Views:
ഇത് ആരെയും വേദനിപ്പിക്കാൻ ഉള്ള കുറിപ്പില്ല. മലയാളമാസിക എന്ന ഓൺലൈൻ മാധ്യമത്തിൽ നെല്ലിമരച്ചോട്ടിൽ എന്ന പംക്തി തുടങ്ങിയത് ജീവിതാനുഭവങ്ങളെ നർമ്മത്തോടെ അവതരിപ്പിക്കാനാണ് . നർമ്മം ആരെയും വേദനിപ്പിക്കില്ല , അത് പറയുന്നവനെയൊഴിച്ച് .
ഇതിലും കോമഡിയുണ്ട് എന്റെ ഹൃദയത്തെ മാത്രം കുത്തിനോവിച്ച കോമഡി .
1986 ഒക്ടോബർ 23 . എന്‍റെ എല്ലാ ദുരിതങ്ങളും അന്ന് രാവിലെ 9 43 ന് തുടങ്ങി . ജനിച്ചപ്പോൾ പകുതി ചുണ്ടില്ല ആവശ്യത്തിനുള്ള ഭാരമോ പൊക്കമോ ഇല്ല . ചുണ്ട് തുന്നിക്കെട്ടിയ പാടുമായി ലോകം എന്നെ കണ്ടു . ''നീ ഹനുമാന്‍റെ.....'' . ഹനുമാന്‍റെ ആരോ . ഹനുമാനെ കുരങ്ങ് എന്ന് നമ്മള് വിളിക്കാറില്ല . എങ്കിലും വ്യംഗ്യാർത്ഥത്തിൽ അതന്നല്ലേ . പിന്നെ പൊക്കം ഇല്ല . '' നീ വെട്ടൂർ പുരുഷനാ'' എന്നായി അടുത്ത കമന്‍റെ . അങ്ങന കുരങ്ങനും വെട്ടൂർ പുരുഷനുമായ ഞാൻ .
ഒരാൾക്ക് വീട്ടിൽ നിന്ന് കിട്ടേണ്ട സംഗതികൾ എന്തൊക്കെയാണ് ? ഭക്ഷണം - അതെനിക്ക് സുഭിക്ഷമായി കിട്ടുന്നുണ്ട് .
പിന്നെ വിദ്യാഭ്യാസം . അതും എനിക്ക് ആവശ്യത്തിൽ കൂടുതൽ കിട്ടി . ജോലി കിട്ടുന്നവരെ തിന്നതും കുടിച്ചതുമെല്ലാം അഛന്‍റെ പണം . ഇതിനെല്ലാം ഞാൻ നന്ദിയുള്ളവനാകുന്നു. എന്നാൽ ചിലത് എനിക്ക് കിട്ടിയിട്ടില്ല എന്ന് കൂടി പറയട്ടെ . അത് ഡയറക്ട് ആയി എന്താണെന്ന് പറയുന്നതിലും ഭേദം രണ്ട് അനുഭവങ്ങൾ പറയാം . നേരത്തെ പറഞ്ഞത് പോലെ കോമഡിയാണേ .
ഒരിക്കൽ ഒരു ബ്രോക്കർ കല്യാണ ആലോചനയുമായി വന്നു . പെണ്ണിന് ഒരു കണ്ണിന്‍റെ കൃഷ്ണമണിയില്ല . പിന്നെ അധികം പഠിച്ചിട്ടില്ലാത്തതിന്‍റെ ഗുണങ്ങൾ വേറെ.
പക്ഷേ അമ്മയ്ക്ക് ഇഷ്ടമായില്ല . അപ്പോഴാണ് അമ്മമ്മ ചോദിക്കുന്നത്
''അതിനിപ്പൊ എന്താ , അവനും ചില കൊറവില്ലേ. അവന് വൈകല്യമുള്ളതിനേ കിട്ടൂ. '' ശരി ശരിക്കും മൊതലാളീ ! കേട്ടു നിന്ന ഞാൻ മനസ്സിൽ പറഞ്ഞു .
അമ്മ സമ്മതിക്കാത്തോണ്ട് ഞാൻ രക്ഷപെട്ടു !!
രണ്ടാമത്തേത് അമ്മയും മാമനും തമ്മിലുള്ള സംഭാഷണം .
അമ്മ - '' അങ്ങനെ ഇനി കണ്ണന്‍റെ (മാമന്‍റെ മകൻ) കല്യാണം കൂടേ നടക്കാനുള്ളൂ ''
മാമൻ - അപ്പോ അനൂന്‍റെയോ ?
അമ്മ - അതിനി നടക്കത്തില്ല. ഇവന്‍റെ രൂപത്തിനും സ്വഭാവത്തിനും ആര് പെണ്ണ് കൊടുക്കാൻ ?
അപ്പോ ചോദ്യം ഇതാണ് എനിക്ക് എന്‍റെ വീട്ടിൽ എന്തിന്‍റെ കുറവാ ?
--- നെല്ലിമരച്ചോട്ടില്‍
No comments:
Post a Comment