Anandakuttan :: കഥ :: അഭിനവ സാഹിത്യകാരൻ .!!

Views:


സാഹിത്യകാരൻമാരുടെ സംസ്ഥാന സമ്മേളനം തലസ്ഥാന നഗരിയിൽ ഗംഭീരമായി നടക്കുന്നു.

ഓരോരുത്തരായി അവരവരുടെ സൃഷ്ടികൾ അവതരിപ്പിക്കൂന്നു.

ചിലർ കഥകൾ , ചിലർ കവിതകൾ , വേറേ ചിലർ ലേഖനങ്ങൾ ..... അവതരിപ്പിച്ചികൊണ്ടിരിക്കുന്നു.

എല്ലാവരും പ്രതീക്ഷിച്ചുകൊണ്ടിരിക്കുന്ന പ്രശസ്ത സാഹിത്യകാരൻ ഇനിയും എത്തിച്ചേർന്നിട്ടില്ല.

അദ്ദേഹം ഉടനെ എത്തുമെന്ന് , സംഘാടകർ ഇടക്കിടെ അറിയിച്ചുകൊണ്ടിരുന്നു.

അഞ്ചു മിനിട്ടിനകം അദ്ദേഹം എത്തുമെന്ന അറിയിപ്പു കേട്ടപ്പോൾ ആസ്വാദകർക്ക് ഉത്കണ്ഠ കൂടി.

അതാ അദ്ദേഹം എത്തിച്ചേർന്നു.!!

വേദിയിലിരുന്നവരും സദസ്സിലിരുന്നവരും എഴുന്നേറ്റു നിന്നാദരിച്ചു.

മൂക്കിൻ തുമ്പത്തിരുന്ന കണ്ണടഫ്രെമിയിനു മുകളിലൂടെ അദ്ദേഹം ഏവരേയും നോക്കിച്ചിരിച്ചു.

''പരിപാടി അവസാനിക്കാറായി , അല്ലേ.'' അദ്ദേഹം ചോദിച്ചു.

ഏവരും 'അതെ ' എന്ന അർത്ഥത്തിൽ തലയാട്ടി.

''നാലു വേദികളിൽ പങ്കെടുക്കേണ്ടി വന്നു. അതാ താമസിച്ചത് , ക്ഷമിക്കണേ.''

നീണ്ട താടിയും മീശയും .
മീശയിൽ പടർന്നിരിക്കുന്ന 'ബീഡിക്കറ' കാണാൻ ബഹുകേമം.

നീണ്ടു വളർന്ന തലമുടി പാറിക്കളിക്കുന്നു.

മാസങ്ങളായിക്കാണും ജുബ്ബ കഴുകിയിട്ട്.

പാത്രങ്ങൾ തുടച്ചതു പോലുള്ള പാടുകൾ അദ്ദേഹത്തി 'വേഷ്ടിയിൽ' പ്രതിഫലിക്കുന്നു.

ആകെ കൂടി എല്ലാവരേയും 'ആകർഷിക്കുന്ന 'രൂപം.

വേദിയിലിരിക്കുന്നവർക്ക് അദ്ദേഹത്തിന്റെ ശരീരത്തിൽ നിന്നുവരുന്ന 'സുഗന്ധം ' മൂലം മൂക്ക് പൊത്തണമെന്നുണ്ട്.
പക്ഷേ അതു ശരിയല്ലല്ലോ?

അതിനേക്കാൾ നല്ലത് 'മൂക്കിൽ പഞ്ഞി' വയ്ക്കുന്നതാകും നല്ലതെന്ന് പലർക്കും തോന്നി.

''ചൊല്ലാം വസന്തതിലകം ശാർദ്ദൂലവിക്രീഡിതം.''--
അദ്ദേഹത്തിന്റെ വാക്കുകൾ കേട്ടപ്പോൾ പ്രേക്ഷകർ ആശ്ചര്യപ്പെട്ടു.!

''ശരി ഞാൻ എന്താ അവതരിപ്പിക്കേണ്ടത് ?''

''ഞാൻ ആകെ കൺഫ്യൂഷനിലാ.
എന്റെ രചനകൾ എല്ലാം ഒന്നിനൊന്നു മെച്ചപ്പെട്ടതാ.''

''എന്റെ കൃതികളുടെ പേരുകൾ ആരംഭിക്കുന്നത് , മലയാളത്തിലെ ,മുഴുവൻ സ്വരാക്ഷരങ്ങളിലും, വ്യജ്ഞനാക്ഷരങ്ങളിലുമാണേ. അവയൊക്കെ തന്നെ ധാരാളമുണ്ട്.''

''അതു കൊണ്ട് നിങ്ങൾ തന്നെ ഒരെണ്ണത്തിന്റെ പേരു പറയു-
ഞാൻ അവതരിപ്പിക്കാം.''

ആസ്വാദകർക്ക് ആകെ കൺഫ്യൂഷനായി.

ള , ഴ ങ ,എന്നീ അക്ഷരങ്ങളിൽ തുടങ്ങുന്ന പേരുകൾ പോലും അദ്ദേഹത്തിന്റെ കൃതികൾക്കുണ്ടെത്രേ.!!

ആസ്വാദകർ അന്തം വിട്ടു.

വേദിയിലിരിക്കുന്ന സാഹിത്യകാരന്മാർക്ക് ആകെ നാണക്കേടായി. അവരെക്കൊണ്ട് കഴിയാത്ത കാര്യങ്ങൾ.!

ഇത്തരത്തിലൊരു സാഹിത്യകാരനെ ഏവരും ആദ്യമായി കാണുകയാ.!

ഓരോരുത്തരായി വേദി വിടുന്നു.

ആസ്വാദകർക്ക് കൃതികളുടെ പേരു പറയാൻ കഴിയാത്തതിനാൽ അവരും ആകെ വിഷമത്തിലാ.

''ഛെ, എന്താ ഇത്. എന്റെ ഒരു ക്യതിയുടെ പേരു പോലും നിങ്ങൾക്ക് പറയാൻ കഴിയുന്നില്ലെന്നോ?''

''ഇനി ഞാൻ ഈ വേദിയിൽ നിൽക്കുന്നതിൽ അർത്ഥമില്ല.''
അദ്ദേഹവും വേദിവിട്ട് പുറത്തേക്കിറങ്ങി.

ആസ്വാദകരും വിഷമത്തോടെ പോകുന്നു.

പ്രശസ്തനായ സാഹിത്യകാരന്റെ ഒരു രചന പോലും തങ്ങൾക്ക് കേൾക്കാൻ കഴിഞ്ഞില്ലല്ലോ.!

ൻ, ൽ, ർ, ൾ,ൺ എന്നീ ചില്ലക്ഷരങ്ങളിൽ ആരംഭിക്കുന്ന നാമങ്ങളും അദ്ദേഹത്തിന്റെ കൃതികൾക്കുണ്ടെത്രേ!!




No comments: