Views:
Image Credit :: https://malayalam.indianexpress.com/kerala-news/pala-by-election-result-2019-live-updates-udf-ldf-nda-301587/
പാലാ നിയമസഭാ മണ്ഡലത്തിൽ നടന്ന ഉപതെരഞ്ഞെടുപ്പിന്‍റെ ഫലം രാഷ്ട്രീയ കേരളത്തിൽ സമാനതകൾ ഇല്ലാത്ത അതിശയിപ്പിക്കുന്ന ചരിത്രം കുറിക്കുന്നതായി.....!
പാലാ നിയമസഭാ മണ്ഡലം നിലവിൽ വന്ന 1965 മുതൽ 2019 ഏപ്രിൽ വരെ, നീണ്ട 54 വർഷക്കാലം ഒരേ രാഷ്ട്രീയ പാർട്ടിയിലെ, ഒരേ നേതാവ് തന്നെ കൈവശം വച്ചിരുന്ന ഒരു മണ്ഡലം, അദ്ദേഹത്തിന്‍റെ നിര്യാണ ശേഷം നടന്ന ഉപതെരഞ്ഞെടുപ്പിലെ വാശിയേറിയ മൽസരത്തിലൂടെ, മറ്റൊരു പാർട്ടി പിടിച്ചെടുത്തു എന്ന നിലയിൽ ലാഘവത്തോടെ അല്ല ഇതിനെ കാണേണ്ടത്.
വിശദമായ ചർച്ച രാഷ്ട്രീയ വിശകലനം ആയി മാറും എന്നതിനാൽ അതിന് ഈയുള്ളവൻ മുതിരുന്നില്ല.
പാലായിൽ അർഹിക്കുന്ന പരാജയങ്ങളും, അർഹിക്കുന്ന വിജയവും, അർഹിക്കുന്നവർക്ക്, അർഹിക്കുന്ന അളവിൽ ലഭിച്ചു എന്നു വേണം രാഷ്ട്രീയത്തിന് അതീതമായി, ഒറ്റ വാചകത്തിൽ വിലയിരുത്തുവാൻ.......!വിവിധ രാഷ്ട്രീയ പാർട്ടികളിലും നേതാക്കളിലും നടമാടുന്ന അധികാര ദുർമോഹം, കുടുംബാധിപത്യം, രാഷ്ട്രീയ സദാചാരമില്ലായ്മ, സ്ഥാനത്തും അസ്ഥാനത്തുമുള്ള വില കുറഞ്ഞ ഗ്രൂപ്പ് രാഷ്ട്രീയം, മുതലായവയ്ക്ക് എതിരേയുള്ള മുന്നറിയിപ്പ് കൂടി ആയി ഈ തെരഞ്ഞെടുപ്പ് ഫലം.
കൂടാതെ, തമ്മിൽ ഇടികൂടുന്ന മുട്ടനാടുകളുടെ ശിരസ്സുകളിൽ നിന്ന് ഇറ്റുവീഴുന്ന ചോര നുണയാൻ മുതിരുന്ന കുറുക്കനേയും ഈ തെരഞ്ഞെടുപ്പു ഫലം ഓർമ്മിപ്പിക്കുന്നു.......!
ചുരുക്കത്തിൽ ഒരു പിടി വിലയേറിയ പാഠങ്ങൾ പാലാ ഉപതെരഞ്ഞെടുപ്പ് ഫലത്തിൽ നിന്നും വിവിധ രാഷ്ട്രീയ കക്ഷികളും മുന്നണികളും പഠിക്കേണ്ടതായിട്ടുണ്ട്...........!
അതൊക്കെ ഉൾക്കൊണ്ട്, കാലത്തിന്‍റെ ചുവരെഴുത്ത് വായിച്ച്, അത് അവഗണിക്കാതെ പ്രവർത്തിച്ചാൽ നല്ലത്........ !
No comments:
Post a Comment