞ്ഞോമൽക്കിളി
വീട്ടിൽ കൂട്ടിൽ കൂട്ടുണ്ട്
പാലും, പഴവും പങ്കിട്ടെന്നും
തളർച്ച മാറ്റും രണ്ടാളും

മുറ്റത്തുള്ളൊരുമാവിൻചോട്ടിൽ
മുട്ടായിക്കളി കളിക്കുമ്പോൾ
കൂട്ടിൽ നിന്നും കുഞ്ഞോമൽക്കിളി
കലപില കലപില ചൊല്ലീടും

ചാഞ്ഞുകിടക്കും കൊമ്പിൻമേലെ
ചാഞ്ഞുചരിഞ്ഞൊന്നാടുമ്പോൾ
കൂട്ടിന്നുള്ളിലെ കമ്പിക്കൊമ്പിൽ
ആടിരസിക്കും കിളിയപ്പോൾ

അമ്പട,യെന്തൊരു സന്തോഷം
അമ്പിളിമാമനെ കണ്ടെന്നാൽ
കൂട്ടുകളെന്നും നന്നായാൽ
കൂട്ടരെ നിങ്ങൾ നന്നാകും




No comments: