Views:
Image Credit :: https://www.manoramaonline.com/health/healthy-food/2018/08/24/healthy-onam-sadya.html
നാടൻ കൊണ്ടുണ്ണണം നല്ലോണം
നൊട്ടിനുണയണം പൊന്നോണം
കാളനു ,മോലനും ,എരിശേരി, പുളിയിഞ്ചി,-
ഇഞ്ചിതൈര്, പഴം നുറുക്ക്
നാടൻ കൊണ്ടുണ്ണണം നല്ലോണം
നൊട്ടിനുണയണം പൊന്നോണം
സാമ്പാറും, അവിയലും, നാരങ്ങ അച്ചാറും
പയറുവറുത്തതും കട്ടായം
നാടൻ കൊണ്ടുണ്ണണം നല്ലോണം
നൊട്ടിനുണയണം പൊന്നോണം
ശർക്കരയുപ്പേരി, കായ വറുത്തത്, -
പഴ പുളിശേരി, പഴപ്രഥമൻ
കൂടാതെപപ്പടം, പായസമെന്നിവ
കൂടെയൊരുക്കേണം ഓണനാളിൽ
നാടൻ കൊണ്ടുണ്ണണം നല്ലോണം
നൊട്ടിനുണയണം പൊന്നോണം
തൃക്കാക്കരയപ്പനെ നേദിക്കുവാനായി
അടയാദ്യം രാവിലെ ഉണ്ടാക്കേണം
നിലവിളക്കിൻ തിരിതെളിയേണം
തൂശനിലയിട്ട് ഉണ്ണേണം
നാടൻ കൊണ്ടുണ്ണണം നല്ലോണം
നൊട്ടിനുണയണം പൊന്നോണം
--- Raju.Kanhirangad
3 comments:
Hi
Good
നാടൻ സദ്യ പോൽ
നാവിനും കരളിനും
നാട്ടാർക്കും നൽകുന്നുവോ
നാട്ടകം തുടിക്കുമീ
നൽക്കവിത... ആശംസകൾ
Post a Comment