Views:
നിറയും മിഴികളിൽ പുതുനാമ്പുകളുണ്ടേ
മൊഴിയും വചസ്സിൽ
ശുഭപ്രതീക്ഷയുമുണ്ടേ ,
എങ്കിലോ കാക്ക കൂട്ടമായ്
നിങ്ങളും
കുയിലിൻ മക്കളെ കൊത്തിപറിക്കുന്നുണ്ടേ.
പൗരുഷരൂപം തുടിച്ചിടുമെങ്കിലും
സ്ത്രൈണഭാവം മിന്നിതിളങ്ങിടുന്നുണ്ടേ,
നരനായ് - നാരിയായ്
മാറ്റിടും സത്വം
പരിഹാസശരങ്ങളാൽ
പിടയുന്നുണ്ടേ
ഉലകിൽ നാരിയായ്
ചേലയും ചുറ്റി
പൗരുഷം മെല്ലെ നടന്നീടുമ്പോൾ,
തേടിവരുന്നിതാ കാമ കണ്ണാൽ,
കാമിനിയാക്കാൻ
ഇരുളിൻ മറവിൽ.
ആണും പെണ്ണും കെട്ടൊരു കോലം
നാട്ടിൽ, വീട്ടിൽ ഏറെ ഹാസ്യം
ഭൂവിതിൽ ഞങ്ങൾ മനുഷ്യരല്ലേ.....!
കണ്ണും ,കാതും ഞങ്ങൾക്കില്ലേ.
2 comments:
നന്നായിട്ടുണ്ട്
നന്ദിരാജു ..
Post a Comment