Views:
ജയ്ശ്രീരാമെന്ന മന്ത്രധ്വനിയ്ക്കെതിരെ ഒപ്പിട്ട കൂട്ടർ ബീഹാറിലെ മുസാഫിർപൂരിലെ ഒരു കീഴ്കോടതിയിൽ കേസ്സിൽ പെട്ടിരിക്കയാണ്.
ഇവർ ഒപ്പിട്ട് അയച്ച കത്ത് ഭാരതത്തിന്‍റെ പ്രതിച്ഛായ തകർക്കുന്നതാണെന്നും വിഘടനവാദികൾക്ക് സഹായമേകുന്നതാണെന്നും രാജ്യത്ത് പൊതുവികാരം രൂപപ്പെട്ടു.ആ വികാരത്താൽ പ്രേരിപ്പിക്കപ്പെട്ട് സുധീർകുമാർ ഒജ്ജ - യെന്നൊരാളാണ് കേസുമായി കീഴ്കോടതിയിലേക്കു നീങ്ങിയത്. അതേ തുടർന്നാണ് ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് സൂര്യകാന്ത് തിവാരി തുടർ നടപടികൾക്കുത്തരവിട്ടത്.
ഒപ്പിട്ട കൂട്ടരുടെ കയ്യിലിരുപ്പ് കൊള്ളരുതാത്തതാണെന്ന കാര്യത്തിൽ സംശയം ഒട്ടുമില്ലാത്തവർക്കും അങ്ങനെയൊരു കോടതിക്കേസ്സ് നിലനിൽക്കുമെന്ന മിഥ്യാധാരണയുണ്ടാകുമെന്ന് സാമാന്യ ബുദ്ധി ഉള്ളവരാരും കരുതാനിടയില്ല.
- ചുരുക്കത്തിൽ വഴിയേ പോകുന്ന ഒരു വയ്യാവേലിയെ കേറിപ്പിടിച്ച് പുതിയ ഒരു കോലാഹലത്തിനു കുതന്ത്രം മെനയാതെ അതിനെ അതിന്‍റെ വഴിക്കു വിടുകയാകും ഒപ്പിട്ടവർക്കും നല്ലത്.
- കോടതിയിൽ പോയി സ്വന്തം ഭാഗം പ്രതിരോധിക്കുക. അതല്ലാതെ ഇങ്ങനെ ഒരു പരാതിയുണ്ടായത് പ്രധാനമന്ത്രി നരേന്ദ്രമോദിയെ കുറ്റപ്പെടുത്തിയതിന് അദ്ദേഹം കൊടുപ്പിച്ച പണിയാണെന്നും മറ്റും പറയുന്നത് ഒന്നുകിൽ ശുദ്ധ വിവരമില്ലായ്മ അല്ലെങ്കിൽ കുറ്റകരമായ രീതിയിൽ വസ്തുതകളെ വളച്ചൊടിക്കൽ.
ഗൗരവമില്ലാത്ത വിഷയങ്ങളിൽ നിലവാരമില്ലാത്ത രീതിയിൽ മോദിയെ വിമർശിക്കാൻ പോയാൽ വെളുക്കാൻ തേക്കുന്നതു പാണ്ഡാകും എന്ന് ഡോ ശശി തരൂരും മറ്റും മുന്നറിയിപ്പ് തന്നിട്ടും രാഹുലിനും കൂട്ടർക്കും നന്നാകാൻ പദ്ധതിയില്ലെന്ന് നാട്ടുകാർക്ക് ബോദ്ധ്യമാകും.ഇതിലേക്ക് പ്രധാനമന്ത്രിയേയോ ഭരണകൂടത്തെയോ വലിച്ചിടുവാൻ ശ്രമിക്കുന്നവർ പരാതിക്കാരനായ അഭിഭാഷകൻ സുധീർകുമാർ ഒജ്ജ ആരെന്നറിയാനെങ്കിലും മിനക്കെടണം.
ഇതേ സുധീർകുമാറാണ് 'ആക്സിഡൻറൽ പ്രധാനമന്ത്രി' എന്ന സിനിമയിലഭിനയിച്ചതിന് അനുപം ഖേറിനും അക്ഷയ് ഖന്നയ്ക്കും മറ്റുമെതിരെ ഈ വര്‍ഷം ജനുവരിയിൽ മുസാഫിർപൂരിൽ തന്നെ കേസുമായി നീങ്ങിയത്. സബാ ആലം എന്ന സബ് ഡിവിഷന്‍ മജിഷ്ട്രേട്ടാണ് ആ കേസിലെ നടപടിക്ക് ഉത്തരവിട്ടത്. ആ സിനിമ മുൻ പ്രധാനമന്ത്രി ഡോ മൻമോഹൻ സിങ്ങും സോണിയയുമടക്കമുള്ളവരെ മോശമായി ചിത്രകരിക്കുന്നൂവെന്നും അത് രാജ്യത്തിന്‍റെ പ്രതിച്ഛായ തകർക്കുമെന്നുമാണ് ആ കേസിൽ സുധീർകുമാർ പരാതിപ്പെട്ടത്.എന്തോ കാര്യം പറഞ്ഞ് ഇദ്ദേഹം ബിഹാർ ഉപമുഖ്യമന്ത്രിയും ബിജെപി നേതാവുമായ സുശീല കുമാർ മോദിയ്ക്കെതിരെയും കേസ്സ് കൊടുത്തിട്ടുള്ളതായി അറിയുന്നു.
സിനിമയിലെ ചുംബനരംഗങ്ങളിൽ അഭിനയിച്ചാൽ കേസ്സ് കൊടുക്കും. ജംഗ് ഫുഡ്ഡിന്‍റെ പരസ്യത്തിന് നിന്നുകൊടുത്താലും വിടില്ല. പ്രധാനമന്ത്രിയാണെങ്കിലും മുഖ്യമന്ത്രിയാണെങ്കിലും അമിതാഭാണെങ്കിലും അഭീഷേകാണെങ്കിലും ഷാരൂഖ് ഖാനാണെങ്കിലും അമീർഖാനാണെങ്കിലും പിടിക്കരുതാത്തത് കാണിച്ചാല്‍ സുധീർ കുമാർ വക്കീൽ കച്ചേരിയിൽ ഹാജരാകും, കുടുക്കാനുള്ള കേസുമായി.
ലാലു പ്രസാദ് യാദവ് ഹെലിക്കോപ്റ്ററിൽ യാത്ര ചെയ്യമ്പോൾ പ്രാഥമിക കാര്യം സാധിക്കാനൊരു ഉൾവിളി. നാഷണൽ ഹൈവേയിൽ ഹെലിക്കോപ്റ്റർ ഇറക്കിച്ചു. വിട്ടില്ല, സുധീർ കുമാർ. നേരേയെത്തി കേസ്സുമായി കോടതിയിൽ! കേസ്സിപ്പോഴും തീരുമാനമായില്ലെങ്കിലും പിന്നീട് ഒരു വിഐപി വിദ്വാനും അങ്ങനെ ചെയ്യാനുള്ള ധൈര്യം വന്നിട്ടില്ലായെന്നാണ് ബീഹാറിൽ കേൾക്കുന്നത്.
1996 ൽ വക്കീൽ പണി തുടങ്ങിയ സുധീർകുമാർ ഒജ്ജ പൊതുതാത്പര്യമുളള വിഷയങ്ങളിൽ ഇമ്മാതിരിയുള്ള 745 കേസ്സുകൾ ഇതോടകം കോടതികളിൽ എത്തിച്ചു കഴിഞ്ഞിരിക്കുന്നു. തന്‍റെതായ രീതിയിൽ തനിക്ക് ശരിയല്ലെന്നു തോന്നുന്ന കാര്യങ്ങളിൽ തിരുത്തൽ ശക്തിയായി ആകാൻ ശ്രമിക്കുന്നതാണെന്നു കരുതി അംഗീകരിക്കാം. പരസ്യത്തിനുവേണ്ടിയോ മറ്റോ നടത്തുന്ന പ്രഹസനമാണെന്നോ പറഞ്ഞ് അധിക്ഷേപിക്കാം. പക്ഷേ അതിലേക്ക് നരേന്ദ്രമോദിയെ വലിച്ചിഴക്കാൻ ശ്രമിക്കുന്നത് അമ്പതു വയസ്സായിട്ടും ബുദ്ധിവികാസം ഉണ്ടാകാത്തവരാണെങ്കിൽ പോകട്ടെ. പക്വതയും വിവരവും പരിമിതമായെങ്കിലും ഉള്ളവർ അറിയാതെയാണെങ്കിലും അങ്ങനെയെങ്ങാനും പറഞ്ഞു പോയിട്ടുണ്ടെങ്കിൽ സ്വയം തിരുത്തുന്നതാകും ബുദ്ധി..
ഒപ്പിട്ട് വല്ലതും ഒപ്പിച്ചെടുക്കാൻ നടക്കുന്നവരുടെ ഒരു ദേശീയ കൂട്ടായ്മയിൽ അറിഞ്ഞോ അറിയാതെയോ പെട്ടുപോയതാണ് അടൂർ ഗോപാലകൃഷ്ണനു പറ്റിയ അബദ്ധം.
'ജയശ്രീ റാം' എന്നത് പ്രകോപനകരമായ യുദ്ധകാഹളമാണെന്ന് തങ്ങൾ കണ്ടെത്തിയെന്നായിരുന്നു നാൽപത്തിയൊൻപത് 'നായകന്മാരുടെ' നായാട്ട് വിളി. ഭാരതമഹാരാജ്യത്തിന്‍റെ അവിടെയും ഇവിടെയും നടന്ന ഒറ്റപ്പെട്ട സംഭവങ്ങളിൽ ആരൊക്കെയോ ആക്രമിക്കപ്പെട്ടു പോലും! ആ സംഭവങ്ങൾക്കിടയിൽ 'ജയ് ശ്രീറാം' വിളിക്കുന്നതും കേട്ടു. പോരേ പൂരം?
ബുദ്ധിജീവിപ്പട്ടവുമായി അന്നം തേടുന്ന പരാന്നജീവികൾ ഇറങ്ങിപ്പുറപ്പെട്ടു, ഹിന്ദുവിരുദ്ധവർഗീയതയുടെ വെടിമരുന്നുശാലയ്ക്ക് തീ കൊളുത്തുവാൻ!ഭാരതത്തിലെ ബഹുഭൂരിപക്ഷം ജനങ്ങളും അങ്ങനെ കത്തെഴുതി കുത്താൻ ശ്രമിച്ചവരെ പൊളിച്ചടുക്കി.
- സാമൂഹിക മാദ്ധ്യമങ്ങളുൾപ്പടെയുള്ള സംവാദത്തിന്‍റെ പൊതുവേദികളിലാകെ അവർ നടത്തിയ കണ്ടെത്തലുകളുടെ ആധികാരികതയില്ലായ്മ വെളിപ്പെടുത്തപ്പെട്ടു.
- അവരുടെ നിഗമനങ്ങളുടെയും നിരീക്ഷണങ്ങളുടെയും പക്ഷപാതിത്വം പരസ്യമാക്കപ്പെട്ടു.
- കശ്മീരിലാണെങ്കിലും ബംഗാളിലാണെങ്കെലും കേരളത്തിലാണെങ്കിലും ഹിന്ദു ആക്രമിക്കപ്പെട്ടാലും ക്രൂരമായി കൊല ചെയ്യപ്പെട്ടാലും ലൗ ജിഹാദിനിരയാക്കപ്പെട്ടാലും ആക്രമകാരികളായ ഇസ്ളാമിക തീവ്രവാദികൾക്കും കമ്യൂണിസ്റ്റ് രക്തദാഹികൾക്കും എതിരെ ഒരക്ഷരം ഉരിയാടില്ലായെന്നുമാത്രമല്ല കുറ്റവാളികൾ നീതിന്യായ വ്യവസ്ഥയുടെയോ നീതിപീഠത്തിന്‍റെയോ വ്യവസ്ഥാപിതമായ ഇടപെടലുകൾക്ക് വിധേയരാകുമ്പോൾ അവരെ രക്ഷിക്കാൻ മനുഷ്യാവകാശത്തിന്‍റെ പേരും പറഞ്ഞ് പ്രതിരോധത്തിന്‍റെ കോട്ട തീർക്കാനും കൂലിക്ക് പ്രതികരിക്കുന്ന ഇക്കൂട്ടർ മുന്നിലുണ്ടാകുമെന്നും ഭാരതത്തിന്‍റെ പൊതുസമൂഹം തിരിച്ചറിഞ്ഞു.
നരേന്ദ്രമോദിയുടെ ഭരണകൂടം ഭാരതത്തെ ദിഗ്വിജയത്തിന് സജ്ജമാക്കുമ്പോൾ ആ വക ശ്രമങ്ങളിൽ പങ്കുചേരുന്ന കോടികണക്കിന് സാധാരണ ജനങ്ങളോടൊപ്പം തങ്ങളും ഭാരതീയദേശീയതയുടെ മുഖ്യധാരയിൽ പങ്ക് ചേരൂകയാണെന്നാണ് വിവേക് അഗ്നി ഹോത്രിയും പ്രസൂൻ ജോഷിയും അടക്കമുള്ള ആ ശ്രേഷ്ഠ വ്യക്തികൾ ലോകത്തോട് സ്പഷ്ടമാക്കിയത്.
- അടൂരിനടുത്തുള്ള കോട്ടയിൽ വിശാലിനെ ക്രൂരമായി വധിച്ചവരും മലബാർ ലഹളയിലും മാറാടു കൊലപാതകങ്ങളിലും ഏർപ്പെട്ടവരും കശ്മീരിപണ്ഡിത്തുകളെ കൊന്നു കൊല വിളിച്ചവരും വിളിച്ചു ബോലോ തക്ബീർ അല്ലാഹു അക്ബറെന്ന്.
- പരുമല കോളേജിലെ മൂന്നുകുട്ടികളെ എറിഞ്ഞു വെള്ളത്തിൽ വീഴ്ത്തിക്കൊന്ന കാപാലികരും പിഞ്ചുകുട്ടികളുടെ മുമ്പിൽ വെച്ച് ജയകൃഷ്ണന്‍ മാസ്റ്ററെ ഇല്ലാതാക്കിയവരും ലോകത്തെമ്പാടും തലവെട്ടി താലപ്പൊലി നടത്തുന്ന കമ്യൂണിസ്റ്റുകാരും വിളിക്കും, ഇങ്ക്വിലാബ് സിന്ദാബാദെന്നും ലാൽ സലാമെന്നും.
- അവർ പരസ്പരം വിളിക്കും സഖാവേയെന്ന്.
- ഒറീസ്സയിൽ സ്വാമി ലക്ഷമണാനന്ദയെ കമ്യൂണിസ്റ്റു തീവ്രവാദികളെ വാടകക്കൊലയാളികളായി ഉപയോഗിച്ചുകൊണ്ട് ഇല്ലാതാക്കിയ കൃസ്ത്യൻ മതപരിവർത്തന വാദികൾ ആവർത്തിക്കും, പ്രെയ്സ് ദ് ലോഡെന്ന്.
- അടൂരും കൂടെയൊപ്പിട്ടവരും 'ജയ് ശ്രീരാം' നെതിരെ ശബ്ദം ഉയർത്തിയത് പോലെ 'അല്ലാഹു അക്ബറും, ഈങ്ക്വിലാബ് സിന്ദാബാദും ലാൽ സലാമും സഖാവും പ്രെയ്സ് ദി ലോഡും ഒക്കെ പ്രകോപനപരമായ യുദ്ധ കാഹളമാണെന്നു പറയാൻ ധൈര്യം കാണിക്കുമോ?
സ്വാമിശരണം അയ്യപ്പ ശരണം എന്നു വിളിച്ചാൽ അറസ്റ്റു ചെയ്തകത്തിടാൻ തയ്യാറാകുന്നവരുടെ പിൻബലത്തിലാണിതൊക്കെ പറയുന്നതെന്നറിയാം. അതെന്തായാലും പാർശ്വവത്കരിക്കപ്പെട്ടിരുന്ന ഹിന്ദു സമാജം ഭാരതത്തിൽ സ്വന്തം നിലപാടുതറ ഭദ്രമാക്കാൻ തുടങ്ങി കഴിഞ്ഞു എന്ന് തിരിച്ചറിയാൻ ഇനി വൈകാതിരിക്കയാകും ഒപ്പിട്ട കൂട്ടർക്കും നല്ലത്.
1 comment:
സ്വാർത്ഥ മോഹക്കാറ്റാണിതഗ്നി,
ഏതോ വിപത്തിനെ കാക്കുന്ന സ്വപ്നം.
മേധങ്ങളിൽ രാവിന്റെ ഈണപ്പൊരുൾ തേടി, ഉടയാട വിൽക്കാതെ നിൽക്കുന്നവൻ.
ആരാണു രാജാവ്, ഞാൻ, പിന്നെ നീയും, വിളിക്കും നായാട്ടിനീണം, ഹൈന്ദവം, ഹിന്ദുത്വമാവും എങ്കിലും ഈണമാകാതിരിക്കണം നാടിന്ന്, സൈന്ധവം മല കയറി എത്തണം, സിന്ധിന്റെ നാഡികൾ മിടിക്കണം, സ്വത്വബോധം നിരക്കണം, ആത്മാവിലഗ്നി ചിതറണം, ജ്വാലയായ് പടരണം.
രണംവേണ്ട, രമ്യത ലഹരിയാകണം.
രാജാവിനെന്തു കേമത്വം, ഉണ്ടല്ലോ ചൊറിയുന്ന വാക്കും, മറിഞ്ഞ മരം പോലെ മരവിച്ച മനസും.
ആർദ്രമില്ലാത്തിടങ്ങളിൽ ആരു നീട്ടിത്തകർക്കുന്നു വമ്പുകൾ.
പുത്തൻ ഉടയാടകൾ, വപുസിന്റെ രാഗ സാഗരത്തിരകളിൽ പുച്ഛമില്ലായ്മ- സ്വപ്നം.
നിറക്കാറ്റു കത്താതിരിക്കുന്ന കാഴ്ച കാണാത്ത ചിത്രച്ചുവരുകൾ, മൂടുപടം മാറ്റിയ ഇരമ്പലിൽ നേർത്ത ഭൂപടം.
Post a Comment