Views:
തിരുവനന്തപുരം ജില്ലയിലെ തോന്നക്കൽ കുടവൂർ സ്വദേശി പ്രജിത്ത് കുടവൂർ എഴുതിയ കവിതാസമാഹാരമാണ് മധുശലഭം.
കുട്ടികൾ ക്ക് വളരെ എളുപ്പത്തിൽ വായിക്കാനും മനപാഠമാക്കാനും ചൊല്ലാനും കഴിയും വിധമാണ് ഇതിലെ വരികൾ കോർത്തിണക്കി യിട്ടുള്ളത്.
ഉറുമ്പുകൾ വരിവരിയായി ഘോഷയാത്ര പോകുന്ന രംഗത്തെ ചിത്രീകരിച്ചു കൊണ്ടാണ് ആദ്യ കവിത.
ഒരുനിരയിരുനിര പലനിരയായി
എന്ന് തുടങ്ങുന്ന കവിത കേൾക്കാൻ ഹൃദ്യം. ചൊല്ലാൻ അതിലേറെ ആനന്ദം
സർവ്വോപരി അവയുടെ സഞ്ചാരത്തിൽനിന്ന് നാം പാഠം പഠിക്കേണ്ടതുണ്ടെന്നും കവി പറയുന്നു.
മറ്റുള്ളോർക്ക് കണ്ടു പഠിക്കാൻ
ഒത്തൊരുമിച്ച് നടക്കുന്നു.....
അമ്പിളി അമ്മാവൻ, വണ്ട്, കൊമ്പനാന, തത്തമ്മ, കൊക്കമ്മാവൻ തുടങ്ങി കുട്ടികൾ ഇഷ്ടപ്പെടുന്ന എല്ലാ കഥാപാത്രങ്ങളും ഇതിൽ കടന്നു വരുന്നു.
ഈ കവിതകളിലൂടെ അക്ഷരപ്രാസം കൊണ്ടുള്ള ഒരു നൃത്തം തന്നെ നമുക്ക് അനുഭവപ്പെടുന്നു.
കടങ്കവിതകളും ചോദ്യോത്തര കവിതകളും ചോദ്യങ്ങൾ എറിഞ്ഞു കൊണ്ടുള്ള വരികളും സമാഹാരത്തിന് മിഴിവേകുന്നു.
82 പേജുകളുള്ള ഈ പുസ്തകത്തിന് 80 രൂപയാണ് വില. അനുയോജ്യമായ ചിത്രങ്ങൾ ഉൾപ്പെടെ ഈ പുസ്തകം പ്രസിദ്ധീകരിച്ച ത് മെലിൻഡ ബുക്സ് ആണ്
No comments:
Post a Comment