Views:
![]() |
Nasarudeen, Ameer Kandal Raji Chandrasekhar |
ഏതൊരു കവിയുടെയും ഉള്ളിന്‍റെയുള്ളിൽ പ്രതീക്ഷയുടെ നാമ്പ് ഉണ്ടാകും. നമ്മുടെ നാട് നാശത്തിന്‍റെ വക്കിലേക്ക് എടുത്തെറിയപ്പെടാനൊരുങ്ങുമ്പോഴും വലിയ പ്രതീക്ഷയുമായി കഴിയുന്നവനാണ് യഥാർത്ഥ കവി. അതു തന്നെയാണ് കവികളുടെ പ്രത്യേകതയും. അതിനൊരു ഉത്തമ ദൃഷ്ടാന്തമാണ് രജി ചന്ദ്രശേഖര്‍ എന്ന കവിയും വയല്‍ക്കാറ്റു കൊള്ളാം എന്ന കവിതയും.
വെറുതെ പാടാൻ മാത്രമല്ലല്ലോ അവന്‍റെ/അവളുടെ ജന്മദൗത്യം. സമൂഹം പിഴവിലേക്ക് ചാടിയടുക്കാനൊരുങ്ങാതെ കാത്തു രക്ഷിക്കാൻ വാക്കാകുന്ന ചാട്ടുളി എടുത്തു പ്രയോഗിക്കാൻ കഴിവുള്ളവനാണ് കവി.
നമ്മുടെ നാട് മാന്യമാകേണ്ടതിന് പകരം മാലിന്യക്കൂമ്പാരമാകുന്നു. അഴകാക്കേണ്ടതിന് പകരം അഴുക്കാക്കുന്നു.. സാംസ്കാരിക ഉത്ഥാനത്തിന് പകരം അന്ധവിശ്വാസങ്ങൾ അടയിരിക്കുന്നു.
ഇങ്ങനെയുള്ള കെടുകാഴ്ചകൾ കണ്ട് അടങ്ങിയിരിക്കാനാകാതെ കവി തന്‍റെ മൂർച്ചയുള്ള വാക്കുകൾ എടുത്തു പയറ്റുകയാണ്.
വാക്കുകൾ തുളച്ചു കയറുന്നുണ്ടെങ്കിലും ആര്‍ക്കും നോവേണ്ടതില്ല
ആരെയും നോവിക്കലല്ലല്ലോ കവിയുടെ നിയോഗം. നോവുമെന്ന തോന്നൽ പൊതുവേ ഉള്ളതാണെങ്കിലും ആത്യന്തികമായി അതിന്‍റെ പ്രയോജനം സിദ്ധിക്കുക സമൂഹത്തിന് തന്നെയാണല്ലോ.
ഇതൊക്കെ പറഞ്ഞു കൊണ്ട് വരികൾ തുടങ്ങുന്നു. മുൻധാരണകൾ ഇല്ലാതെ വേണം തന്‍റെ വാക്കുകളെയും വരികളെയും കവിതയെയും നോക്കി കാണാൻ.
കവികൾ പൊതുവെ വെറുതെ പാടുന്നവരാണെന്ന ധാരണ തിരുത്തുകയാണ് തുടർന്നുള്ള വരികളിലൂടെ. കവികളും എഴുത്തുകാരും ഒരു കാലത്തും പാഴൊച്ചയാകുന്നില്ല. അവരുടെ വാക്കുകളും പഴകിത്തുരുമ്പിക്കുന്നില്ല.
നമ്മുടെ പഴയ കാല കവികളെ, അവരുടെ വരികളെ ആദരപൂർവം ഇന്നും നാം എടുത്തുദ്ധരിക്കുന്നതും അതുകൊണ്ട് തന്നെയാണ്.
കൃഷി ഒരു സംസ്കാരം ആയി കാണാത്തിടത്തോളം നമുക്ക് രക്ഷയില്ല. അങ്ങനെയുള്ള നല്ല കാലത്തെകുറിച്ചുള്ള ചില ഓർമ്മകളിലേക്ക്നമ്മെ കൂട്ടി കൊണ്ട് പോവുകയും ഇനിയും അത്തരം നല്ലൊരു കാലം തിരിച്ചു വരുമെന്നും കവി പറയാതെ പറയാൻ ശ്രമിക്കുന്നു.
കവി പ്രണയിതാവ് കൂടിയാണ്. പ്രപഞ്ചത്തെയും പ്രകൃതിയെയും ആവോളം പ്രണയിച്ചു കൊണ്ടേയിരിക്കും കവി. ഈ കവിയും അത്തരം പ്രണയത്തിന്‍റെ ഭാഗമാകുന്നുണ്ട്.
കൃഷിയും കൊയ്ത്തും വിതയും നമുക്ക് കൂടുതലായി പാടി കേൾപ്പിച്ച കവിയാണല്ലോ വൈലോപ്പിള്ളി. കന്നിക്കൊയ്ത്തും മകരക്കൈയ്ത്തുമൊക്കെ ഒരുകാലത്ത് നമ്മുടെ ആഘോഷവുമായിരുന്നല്ലോ.
ഈ കവിയില്‍ നിരാശയോട് മത്സരിച്ച് മുന്നേറാൻ തുനിയുന്ന പ്രതീക്ഷയെ നമുക്ക് കാണാൻ കഴിയും. കരയ്ക്കെത്തുമോയെന്ന ശങ്കക്കൊന്നും ഒരുവിലയും നല്കുന്നില്ല. തിരിച്ചു പൊയ്ക്കളഞ്ഞാലും കിനാവുണ്ടല്ലോ ഒപ്പം എന്ന് സമാധാനിക്കാൻ സാധാരണക്കാരനെക്കൊണ്ട് കഴിയില്ല.
എങ്കിലും വരൂ നമുക്ക് ഒരുമിച്ച് വീണമീട്ടാം വാക്കുകൾ കൊണ്ട് വരമ്പു തീർക്കുകയാണ് കവി. വരമ്പത്ത് നിന്നല്‍പം വയൽക്കാറ്റ് കൊള്ളാം എന്ന് ആശ്വസിക്കുകയാണ്.
ഇന്ന് നമ്മുടെ വയലുകളൊക്കെ അപ്രത്യക്ഷമായി കഴിഞ്ഞു. നാം പണിതുയർത്തിയ മണിമാളികകളും മാളുകളും വയലുകളെക്കുറിച്ചുള്ള ചിന്തപോലും അപ്രസക്തമാക്കി.
കാല്പനികലോകത്തെ കാറ്റ് കൊള്ളാം എന്ന വാക്ക് കവിയുടെ കൂടി നോവായി നമുക്ക് കാണാൻ കഴിയും.
വായന
Bindu Narayanamangalam ::കാമിനിയുടെ മഴമണം മന്ദ്രമധുരം മീട്ടുന്ന വിതപ്പാട്ട്.
ആധുനികതയുടെ പൊടിപടലങ്ങൾ പൊതിയുന്ന നഗര - നശ്വരമേളങ്ങളിൽ നിന്നൊഴിഞ്ഞ്, ഒരു കവി. സ്വച്ഛസുന്ദരമായ ഗ്രാമബോധത്തിലേക്കാഴ്ന്നിറങ്ങി, ഹൃദയരാഗം തുളുമ്പുന്ന സംഗീതത്തിന്‍റെ കാണാപ്പുറങ്ങൾ തേടുന്ന നിഷ്ക്കളങ്ക...Anu P Nair :: ഓർമ്മപ്പെടുത്തല്‍
കവിത, ഗദ്യത്തിലും പദ്യത്തിലുമാകാം. അതിനൊരു താളവുമുണ്ടാകും. മാനുഷിക വികാരങ്ങളുടെ Spontaneous overflow ആണ് കവിതയെന്നും നിര്‍വചിക്കപ്പെട്ടിട്ടുണ്ട്. ആ...Ameer Kandal :: വാക്കിന്‍റെ കല
Ameer Kandal, Raji Chandrasekhar വാക്കിന്‍റെ പൊരുളാണ് കവിത. കവിത ആസ്വാദ്യതക്കപ്പുറം ചില ഉണർത്തലുകളോ ചൂണ്ടുപലകകളോ ആവുക സാധ്യമാണ് എന്നതിന്‍റെ ഉത്തമ...Kaniyapuram Nasirudeen :: തുരുമ്പിക്കാത്ത വാക്കുകള്‍
Nasarudeen, Ameer Kandal Raji Chandrasekhar ഏതൊരു കവിയുടെയും ഉള്ളിന്‍റെയുള്ളിൽ പ്രതീക്ഷയുടെ നാമ്പ് ഉണ്ടാകും. നമ്മുടെ നാട് നാശത്തിന്‍റെ വക്കിലേക്ക് എടുത്തെറിയപ്പെടാനൊരുങ്ങുമ്പോഴും വലിയ...Aswathy P S :: ഒരു ക്ഷണം
Image Credit...Anil R Madhu :: മൂന്നു ഭാവങ്ങൾ - മൂന്നു കാലങ്ങൾ
കവിയും ലേഖകനും രജി ചന്ദ്രശേഖറിന്‍റെ കവിത വയൽക്കാറ്റ് കൊള്ളാം, മൂന്നു ഭാവങ്ങൾ - മൂന്നു കാലങ്ങൾ കവിത അറിയുന്നത് അതിന്‍റെ ആസ്വാദനത്തിലൂടെയാണ്, ആസ്വാദനമാണ് ഒരു സൃഷ്ടിയെ...Ruksana Kakkodi :: മാണിക്യവീണാവരങ്ങൾ
പ്രശസ്ത കവിയും പത്രപ്രവർത്തകനുമായ രജി ചന്ദ്രശേഖർ എന്ന ഞങ്ങളുടെ രജിമാഷ് കവിതാ രചനയിൽ വളരെ മുൻപന്തിയിൽ തന്നെയാണ്. താളബോധത്തോടെ എഴുതുന്നതൊക്കെയും സാധാരണക്കാരനു പോലും കവിത ഇഷ്ടപെടാൻ പാകത്തിലുള്ളതാണ്....Amithrajith :: ഓര്‍മയുടെ നിറം
ഓര്‍മയുടെ നിറം എന്താണെന്ന് ചോദിച്ചു കൊണ്ട് തന്നെ നമുക്ക് ആസ്വാദനത്തിലേക്ക് കടക്കാം. ചുവപ്പ്, നീല, കറുപ്പ് അങ്ങിനെ പലതുമാകാം. പക്ഷേ, മലയാളിക്കോ പച്ചയാവാനെ തരമുള്ളൂ. നാട്ടുവഴികളും,...Mehboob Khan (Mehfil) :: ഒരു തല തിരിഞ്ഞ വായന
ഏറെ നാളുകള്‍ക്ക് ശേഷം വളരെ കുറഞ്ഞ വരികളില്‍ ഞാന്‍ വായിക്കുന്ന ഒരു നല്ല കവിതയാണ് ശ്രീ രജി ചന്ദ്രശേഖര്‍ എഴുതിയ പന്ത്രണ്ട് വരി കവിതയായ വയല്‍കാറ്റ് കൊള്ളാം. കവിതകള്‍ക്ക് ആസ്വാദനമെഴുതി...Raju.Kanhirangad :: ആസ്വാദനം :: വാക്കുകളുടെ വരമ്പിലൂടെ
രജി മാഷ്, മലയാളമാസികയുടെ പത്രാധിപര്‍ മാത്രമല്ല, കവിത്വ സിദ്ധിയുള്ള കവി കൂടിയാണ്. അദ്ദേഹത്തിന്‍റെ വയൽക്കാറ്റു കൊള്ളാം എന്ന കവിതയില്‍ കൊണ്ടറിഞ്ഞ ചില കാര്യങ്ങള്‍ കുറിച്ചു വയ്ക്കട്ടെ. മാനുഷിക...Jagan :: പ്രതിദിനചിന്തകളില്‍
Raji Chandrasekhar മലയാള മാസിക ഓൺലൈനിൽ പ്രതിദിനചിന്തകൾ എന്നൊരു പംക്തി കൈകാര്യം ചെയ്യുന്നതൊഴിച്ചാൽ അക്ഷരലോകത്ത് അതിസാഹസമൊന്നും ഞാൻ...Sidheek Subair :: വയല്‍ പച്ചപ്പിന്‍റെ ഗ്രാമമുഖം
രജി ചന്ദ്രശേഖർ ശ്രീ രജി ചന്ദ്രശേഖർ മാഷിന്‍റെ വയൽക്കാറ്റ് കൊള്ളാം എന്ന കവിത, അദ്ദേഹത്തിന്‍റെ കാവ്യജീവിതത്തിന്‍റെ അടയാളപ്പെടുത്തലാണ് എന്നു കരുതുന്നതിൽ തെറ്റില്ല....
1 comment:
Your content really very helpful and knowledge worthy and very informational content like us and we provide latest breaking news in hindi to our curious readers. Here Indians can get the world wide latest breaking news in hindi related to scientific research sports and invention or latest technologies.
Post a Comment