Views:
വേനൽ പെയ്തു
കൊണ്ടിരിക്കുമ്പോഴൊക്കെ
എൻറെ ഉള്ളം
ഒന്ന് നനയാൻ
മഴയെ കൊതിച്ചിരുന്നു
മണ്ണ് വറ്റി വരണ്ട്
ഉണങ്ങി
ഈർപ്പം വറ്റി
കിടന്നപ്പോഴൊക്കെ
മഴയെത്തിയെങ്കില്‍
എന്ന്
കൊതിച്ചിരുന്നു
കിണറുകൾ വറ്റി
കുടിവെള്ളം മുട്ടി
നാവും തൊണ്ടയും
ഒന്നു നനക്കാൻ
അലഞ്ഞു തിരിഞ്ഞു
റോഡിൻവക്കിലും
വഴിയരുകിലും
വരിവരിയായി
കാത്തു കാത്തിരുന്ന
കുടങ്ങൾ കണ്ടപ്പോഴും
മഴയെത്താൻ
ഞാൻ കൊതിച്ചിരുന്നു
മരച്ചില്ലകൾ
ഇളകിയാടാതുയിരില്ലാതെ
ചെടികളൊക്കെ
തളർന്നുറങ്ങിനിന്നപ്പോഴും
എൻമനം വെറുതെ
കൊതിച്ചു പോയി
മഴയൊന്ന് പെയ്യാൻ
എന്നാൽ
ഇന്ന് മഴമേഘങ്ങൾ
ഒന്നുരുണ്ടു കൂടുമ്പോഴേക്കും
മഴക്കൊതിയെങ്ങോ പൊയ്പോയി
പകരമെൻമനം പിടയുകയാണ്
പ്രളയത്തിൽ നിന്ന്
മണ്ണിടിച്ചിലിലേക്കും
ഉരുൾപൊട്ടലിലേക്കും
അല്ലാതെ
മറ്റെങ്ങ്
പോയൊളിക്കും
1 comment:
Post a Comment