Delishya Murali :: മനുഷൃ അവസ്ഥ

Views:

മുളയാണ്, വെറും കാട്ടു-
        മുളതന്‍ മുറിവാണ് ഞാന്‍ 
ഒഴുകും ചോര കാണാനീ -
         ല്ലൊഴുക്കില്‍ ശ്രുതി കേട്ടുവോ ?

കരിവണ്ടുതുളയ്ക്കുമ്പോള്‍
          നിസ്സഹായം സഹിച്ചിടും
കടുത്തനൊമ്പരം പിന്നെ
          കാറ്റിനോടു പറഞ്ഞു ഞാന്‍  !

ഈ മുറിപ്പാടില്‍ മുത്തുന്നൊ-
          രീറന്‍ കാറ്റിനു നല്‍കുവാന്‍ 
ഈണമായൊഴുകാം മറ്റെ-
         ന്തീ ജന്മം സാദ്ധൃമായിടൂം ? 

കാടില്‍ നീലമുടിച്ചാര്‍ത്ത്   
          ചൂടും പൂപ്പീലിയല്ലഞാന്‍ !       
കാറ്റിനാലോലമാടാനായ്
         തീര്‍ത്തൊരൂഞ്ഞാലുമല്ല ഞാന്‍  !                             

കലപ്പ  മുറിവേല്പിച്ച
          കന്നിമണ്ണിന്‍റെ നെഞ്ചിലെ   
കടുംനോവാണതില്‍ പൊട്ടും                                   
         കതിര്‍ച്ചിരിയുമാണ് ഞാന്‍ !




2 comments:

Raji Chandrasekhar said...

നല്ല കവിത

Kaniya puram nasarudeen.blogspot.com said...

നല്ല വരികൾ
ഡെലീഷ്യാ
അഭിനന്ദനങ്ങൾ