Amithrajith :: തനിയെ....

Views:


മരണം,
കിനാവുകളെ
ഇല്ലായ്മ ചെയ്ത്
ഒരു മാലാഖയായ്
അണയുമ്പോള്‍

ഇരുള്‍,
ജീവന്‍റെ പുതപ്പായ്
അനുവാദം കിട്ടാൻ
കാത്തു നില്‍ക്കാതെ
പുണരുമ്പോള്‍

ഹൃദയം,
എന്നെ വെറുത്തിട്ട്
എന്ന പോലെ
താളം നിറുത്തുമ്പോള്‍

കണ്ണുകള്‍,
നിറങ്ങളെ ഉപേക്ഷിച്ച്
ഇരുളിനെ
പ്രണയിക്കുമ്പോള്‍

ഉടല്‍,
മണ്ണു മാത്രം
തേടി ഉഴറുമ്പോള്‍

ഞാന്‍ തനിച്ചാകുന്നു
ആരോരുമില്ലാതെ
ഞാന്‍ മാത്രമാകുന്നു.






No comments: