Views:
Image Credit :: https://www.thehindu.com/news/cities/Kochi/palarivattom-flyover-to-be-demolished/article29429907.ece
ഒടുവിൽ പാലാരിവട്ടം മേൽപാലം പൊളിച്ചുമാറ്റാൻ തന്നെ സർക്കാർ തീരുമാനിച്ചു.......!
പകരം അതേ സ്ഥാനത്ത്, മികച്ച സാങ്കേതികത്തികവോടെ പുതിയ മേൽപാലം പണിയുന്നു. നിർമ്മാണ പ്രവർത്തനങ്ങൾ ഒക്ടോബർ ആദ്യവാരം തന്നെ ആരംഭിക്കും. മേൽനോട്ടത്തിന് നേതൃത്വം നൽകുന്നതോ....? സാക്ഷാൽ മെട്രോമാൻ ഈ. ശ്രീധരനും.......!!
ഇന്ന്, മുഖ്യമന്ത്രി, പൊതുമരാമത്തുവകുപ്പ് മന്ത്രി, ഈ. ശ്രീധരൻ മുതലായവർ പങ്കെടുത്ത യോഗത്തിലായിരുന്നു തീരുമാനം.
42 കോടി രൂപ ചെലവഴിച്ച് പണിത്, രണ്ടര വർഷം മുൻപ് മാത്രം പൊതുജനങ്ങൾക്കായി തുറന്നുകൊടുത്ത മേൽപാലമാണ് പൊട്ടിപ്പൊളിഞ്ഞ് ഉപയോഗശൂന്യമായതിനെ തുടർന്ന് പൊളിച്ചുമാറ്റുന്നത്.
ഈ. ശ്രീധരന്‍റെ മേൽനോട്ടത്തിൽ പണിയുന്ന പുതിയ മേൽപാലത്തിന്‍റെ ആകെ ചെലവ് കേട്ടാൽ കേരളം മാത്രമല്ല, ലോകമാകെ ത്തന്നെ ഞെട്ടിവിറയ്ക്കും.കേവലം 18 കോടി രൂപ മാത്രം...............!!
- പഴയതിനേക്കാൾ മികച്ച സാങ്കേതികത്തികവോടെ പണി തീർക്കുന്ന പുതിയ മേൽപാലത്തിന് ചെലവ് പഴയതിനേക്കാൾ 24 കോടി രൂപ കുറവ്.........!
- വളരെ വർഷങ്ങൾക്ക് മുൻപ് നിർമ്മാണം തുടങ്ങിയ മേൽപാലമാണി തെന്ന് ഓർക്കണം.
- അപ്പോൾ ഈ. ശ്രീധരന്‍റെ മേൽനോട്ടത്തിലാണ് അന്ന് മേൽപാലം പണി കഴിപ്പിച്ചിരുന്നതെങ്കിൽ ഏകദേശം 12 കോടി രൂപയ്ക്ക് പണി തീരുമായിരുന്നു എന്ന് ഉറപ്പ്........!!
ഈ അവസരത്തിൽ അരിയാഹാരം കഴിയ്ക്കുന്ന ഏതൊരാൾക്കും സ്വാഭാവികമായും ഉണ്ടാകാവുന്ന ചില സംശയങ്ങൾ ഈയുള്ളവൻ മറച്ചുവയ്ക്കുന്നില്ല.
- പഴയ മേൽപാലത്തിന് ചെലവഴിച്ച 42 കോടി രൂപ അത് പണി കഴിപ്പിച്ച നിർമ്മാണ കമ്പനിയിൽ നിന്നും, മേൽനോട്ടം വഹിച്ച പൊതുമരാമത്ത് വകുപ്പിലെ ഉദ്യോഗസ്ഥരിൽ നിന്നും, കോഴപ്പണം പങ്കിട്ടെടുത്ത് കീശ വീർപ്പിച്ച രാഷ്ട്രീയ പാർട്ടി നേതാക്കളിൽ നിന്നും ഈടാക്കി എടുക്കുമോ.....?
- അപ്രകാരം ഈടാക്കി എടുക്കാതെ, വീണ്ടും സർക്കാർ ഖജനാവിൽ നിന്നും 18 കോടി രൂപ ചെലവിട്ട് മേൽപാലം പണിയാൻ ഖജനാവിലെ പണം ആർക്കും സ്ത്രീധനം കിട്ടിയതല്ലല്ലോ........? പൊതുജനങ്ങൾ ഒടുക്കിയ നികുതിപ്പണമല്ലേ........?
- ഇപ്പോൾ ജയിലിൽ കിടക്കുന്ന നിർമ്മാണ കമ്പനി മുതലാളിയ്ക്ക് മേലിൽ ഇത്തരം കരാർ പണികൾ നൽകില്ലെന്ന് സർക്കാർ തീരുമാനം എടുക്കേണ്ടതല്ലേ?
- അത് എന്തുകൊണ്ട് എടുക്കുന്നില്ല........?
- UDF ഭരണകാലത്ത് നിർമ്മാണം തുടങ്ങി, LDF ഭരണകാലത്ത് പൂർത്തിയാക്കിയ ഈ മേൽപ്പാലത്തിന്‍റെ "നിർമ്മാണക്കറ" ഇരുമുന്നണികളുടേയും നേതാക്കളുടെ കയ്യിൽ പുരണ്ടിട്ടുള്ളതല്ലേ.......?
- അവരെ ഇങ്ങനെ "നൈസായി" ഒഴിവാക്കുന്നത് ശരിയോ........?
- അത്തരം വിഷയങ്ങളിൽ ഭരണകക്ഷിയും പ്രതിപക്ഷവും മൗനം പാലിക്കുന്നത് എന്തുകൊണ്ടാണ്.......?
- മരടിലെ ഫ്ലാറ്റ് വിഷയത്തിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥരേയും, രാഷ്ട്രീയ നേതാക്കളേയും, ബിൽഡർമാരെയും ഒഴിവാക്കി, "ഫ്ലാറ്റ് ഉടമകൾ''
- എന്ന ഇനത്തിൽ പെടുന്ന പൊതു ജനങ്ങളെ മാത്രം ശിക്ഷിക്കുന്ന നടപടി "സാർവത്രികം" ആക്കാനാണോ സർക്കാർ നീക്കം.......?
- അങ്ങനെയെങ്കിൽ, അത് ജനങ്ങളോടുള്ള വെല്ലുവിളി അല്ലേ.........?
- പാലാരിവട്ടം എന്ന "ഇത്തിരിവട്ടത്തിൽ" ഒതുക്കിത്തീർക്കാവുന്ന പ്രശ്നങ്ങൾ ആണോ ഇതൊക്കെ .........?
അടുത്ത സർവ്വകക്ഷി യോഗം ഉടൻ പ്രതീക്ഷിക് കാമെന്ന് അനന്തപുരിയിൽ നിന്നും വാർത്ത......!
No comments:
Post a Comment