Anil Thekkedath :: കവിത :: ഒച്ചയില്ലാതെയും കഴിയാം എന്ന മഹത് വചനത്തിനൊടുവിൽ

Views:


പരിഭവങ്ങൾക്കുപോലും
ചുണ്ടനക്കമില്ലാത്ത
കാലത്താണ്
കവിത പിറന്നത്.

അലസിപ്പോയ ഗർഭങ്ങളെ പോലെ കടൽ കാണുകയായിരുന്നു ഞാൻ.

മഴ പെയ്യാൻ തുടങ്ങിയിട്ടുണ്ട്
കടൽ നിറഞ്ഞുതുടങ്ങിയിട്ടുണ്ട്

ഒച്ചയില്ലാതെ
അനക്കമില്ലാതെ
കവിത
ശവപറമ്പിലേയ്ക്ക് നടന്നു

ഒന്നും
പറയരുത്
മിണ്ടരുത്
കാണരുത്
കേൾക്കരുത്
കാലമെത്ര കഴിഞ്ഞാലും
കടലോളം പരന്നാലും
കനിവിന്റെ
കടുപ്പം തിറക്കൊട്ടിയാടട്ടെ

ശവപറമ്പിൽ
മേനിനടിച്ച കോലൻ തുമ്പി കവിതയോട് പറഞ്ഞു
മിണ്ടരുത്
കേൾക്കരുത്
കാണരുത്
മലർന്നുകിടന്നേക്കുക
(സ്വപ്നം നിറച്ചേക്കുക)




No comments: