എന്നെ മറന്നുവോ..?
ഇന്നലെകളിൽ ഞാൻ
ഒരജ്ഞാതനായിരുന്നു,
ഒരു ദിനം ഞാനേവർക്കും
സുപരിചിതൻ.
ഞാനിവിടെയെല്ലാം ചുറ്റി
കറങ്ങിയിരുന്നു....!
അന്നെനിക്കായിരം
കൂട്ടുകാർ,
ഇന്നു ഞാൻ വന്നതാരുമറിഞ്ഞില്ല,
ഒരു നിഴലായി നിൽക്കുന്നു ഇവിടം.
ഞാനെഴുതിയ കവിതകൾ
അനാഥ ശവമായ്,
എന്റെ ഓർമ്മകൾ പുസ്തകത്താളിലായ്.
കഴിഞ്ഞയീ ദിനങ്ങളിൽ
ഇവിടം ഞാനൊരാഘോഷമായിരുന്നു,
എന്റെ കൂട്ടുകാരായവർ
മത്സരിച്ചു പാടുകയായിരുന്നു.
ഇന്ന് ആർക്കും നേരമില്ല -
എന്നെ സ്വീകരിക്കാനാളില്ല
എത്ര നേരമായ് ഇവിടം കാത്തു നിൽക്കുന്നു....
ഒരു മാസമകലത്തിൽ
കൊതിയോടെ വന്നതാണു ഞാൻ.
പ്രതീക്ഷയാൽ ,
എന്നെയറിയില്ലേ...!
എന്നെ നിങ്ങൾ കാണുന്നില്ലേ....?
ഞാനൊരാത്മാവു മാത്രമോ?.

Comments
Post a Comment