Views:
Image Credit :: https://www.thenewsminute.com/article/kerala-cong-m-veteran-jose-tom-pulikunnel-chosen-udf-candidate-pala-bye-poll-108203
പാലാ ഉപതെരഞ്ഞെടുപ്പിൽ കേരള കോൺഗ്രസ് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചതോടെ UDF ൽ ഉരുത്തിരിഞ്ഞു വന്ന പ്രതിസന്ധിക്ക് താൽക്കാലിക ശമനം ആയി.............!
എന്നാൽ, കേരള കോൺഗ്രസ് (എം) ലെ ആന്തരിക പ്രശ്നങ്ങൾ തുടരുമെന്ന കാര്യത്തിൽ തർക്കമില്ല.
കെ.എം മാണിയുടെ മരുമകളും, ജോസ് കെ.മാണിയുടെ പത്നിയുമായ നിഷയെ സ്ഥാനാർത്ഥിത്വത്തിൽ നിന്ന് വെട്ടിമാറ്റിയത് പി.ജെ.ജോസഫിന്റെ വിജയം തന്നെ എന്ന് പറയാം. അതു വഴി മാണിസാർ തുടർന്നു വന്നിരുന്ന കുടുംബാധിപത്യത്തിൽ നിന്നും പാർട്ടിയെ മോചിപ്പിക്കാനുള്ള ആദ്യശ്രമം വിജയിച്ചെന്നും അദ്ദേഹത്തിന് അവകാശപ്പെടാം.
പക്ഷെ പി.ജെ.ജോസഫ് അടുത്തിടെ പാർട്ടിയിൽ നിന്ന് പുറത്താക്കിയ ടോമിനെ തന്നെ സ്ഥാനാർത്ഥി ആയി അംഗീകരിക്കേണ്ടി വന്നത് ജോസഫിന്റെ പരാജയമായി കാണുന്നവരുണ്ട്. അതു കൊണ്ടു തന്നെ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയുടെ 'കാലുവാരൽ' ചിലരെങ്കിലും പ്രതീക്ഷിക്കുന്നുമുണ്ട്.എന്നാൽ, മാണിസാറിന്റെ അടുത്ത അനുയായിയും, ജോസഫുമായി അകന്ന നേതാവുമായ ടോമിനെ തന്നെ സ്ഥാനാർത്ഥി ആക്കാൻ കഴിഞ്ഞത് ജോസ്.കെ. മാണിയുടെ ഇരട്ട വിജയമായി കാണാം. ജോസഫിന്റെ കൂടി ഇഷ്ടക്കാരനായ മറ്റൊരു നേതാവിനെ സ്ഥാനാർത്ഥി ആക്കേണ്ടി വരാത്തത് ജോസ്.കെ. മാണിയുടെ വിജയത്തിന്റെ മാറ്റ് കൂട്ടുന്നു.
ചെയർമാൻ സ്ഥാനം കോടതി കയറിയതോടെ രണ്ടില ചിഹ്നം ആണ് ഇപ്പോൾ തർക്ക വിഷയം. അത് കാത്തിരുന്നു കാണാം.............!
ഇത്രയുമൊക്കെ ആയപ്പോൾ, ഈ യുള്ളവന് ഒരു സംശയം.
പണ്ട് മാണിസാർ തന്നെ കേരള കോൺഗ്രസ്സിന് നൽകിയ നിർവചനം
"വളരും തോറും പിളരുകയും, പിളരും തോറും വളരുകയും ചെയ്യുന്ന പാർട്ടി"
എന്നാണ് ...........!
- ഇപ്പോൾ തന്നെ, ഇംഗ്ലീഷ് അക്ഷരമാലയിലെ ഒട്ടുമിക്ക അക്ഷരങ്ങളുടേയും പിൻബലത്തോടെ, പല നിറത്തിലും, ഗുണത്തിലും ഉള്ള ഒട്ടനേകം കേരള കോൺഗ്രസ്സുകൾ കേരളത്തിൽ ലഭ്യമാണ്........!
- മാണിസാർ ജീവിച്ചിരുന്നപ്പോൾ തന്നെ പാർട്ടിയുടെ ജോസഫ് വിഭാഗവും മാണി വിഭാഗവും ലയിച്ച് ഒന്നായെങ്കിലും, പാർട്ടിയ്ക്കകത്ത് (M) വിഭാഗവും (J) വിഭാഗവും തമ്മിലുള്ള വടംവലിയും ശീതസമരവും മാണി സാറിന്റെ മരണം വരേയും തുടർന്നു.
- കഴിഞ്ഞ പാർലമെൻറ് തെരഞ്ഞെടുപ്പിൽ കോട്ടയം സീറ്റിലെ സ്ഥാനാർത്ഥി നിർണ്ണയ മാമാങ്കത്തിൽ നാം ഇത് കണ്ടതാണല്ലോ.............?
- മാണി സാറിന്റെ മരണശേഷം ഈ ശീതസമരം കയ്യാങ്കളി വരെ എത്തിയതും നാം കണ്ടു.
സ്ഥാനമാനങ്ങളും, ഒത്തു വന്നാൽ ഭരണത്തിൽ പങ്കാളിത്തവും വേണം എന്നല്ലാതെ, പ്രഖ്യാപിത നയങ്ങൾ ഒന്നും തന്നെ പാർട്ടിക്ക് അവകാശപ്പെടാൻ ഇല്ലല്ലോ ............? പിന്നെന്താ പ്രശ്നം..........? അതുമതിയെന്നേ..........!
ബാക്കി ഒക്കെ വഴിയേ ശരിയാകും മാഷേ..........!!
അങ്ങനെയെങ്കിലും കേരള ജനതയ്ക്ക് ഒരു സ്വസ്ഥത ലഭിക്കട്ടെ..........!!
കേരള കോൺഗ്രസ് എന്ന മഹത്തായ പാർട്ടി(കൾ) ഒന്നായാലും, രണ്ടായാലും,
പലതായാലും, LDF ൽ ആയാലും, UDF ൽ ആയാലും കേരള ജനതയ്ക്ക് പ്രത്യേകിച്ച് നേട്ടമോ കോട്ടമോ ഉണ്ടായിട്ടുള്ള ചരിത്രം ഇല്ലല്ലോ?
നേട്ടവും, ലാഭവും ഒക്കെ പാർട്ടിക്കും നേതാക്കൻമാർക്കും മാത്രമല്ലേ?
കോട്ടമൊട്ടില്ല താനും.....!?
No comments:
Post a Comment