Views:
ഇന്നലെ
പതിവില്ലാതെ
പക്ഷിയുടെ
ചുണ്ടിൽ നിന്നടർന്നു വീണ അക്ഷരങ്ങൾ
ഒരോന്നോരോന്നായി
തിട്ടപ്പെടുത്തലിലായിരുന്നു
ഞാൻ
അക്ഷരങ്ങളെ
കൂട്ടിയോജിപ്പിക്കാനുള്ള
ശ്രമത്തെ കളിയാക്കിക്കൊണ്ട്
പറന്നകലുമ്പോൾ
ഒരു തൂവൽപോലും
കൊഴിയാതിരിക്കാൻ
വേണ്ടത്ര ജാഗ്രത കാട്ടിയതുപോലെ തോന്നി
എത്രയൊക്കെ
കൂട്ടിയോജിപ്പിച്ചിട്ടും
കൂടിച്ചേരാൻ മടിച്ച്
ചിലതൊക്കെ വിമതരായി
വാഗ്ദാനങ്ങളുടെ പ്രളയവഴിയിലായിരുന്നു
കനലെരിഞ്ഞിരുന്നത്.
കനൽപടർന്ന
ചിറകൊതുക്കങ്ങളിൽ
എത്ര ശ്രമിച്ചിട്ടും
തീയണയാതെ
തീയണയാതെ
തീയണയാതെ ഞാനിങ്ങനെയെത്രക്കാലം....
--- Anil Thekkedath
No comments:
Post a Comment